പൊന്നോമനയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി നരേന്, കുഞ്ഞിന്റെ പേര് എന്തെന്ന് അറിയേണ്ടേ?
ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ താരമായ നടനാണ് നരേന്. സഹനടനായി അഭിനയം തുടങ്ങിയ നടന് പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന് എന്നാക്കി മാറ്റിയത്.
ഈ അടുത്ത് തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വന്ന സന്തോഷമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു. പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു കുടുംബത്തിലേക്ക് പുതിയ ഒരാള്‍ എത്തിയത്. ഇപ്പോള്‍ മകന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് നരേന് പങ്കുവെച്ചത്.
”ഞങ്ങളവന് പേരിട്ടു, ഒംങ്കാര്‍ നരേന്” വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും ചേച്ചിയുടെ കൈയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന് പങ്കുവെച്ചത്. കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും മകനാണ് ജനിച്ചതെന്നും പറഞ്ഞുള്ള പോസ്റ്റ് വൈറലായിരുന്നു. ഡിസംബറിലാണ് ഡേറ്റെന്നും കുടുംബത്തിലെല്ലാവരും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണത്തെ ക്രിസ്മസ് ഇവര്‍ക്ക് ഇരട്ടി സന്തോഷമാണ്.
ജയരാജ് സംവിധാനം ചെയ്ത ‘ഫോര്‍ ദ പീപ്പിളി’ലെ സിറ്റി പോലീസ് കമ്മിഷണറുടെ വേഷത്തിലൂടെ നരേന് ശ്രദ്ധ പിടിച്ചുപറ്റി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകള്‍ വിളിച്ചോതി. മീരാ ജാസ്മിന് ആയിരുന്നു നായിക. തുടര്‍ന്ന് ശരത്ചന്ദ്രന് വയനാടിന്റെ അന്നൊരിക്കല്‍ എന്ന ചിത്രത്തില്‍ കാവ്യാ മാധാവന്റെ നായകനായി. ഫോര്‍ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബൈ ദ പീപ്പിളി’ലും പോലീസ് ഓഫീസറുടെ വേഷം നരേന് ആയിരുന്നു.