തിരുപ്പിറവിയോടനുബന്ധിച്ചുള്ള നോമ്പുവീടല്‍ ചടങ്ങ് ഒരു പ്രധാന ആഘോഷം തന്നെയാണ്. പാതിരാ കുര്‍ബാനക്കു ശേഷം ക്രിസ്മസ് ദിനത്തിലേക്കുള്ള വിഭവങ്ങള്‍ ഒരുക്കാന്‍ അടുക്കളകള്‍ തിരക്കിലമരും. ഈ ക്രിസ്മസിന് രുചിയേകാന്‍ ഒരു കിടിലന്‍ കേരള സ്റ്റൈല്‍ മട്ടന്‍ കറി കൂടെ തയാറാക്കിയാലോ. അതിനുള്ള കൂട്ട് ഇതാ…
ആവശ്യമുള്ള സാധനങ്ങള്‍
- മട്ടണ്‍ – 1 കിലോ ചെറുതായി അരിഞ്ഞത് – 2 കപ്പ്
- ഉള്ളി – 2 ഇടത്തരം
- തേങ്ങാ കഷ്ണം- ആവശ്യത്തിന്്
- പച്ചമുളക് – 5-6 എണ്ണം
- ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – 4-5 ടീസ്പൂണ്‍
- മുളകുപൊടി – 1 1/2 ടീസ്പൂണ്‍
- മല്ലിപ്പൊടി – 3 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
- ഗരം മസാല – 1 1/3 ടീസ്പൂണ്‍
- പെരുംജീരകം പൊടി – 1/2 ടീസ്പൂണ്‍
- കുരുമുളക് പൊടി- 1/2 ടീസ്പൂണ്‍
- ഗ്രാമ്പൂ – 2
- കറുവപ്പട്ട – 1 ചെറുത്
- കറിവേപ്പില – 1 തണ്ട്
- പുതിനയില – കുറച്ച്
- എണ്ണ – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇതിനുശേഷം ഫ്രൈ ചെയ്ത് മാരിനേറ്റ് ചെയ്തുവച്ച മട്ടണും 1/2 കപ്പ് വെള്ളവും ചേര്‍ക്കുക. ഇടത്തരം തീയില്‍ മൂന്ന് വിസില്‍ വരുന്നത് വരെ പ്രഷര്‍ ചെയ്ത് 10-15 മിനിറ്റ് നേരം വേവിക്കുക. ആവി പുറത്തുവരുമ്പോള്‍ ലിഡ് നീക്കം ചെയ്ത് തിളക്കാന്‍ വിടുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി പുതിനയിലയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. തീ കുറച്ച് ബാക്കിയുള്ള മുളകുപൊടി ചേര്‍ത്ത് കുറച്ച് നേരം ഫ്രൈ ചെയ്യുക. ഇത് കറിക്ക് മുകളില്‍ ഒഴിച്ച് നന്നായി ഇളക്കി ഗ്രേവി കട്ടിയാകാന്‍ വിടുക. തീ ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അല്പം ഗരം മസാല കൂടി വിതറുക. സ്വാദിഷ്ടമായ മട്ടന്‍ കറി തയാറായി.