LIFE

  • ബീഫ് ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം, തയ്യാറാക്കാം നാവിൽ കൊതിയൂറും ബീഫ് വിന്താലു!

    നാവിൽ കൊതിയൂറും രുചിമേളമാണ് ഓരോ ക്രിസ്മസ് കാലവും സമ്മാനിക്കുന്നത്. ബീഫും പോർക്കും കോഴിയും മട്ടൺ വിഭവങ്ങളും മീനും ഉൾപ്പെടെയാണ് ആഘോഷത്തിനായി തയാറാക്കുക. ഓരോ തവണയും വെറൈറ്റി രുചികൂട്ടുകൾ തീന്മേശയിലെത്തിക്കാൻ പലരും ശ്രദ്ധിക്കാറുമുണ്ട്. കേരളത്തിലെ ക്രിസ്മസ് വിരുന്നില്‍ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ് ഇതിന്റെ പാചക രീതി. രുചിയും അതിനനുസരിച്ച് മാറും. ഈ ക്രിസ്മസിന് നിങ്ങള്‍ക്കും തയാറാക്കാം നല്ല കിടിലന്‍ കേരള സ്റ്റൈല്‍ ബീഫ് വിന്താലൂ. അതിനായുള്ള റെസിപ്പി ഇതാ… ആവശ്യമുള്ള ചേരുവകള്‍ ബീഫ് – 1 കിലോ സവാള ചെറുതായി അരിഞ്ഞത് – 1 വലുത് ചെറിയുള്ളി – 3-4 കറിവേപ്പില – ആവശ്യത്തിന് പച്ചമുളക്-1 ഉപ്പ് – പാകത്തിന് പഞ്ചസാര – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 2 ടീസ്പൂണ്‍ മാരിനേറ്റ് ചെയ്യാന്‍ ചുവന്ന മുളക് – 4-5 കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍…

    Read More »
  • പാവയ്ക്ക പോഷക ഗുണങ്ങളിൽ ഒന്നാമൻ, പാവയ്ക്കയുടെ ഗുണങ്ങളും കയ്പ് കുറക്കാനുള്ള സൂത്രവഴികളും അറിഞ്ഞിരിക്കൂ

    പോഷക ഘടകങ്ങൾ ഏറെയുള്ള പാവയ്ക്കയ്ക്ക് പച്ചക്കറികളിൽ അവസാന സ്ഥാനമാണ് അടുക്കളയിൽ പലരും നൽകുന്നത്. കയ്പ്പ് രസമാണെങ്കിലും, ഈ പച്ചക്കറി നൽകുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്. നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ പ്രമേഹ രോഗത്തിനു വരെ ഗുണകരമാണ്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പാവയ്ക്ക്കാ. വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, ബി3, ബി9 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികളെ സഹായിക്കുന്ന പാവയ്ക്കാ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വയറ്റിലെ പ്രശ്നങ്ങൾക്ക് 15-20 മില്ലി കയ്പേറിയ പാവയ്ക്കാ നീര് ആശ്വാസം നൽകും. മലബന്ധം, അൾസർ തുടങ്ങിയ അസ്വസ്ഥതകൾ പാവയ്ക്കാ നീര് സ്ഥിരമായി കഴിക്കുന്നതിലൂടെ പരിഹരിക്കാം. മലബന്ധം പരിഹരിച്ച് വയറിന് ആശ്വാസം നൽകുകയും ചെയ്യുന്നു. കുടൽ വിരകളെയും വിശപ്പില്ലായ്മയെയും ഒഴിവാക്കാൻ ഈ ജ്യൂസിന് കഴിയും. കരൾ തകരാറുകൾക്ക് പരിഹാരം. കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പാവയ്ക്കാ. ദഹനം, കൊഴുപ്പ് ഉപാഅപചയ പ്രവർത്തങ്ങൾ എന്നിവയ്ക്ക് ഇത്…

    Read More »
  • കാക്കി കുപ്പായമണിഞ്ഞ് ലെന; ‘വനിത’ ഫസ്റ്റ് ലുക്ക്, ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍

    ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദർ സംവിധാനം ചെയ്യുന്ന ചിത്രം വനിതയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിന്. പൊലീസ് യൂണിഫോമിലാണ് അവര്‍ ചിത്രത്തില്‍ എത്തുന്നത്. ലെനയുടെ സിനിമാജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നു. ഷട്ടർ സൗണ്ട് എൻ്റർടെയ്‍ന്‍‍മെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാർത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്. എഡിറ്റിംഗ് മെൻ്റോസ് ആൻ്റണി, സംഗീതം ബിജിപാൽ, വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി, മേക്കപ്പ് ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ…

    Read More »
  • അൽഫോൻസ് പുത്ര​ന്റെ ഗോൾഡ് ആമസോൺ പ്രൈമിലേക്ക്; ഒടിടി റിലീസ് പ്രഖ്യാപിച്ചു

    മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം എന്നതും. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന്…

    Read More »
  • ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ശ്വാസകോശം ഹൃദയത്തിന്റെ ഓരോ വശത്തും, നട്ടെല്ലിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു. രക്തത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ രക്തപ്രവാഹത്തിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് അവയുടെ പ്രാഥമിക ജോലി. ലളിതമായ ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്തൽ, ആരോഗ്യകരമായ പെരുമാറ്റം എന്നിവയിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താം. നിങ്ങൾ ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയാണെങ്കിൽപ്പോലും നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം. ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചിലത് ശ്വാസകോശ അർബുദത്തിനും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസിനും (സി‌ഒ‌പി‌ഡി) പ്രധാന കാരണം സിഗരറ്റ് പുകവലിയാണ്. അതിൽ ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവ ഉൾപ്പെടുന്നു. സിഗരറ്റ് പുക വായൂപാതകൾ ഇടുങ്ങിയതാക്കുകയും ശ്വസനം കൂടുതൽ ദുഷ്കരമാക്കുകയും ചെയ്യും. ഇത് വിട്ടുമാറാത്ത വീക്കം, അല്ലെങ്കിൽ ശ്വാസകോശത്തിലെ വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് വിട്ടുമാറാത്ത ബ്രോങ്കൈറ്റിസിലേക്ക് നയിച്ചേക്കാം. കാലക്രമേണ, സിഗരറ്റ് പുക ശ്വാസകോശ കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസറായി വളരുന്ന മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും. കൊതുക് തിരികളിൽ നിന്നുള്ള പുക, സുഗന്ധമുള്ള മെഴുകുതിരികൾ…

    Read More »
  • പല്ലുകളെ വെളുപ്പിക്കാൻ എന്തിന് ഇ​ത്രയും പണം മുടക്കണം ? പല്ലുകളുടെ മഞ്ഞ നിറം അകറ്റാം, വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികൾ

    ദന്തസംരക്ഷണത്തിന്‍റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി വരെ തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് പണ്ടുള്ളവര്‍ തന്നെ പറയുന്നത്.   View this post on Instagram   A post shared by Armen Adamjan (@creative_explained) പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് ഇവിടെ ഒരു യുവാവ് പങ്കുവയ്ക്കുന്നത്. വെറും മൂന്ന് ചേരുവകള്‍ കൊണ്ട് പല്ലുകളുടെ മഞ്ഞ നിറം മാറ്റാമെന്നാണ് ഇയാള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ ആണ് പല്ലുകളുടെ മഞ്ഞ നിറം മാറ്റാനുള്ള എളുപ്പ വഴി ഇയാള്‍ പങ്കുവയ്ക്കുന്നത്. ഇതിനായി കാത്സ്യം ധാരാളം അടങ്ങിയ കിവി, ബാക്ടീരിയ അകറ്റാന്‍ സഹായിക്കുന്ന വെള്ളരിക്ക,…

    Read More »
  • ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്നു, എന്നാൽ പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?

    ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയവയുടെ മികച്ച ഉറവിടമാണ് അവ. ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഒഴികെയുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.‌‌‌‌‌ ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ പച്ചക്കറികളും പ്രമേഹരോഗികൾക്ക് നല്ലതാണെന്ന് പഠനം പറയുന്നു. ഉരുളക്കിഴങ്ങ് പ്രമേഹ സാധ്യത കുറയ്ക്കുകയോ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല. പഠനത്തിലെ ഗവേഷകർ 54,793 പങ്കാളികളുടെ ഡാറ്റ വിശകലനം ചെയ്യുകയും പച്ചക്കറികളുടെയും ഉരുളക്കിഴങ്ങിന്റെയും ഫലങ്ങൾ പ്രത്യേകം വിലയിരുത്തുകയും ചെയ്തു. പച്ച ഇലക്കറികൾ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. ‘പ്രമേഹരോഗികൾ ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ളതിനാൽ ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം എന്നത് വ്യാപകമായ മിഥ്യയാണ്…’ – ഉത്തർപ്രദേശിലെ വൈശാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജി ഡോ ഐശ്വര്യ കൃഷ്ണമൂർത്തി പറയുന്നു. ഉരുളക്കിഴങ്ങ് പ്രമേഹരോഗികൾക്ക് ദോഷകരമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ്…

    Read More »
  • നിരന്തരമായി ഇടുപ്പ് വേദന നിങ്ങളെ അലട്ടുന്നുണ്ടോ? ഇടുപ്പ് വേദനയും കൊളസ്‌ട്രോളും

    നിരന്തരമായി ഇടുപ്പ് വേദന നിങ്ങളെ അലട്ടുന്നുണ്ടോ? പലരും ഇത് അത്ര കാര്യമായി എടുക്കാറില്ല. ഒരുപാട് ജോലി ചെയ്യുന്നത് മൂലമാകാം അല്ലെങ്കിൽ ചെറിയ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തിയോ അധികപേരും ഇതിനെ നിസാരമാക്കും. എന്നാൽ കൊളസ്ട്രോൾ അധികരിക്കുന്നതി​ന്റെ ലക്ഷണമായി ആകാം ഈ ഇടുപ്പ് വേദനയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പല അവസ്ഥകളും ഇടുപ്പിൽ വേദനയ്ക്ക് കാരണമാകും. ചെറിയ പേശി സമ്മർദ്ദം മുതൽ അണുബാധകൾ വരെ. ഈ അവസ്ഥകളിൽ ഭൂരിഭാഗവും ഗുരുതരമല്ല, എന്നാൽ ചിലത് നിങ്ങളുടെ ഡോക്ടറെ കാണേണ്ടതാണ്. രക്തക്കുഴലുകൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഫലകങ്ങൾ രൂപപ്പെടുന്നതായി ഡോക്ടർമാർ പറയുന്നു. ഗ്ലൂറ്റിയൽ പോലുള്ള പേശികളിൽ പലതിനും ഓക്സിജൻ ലഭിക്കുന്നില്ല. ഇത് വേദനയ്ക്ക് കാരണമാകുന്നു, അത് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കഠിനമാവുകയും ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഇടുപ്പ് ഭാ​ഗത്ത് വേദന അനുഭവപ്പെടാൻ സാധ്യത ഏറെയാണ്. സാധാരണയായി ആർക്കെങ്കിലും ഇടുപ്പിൽ വേദനയുണ്ടാകുമ്പോൾ, അസ്ഥികളുടെ അസ്ഥിഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തുകയും അതിനെ സന്ധിവാതവുമായി ബന്ധപ്പെടുത്തുകയും…

    Read More »
  • മഞ്ഞുകാലത്തെ മൈഗ്രേയ്ൻ, പരിഹരിക്കാൻ ചെയ്യാവുന്നത്

    നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ കാലാവസ്ഥയ്ക്ക് ചെറുതല്ലാത്തൊരു പങ്കുണ്ടെന്ന് ഏവര്‍ക്കും അറിയാം. ഇത്തരത്തില്‍ നാം ശ്രദ്ധിക്കേണ്ടൊരു ആരോഗ്യപ്രശ്നമാണ് തലവേദന. വെറും തലവേദനയെ കുറിച്ചല്ല മൈഗ്രേയ്ൻ എന്ന അല്‍പം കൂടി കാഠിന്യമേറിയ തലവേദനയെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. മൈഗ്രേയ്ൻ പലരിലും മഞ്ഞുകാലത്ത് കൂടാറുണ്ട്. എന്നാലിക്കാര്യം അധികപേര്‍ക്കും അറിവില്ല എന്നതാണ് സത്യം. എന്തുകൊണ്ട് മഞ്ഞുകാലത്ത് മൈഗ്രേയ്ൻ? മൈഗ്രേയ്ൻ തന്നെ എന്തുകൊണ്ടാണ് വ്യക്തികളില്‍ വരുന്നത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാൻ ശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ചില ഘടകങ്ങള്‍ ഇതിലേക്ക് നയിക്കാമെന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ വന്നിട്ടുമുണ്ട്.അതുപോലെ തന്നെ മ‍ഞ്ഞുകാലത്ത് എന്തുകൊണ്ടാണ് മൈഗ്രേയ്ൻ എന്ന് ചോദിച്ചാല്‍ ഇവിടെയും ചില നിഗമനങ്ങളാണ് പങ്കുവയ്ക്കാൻ സാധിക്കുക. കാലാവസ്ഥ മാറുമ്പോള്‍ മനുഷ്യരുടെ തലച്ചോറില്‍ കാണപ്പെടുന്ന കെമിക്കലുകളുടെ അളവില്‍ (ബാലൻസില്‍ ) മാറ്റം വരാം. സെറട്ടോണിൻ പോലുള്ള ഹോര്‍മോണുകള്‍ ഇതിനുദാഹരണമാണ്. ഇത് വളരെയധികം മനശാസ്ത്രപരമായി സ്വാധീനപ്പെടുന്ന ഘടകമാണെന്നും വിദഗ്ധര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു. അതായത് ഇതെക്കുറിച്ച് ധാരണയില്ലാത്ത വ്യക്തിയെ സംബന്ധിച്ച്…

    Read More »
  • പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു,അലൻസിയർ മികച്ച നടൻ : മികച്ച നടി ഗ്രേസ് ആന്റണി . സംവിധായകൻ തരുൺ മൂർത്തി

    തിരുവനന്തപുരം : പ്രേംനസീർ സ്മൃതി -2023 – നോട് അനു ബ്ബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്. മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച നടി – ഗ്രേസ് ആന്റണി (ചിത്രങ്ങൾ – അപ്പൻ , റോഷാക്ക്), മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), മികച്ച ഛായാഗ്രാഹകൻ – അനീഷ്‌ ലാൽ ആർ…

    Read More »
Back to top button
error: