LIFE
-
ഡോക്ടര്‍മാരുടെ ഒരു കൈ അബദ്ധം, യുവാവിന് പകരം വയ്ക്കാനാവാത്ത നഷ്ടം; ലിംഗം മുറിച്ചുമാറ്റേണ്ടി വന്നൊരു യുവാവിന് 54 ലക്ഷം രൂപ നഷ്ടപരിഹാരം
ചികിത്സാപ്പിഴവ് സംഭവിച്ചതായി കണ്ടെത്തപ്പെട്ടാല്‍ അത് തീര്‍ച്ചയായും പരാതിക്കാരനോ പരാതിക്കാരിക്കോ നഷ്ടപരിഹാരം നല്‍കുന്നതിലേക്കോ, അല്ലെങ്കില്‍ ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശിക്ഷ നല്‍കുന്നതിലേക്കോ നയിക്കാറുണ്ട്. പലപ്പോഴും ഉത്തരവാദികളായവരെ ശിക്ഷിക്കുന്നത് കൊണ്ടോ നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ടോ പകരം വയ്ക്കാൻ സാധിക്കാത്ത വിധത്തിലുള്ള നഷ്ടമായിരിക്കാം ഇപ്പുറത്ത് സംഭവിച്ചിട്ടുണ്ടാവുക. ഇത്തരത്തില്‍ രോഗികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് കൊണ്ട് ലിംഗം മുറിച്ചുമാറ്റേണ്ടി വന്നൊരു യുവാവിന് 54 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസില്‍ ഒരു കോടതി. മുപ്പത് വയസുള്ളപ്പോഴാണ് വിവാഹിതനും അച്ഛനുമായ യുവാവിന് ലിംഗത്തില്‍ കാര്‍സിനോമ (ക്യാൻസര്‍) സ്ഥിരീകരിക്കുന്നത്. ക്യാൻസര്‍ സ്ഥിരീകരിച്ച ശേഷം ആദ്യം ഒരു ഡോക്ടറുടെ സഹായത്തോടെ ലിംഗത്തിലുണ്ടായിരുന്ന മുഴ ഏറെക്കുറെ നീക്കം ചെയ്യാൻ സാധിച്ചിരുന്നുവത്രേ. എന്നാല്‍ ഈ ശസ്ത്രക്രിയയിലെ പിഴവ് കൊണ്ട് തന്നെ ക്യാൻസര്‍ ലിംഗത്തിലാകെ പടര്‍ന്ന സാഹചര്യമുണ്ടായി എന്നാണിദ്ദേഹം പറയുന്നത്. പിന്നീട് അസഹ്യമായ വേദനയും പതിവായതോടെ വീണ്ടും ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഇതിനിടെ വേദനയും ബുദ്ധിമുട്ടുകളും സഹിക്കാൻ പ്രയാസമായതോടെ സ്വന്തം ലിംഗം മുറിച്ചുമാറ്റാൻ…
Read More » -
തലമുടിയിലെ താരന്‍ അകറ്റും പേനിനെ തുരത്തും, പല്ലിന് തിളക്കവും മോണകള്‍ക്ക് ആരോഗ്യവും നൽകും, ചര്‍മ്മത്തിന് ശോഭയും ഉന്മേഷവും ലഭിക്കും; കറുവ ഇലയിലെ അത്ഭുത സിദ്ധികൾ പരീക്ഷിച്ച് ബോധ്യപ്പെടൂ
മിക്ക പുരയിടങ്ങളിലും വളർന്നു നിൽക്കുന്ന മരമാണ്കറുവ. ഇതിൻ്റെ ഇലയും തൊലിയും തടിയുമൊക്കെ അനവധി ഔഷധ ഗണങ്ങൾ അടങ്ങിയതാണ്. ഇല ഉണക്കിപ്പൊടിച്ച് താരന് പ്രതിവിധിയായി ഉപയോഗിക്കാം. പൊടിച്ച ഇല കട്ട തൈരുമായി കലര്‍ത്തുക. ഇത് തലയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് താരനും തലയിലെ ചൊറിച്ചിൽ അകറ്റാനും പേനിനെ തുരത്താന്തം സഹായിക്കും. കറുവഇല മുടിക്ക് തിളക്കം നല്കാന്‍ സഹായിക്കും. അല്പം കറുവ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് ഇലകള്‍ നീക്കം ചെയ്ത് തണുപ്പിക്കുക. മുടി ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കാം. കറുവ ഇലയുടെ രൂക്ഷമായ ഗന്ധവും ആന്റിബാക്ടീരിയല്‍ ഘടകങ്ങളും പേനിനെ തുരത്താൻ ഫലപ്രദം. കൂടുതല്‍ ഫലം ലഭിക്കാന്‍ ഇല ഉണക്കിപ്പൊടിച്ചത് നേരിട്ട് തലയില്‍ തേക്കാം. കറുവ ഇല കൊണ്ട് പല്ല് തേക്കുന്നത് തിളക്കം ലഭിക്കാന്‍ സഹായിക്കും. ഇത് മോണകള്‍ക്ക് ആരോഗ്യം നല്കും. അഴുക്കടിഞ്ഞ് പല്ലില്‍ പോടുണ്ടാകുന്നത് തടയും. ആരോഗ്യമുള്ള പല്ലിനും മോണകള്‍ക്കും ഇലപൊടിച്ചത് കൊണ്ട്…
Read More » -
നിങ്ങൾക്ക് ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കണോ ? എങ്കിൽ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക
ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനോ എല്ലാം ഇന്നും വിഷമം വിചാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരുമെന്ന് പറയാം. ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും അത്ര തന്നെ സാധാരണവുമാണ് ലൈംഗികതയെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്. ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കുന്നതോടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചിലതാണിനി പങ്കുവയ്ക്കുന്നത്. ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിനും വന്ധ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ അകറ്റുന്നതിനുമായി പ്രോബയോട്ടിക് ഫുഡ്, പ്രീബയോട്ടിക് ഫുഡ് എന്നീ വിഭാഗത്തിൽപെടുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. തൈര്, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രധാനമായും ഇവയെല്ലാം വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായിക്കുന്നത്. ഇതുവഴിയാണ് ലൈംഗികാരോഗ്യത്തെയും സ്വാധീനിക്കുന്നത്. ലീൻ പ്രോട്ടീൻ…
Read More » -
നാൽപതു പിന്നിട്ടോ, ആരോഗ്യത്തിൽ അല്പം കരുതലാകാം; ആഹാരത്തിൽ ഇവ ഉൾപ്പെടുത്തണം മറക്കരുത്
നല്ല ആരോഗ്യശീലമാണ് ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുന്നതിലും നിർണായകം. എങ്കിലും പ്രായം കൂടുംതോറും ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കും. മുപ്പതുകളിൽ തന്നെ ആരോഗ്യം സംബന്ധിച്ച പ്രയാസങ്ങൾ തലപൊക്കിത്തുടങ്ങാം. അതും മെച്ചപ്പെട്ട രീതിയിലല്ല ജീവിതം മുന്നോട്ടുപോകുന്നതെങ്കിൽ തീർച്ചയായും ഈ സമയത്ത് തന്നെ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങും. വയസ് നാൽപത് കടക്കുമ്പോഴേക്ക് നാം ഭക്ഷണവും വ്യായാമവും ഉറക്കവും അടക്കം നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അൽപം കൂടി ശ്രദ്ധ പുലർത്തിത്തുടങ്ങണം. പ്രായം ആരോഗ്യത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ കാലാവസ്ഥയും ആരോഗ്യത്തെ നല്ലരീതിയിൽ സ്വാധീനിക്കുന്നൊരു ഘടകമാണ്. പ്രായത്തിന്‍റേതായ ആരോഗ്യപ്രശ്നങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ആദ്യം ബാധിക്കുന്നൊരു അവയവമാണ് ഹൃദയം. ജീവിതശൈലീരോഗങ്ങൾ തന്നെ ഇതിനുദാഹരണമാണ്. മിക്ക ജീവിതശൈലീരോഗങ്ങളും ഹൃദയത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാറുണ്ട്. അതിനാൽ തന്നെ ഈ മഞ്ഞുകാലത്ത് നാൽപത് കടന്നവർ ഹൃദയാരോഗ്യത്തിനായി ഡയറ്റിലുൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളാണ് ഇവ. മഞ്ഞുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താവുന്നൊരു വിഭവമാണ് ചൂര മത്സ്യം. ഇത് ഒമേഗ- 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണ്. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും,…
Read More » -
മഴ മാറി, വിള നശിപ്പിക്കാൻ ഇനി ഉറുമ്പുകളെത്തും, ശല്യക്കാരായ ഇത്തിരിക്കുഞ്ഞന്മാരെ തുരത്താം, ചില പൊടിക്കൈകൾ
കനത്ത മഴ മാറിയതോടെ വിള നശിപ്പിക്കാൻ കൂട്ടത്തോടെ ഇനി ഉറുമ്പുകളെത്തും. പച്ചക്കറി കൃഷിയിലാണ് ഈ ഇത്തിരിക്കുഞ്ഞന്മാർ തണ്ഡവമാടുക. മഴ മാറിയെങ്കിലും രാത്രിയും രാവിലെയും അത്യാവശ്യം തണുത്ത കാലാവസ്ഥയാണിപ്പോള്‍. ഉറുമ്പുകളും മറ്റു പല തരത്തിലുള്ള ഷഡ്പദങ്ങളും ഈ സമയത്ത് നല്ല പോലെ അടുക്കളത്തോട്ടത്തില്‍ എത്തിയിട്ടുണ്ടാകും. മഴയില്‍ നല്ല പോലെ വളര്‍ന്ന പച്ചക്കറി ചെടികളുടെ തണ്ടും ഇലകളും ഇവ നശിപ്പിക്കുകയാണെന്ന പരാതി പല കര്‍ഷകരും പറയുന്നു. ചെടി ഉണങ്ങി നശിക്കാന്‍ തന്നെയിതു കാരണമാകും. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം. 1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകള്‍ അടക്കമുള്ളവയെ ഓടിക്കാം. 2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. 3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക്…
Read More » -
വാഹനം പഴയതാണെങ്കിലും വിഷമിക്കേണ്ട; ഭാരത് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാം, ഈസിയായി: കേന്ദ്രം ഉത്തരവിറക്കി
വാഹനം പഴയതാണെങ്കിലും വിഷമിക്കേണ്ട; ഭാരത് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാ, ഈസിയായി. അതിനായി ചട്ടം ഭേദഗതി ചെയ്തു കേന്ദ്രം ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ വാഹന രജിസ്‌ട്രേഷനായി കൊണ്ടുവന്ന ഭാരത് സീരീസ് (ബി.എച്ച്.) രജിസ്ട്രേഷനിലേക്ക് ഇനി പഴയ വാഹനങ്ങളും മാറ്റാമെന്നതാണ് സാവിശേഷത. ഇതിനായി ഭാരത് സീരീസ് രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ കേന്ദ്ര ഗതാഗതമന്ത്രാലയം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. ഭാരത് രജിസ്ട്രേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടി. പുതുതായി രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്കുമാത്രം ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തിയാണ് നിലവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ക്കും ഭാരത് രജിസ്‌ട്രേഷനിലേക്ക് മാറാന്‍ അനുമതി നല്‍കിയത്. ഇതിനുപുറമേ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റംചെയ്യാമെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. അര്‍ഹതയുള്ളവര്‍ക്ക് സ്വന്തം താമസസ്ഥലത്തിന്റെയോ ജോലിസ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ ബി.എച്ച്. രജിസ്ട്രേഷന് അപേക്ഷിക്കാനും ചട്ടഭേദഗതി വരുത്തി. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടാം. അതേസമയം, ദുരുപയോഗം തടയാന്‍ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന…
Read More » -
അടിമുടി തണുക്കാന്‍ ജ്യൂസ്, തണലേകാന്‍ പന്തല്‍; വളർത്താം പാഷന്‍ ഫ്രൂട്ട്
മുറ്റത്ത് തണലൊരുക്കി മനോഹരമായ പന്തല്‍, അതിനൊപ്പം മധുരവും പുളിയുമുള്ള സൂപ്പര്‍ ജ്യൂസ്, പാഷന്‍ ഫ്രൂട്ട് വളര്‍ത്തിയാല്‍ രണ്ടു കാര്യമുണ്ട്. മനുഷ്യ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ല. മഞ്ഞയും പര്‍പ്പിളും പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം പര്‍പ്പിളാണ്. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ കാവേരി പര്‍പ്പിളിന്റെയും മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും. കൃഷിരീതി നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍ മണ്ണിട്ട് കുഴി നിറയ്ക്കണം. ചാണകവും കോഴിക്കാഷ്ഠവും എല്ലുപൊടിയും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട്…
Read More » -
ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേ? വിശപ്പില്ലായ്മ ചെറിയ പ്രശ്‌നമല്ല; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; രോഗകാരണവും ലക്ഷണങ്ങളും..
സ്വാദിഷ്ടമായ ഭക്ഷണം മുന്നില്‍ വെച്ചാല്‍ പോലും കഴിക്കാന്‍ തോന്നുന്നില്ലേ? എങ്കില്‍ നിങ്ങള്‍ വിശപ്പില്ലായ്മ എന്ന പ്രശ്‌നം അനുഭവിക്കുന്നവരാണ്. പല പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ വിശപ്പില്ലായ്മ ഒരു സാധാരണ പ്രശ്‌നമാണ്. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിശപ്പില്ലായ്മ ഉണ്ടാകാം. ചിലപ്പോള്‍ ഡിമെന്‍ഷ്യ, കിഡ്നി പ്രശ്നം, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ മൂലവും വിശപ്പില്ലായ്മ സംഭവിക്കാം. എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം കുറയുമ്പോള്‍ വിശപ്പില്ലായ്മ വരുന്നു. ഇതിനെ വൈദ്യശാസ്ത്രപരമായി അനോറെക്‌സിയ എന്ന് വിളിക്കപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം ഗുരുതരമായേക്കാം. അതിനാല്‍ വിശപ്പില്ലായ്മയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്. വിശപ്പ് കുറയുന്നതിന് കാരണങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളും വിശപ്പ് കുറയുന്നതിന് കാരണമാകാം. വിശപ്പില്ലായ്മയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ബാക്ടീരിയ അല്ലെങ്കില്‍ വൈറസുകള്‍. കാരണം ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധയാണെങ്കില്‍ വിശപ്പില്ലായ്മ വരാം. എന്നാല്‍, അണുബാധ ചികിത്സിച്ച് ഭേദമായ ശേഷം വിശപ്പ് പെട്ടെന്ന് സാധാരണ നിലയിലാകും. ചില മരുന്നുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന സാധാരണ പാര്‍ശ്വഫലമാണ്…
Read More » -
കുവൈറ്റിലെ പ്രവാസി മലയാളിയുടെ വീട്ടിൽ നാല് വർഷം മുൻപ് പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് മുൻ കലാഭവൻ ഗായകനിലൂടെ പുനർജനനം; ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ ഗാനം പ്രകാശനം ചെയ്യുന്നു
ബറോഡ: നാല് വർഷങ്ങൾക്ക് മുൻപ് കുവൈറ്റിൽ ഒരു ക്രിസ്ത്യൻ ഭക്തിഗാനം പിറന്നു. സ്ത്രീകളും പെൺകുട്ടികളും അടക്കം 8 പേർ ചേർന്ന് പാടിയ ഗാനത്തോടൊപ്പം ഗാനരചനയും സംഗീതവും നിർവ്വഹിച്ച സുനിൽ കെ ചെറിയാനും പാടി. സാമൂഹിക മാധ്യമം വഴി പാട്ട് കേട്ട് ഇഷ്ടപ്പെട്ട ഗുജറാത്തിലെ ബറോഡയിൽ താമസിക്കുന്ന റോയ് അഗസ്റ്റിൻ ഫ്രാൻസിസ് എന്ന മുൻ കലാഭവൻ ഗായകൻ ഈ പാട്ട് പാടി ഇപ്പോഴിതാ ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്നു. നാല് വർഷം മുൻപ് കുവൈറ്റിലെ മലയാളി കേന്ദ്രമായ അബ്ബാസിയയിലെ സോബൻ ജയിംസിന്റെ വീട്ടിലായിരുന്നു പാട്ടിന്റെ റെക്കോർഡിങ്ങ്. സോബൻറെ കുടുംബത്തോടൊപ്പം മഞ്ജുഷ ബെന്നി, സെറാഫിൻ ഫ്രഡി, ബിനി ഫ്രഡി, ഫെസ്റ്റോ, ജെസ്റ്റി ജെസ്സിൻ, ലൈവ മരിയ, സുനിൽ കെ ചെറിയാൻ എന്നിവരും പാടി. ഷൈജു ഡേവിഡ് ആയിരുന്നു കീബോർഡ് വായിച്ചതും ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഉണ്ടാക്കിയതും. ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിലെ സംഗീതാധ്യാപകൻ അഗസ്റ്റിൻ ചിറ്റൂർ തബല വായിച്ചു. പാട്ട് യുട്യൂബ്ൽ കണ്ടാണ് റോയി…
Read More » -
ഓരോ ദിനവും സന്തോഷപൂർണമാകാൻ സ്വയം ശ്രദ്ധിച്ചേ മതിയാവൂ, മനസ്സിനെ അതിനായി സജ്ജമാക്കണം
വെളിച്ചം ആ വൃദ്ധസദനത്തില്‍ താമസത്തിനായി എത്തിയതാണ് 82 വയസ്സുകാരനായ അയാൾ. നരച്ചമുടിയൊക്കെ നന്നായി ചീകിയൊതുക്കി, വൃത്തിയുള്ള വേഷം ധരിച്ച് വളരെ സന്തുഷ്ടനായാണ് അയാൾ വന്നത്. 50 വര്‍ഷം ഒപ്പമുണ്ടായിരുന്ന പങ്കാളി മരിച്ചപ്പോള്‍ അയാൾ ജീവിതത്തില്‍ തനിച്ചായി. അങ്ങിനെയാണ് വൃദ്ധസദനത്തിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത്. അയാള്‍ക്കായി മാറ്റിവച്ച മുറിയിലേക്ക് നടക്കുമ്പോള്‍ വൃദ്ധസദനത്തിലെ മാനേജര്‍ ആ മുറിയിലെ സൗകര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “ആ മുറി എപ്രകാരമുള്ളതായാലും മുറിയിലെ ക്രമീകരണങ്ങള്‍ എത്തരത്തിലുള്ളതായാലും ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. ആ മുറിയെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഞാന്‍ ആ മുറിയുടെ സംവിധാനമല്ല, എന്റെ മനസ്സിന്റെ സംവിധാനത്തിനാണ് പ്രാധാന്യം കല്‍പിക്കുന്നത്…” മാനേജർ കൗതുകത്തോടെ അയാളെ നോക്കി. “നമ്മുടെ ഓരോ ദിവസവും ഈശ്വരന്‍ നല്‍കുന്ന വരദാനമാണ്. ജീവിതസാഹചര്യങ്ങളെ നിരീക്ഷിക്കാനും ജീവിതയാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്താനുമുള്ള അമൂല്യമായ അവസരമാണ് ഓരോ ദിവസങ്ങളും. ഓരോ ദിവസവും പുലരുമ്പോള്‍ നാം എടുക്കുന്ന തീരുമാനങ്ങളും നിശ്ചയങ്ങളുമാണ് നമ്മുടെ സന്തോഷത്തെ നിര്‍ണ്ണയിക്കുന്നത്. ഓരോ…
Read More »