LIFE
-
‘മാളികപ്പുറം’. ഇന്ന് തീയേറ്ററുകളിൽ, എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർ ഹീറോ അയ്യപ്പന്റേയും കഥ
പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഇന്ന് തീയേറ്ററുകളിൽ എത്തുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം.’ പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം,. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ. പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ‘മാളികപ്പുറം’ മലയാളത്തിലെ രണ്ട് പ്രബല ചലച്ചിത്രനിർമാണ കമ്പനികൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും നിർമാണ പങ്കാളികളാണ്.…
Read More » -
കുവൈറ്റ് മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം ‘അപ്പന്റെ മോള്’
മാതാപിതാക്കളുടെ മോഹങ്ങൾ സാക്ഷാത്ക്കരിക്കുവാൻ മകൾ എടുത്ത അപകടമരമായ ചെറുനീക്കത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം… ‘അപ്പന്റെ മോള്.’ കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനി ഇവാനിയ നാഷ് ആണ് ഈ രണ്ട് മിനിറ്റ് ചിത്രത്തിലെ നായിക. യൂട്യൂബ് റിലീസിന് മുൻപേ ‘അപ്പന്റെ മോള്’ എന്ന ഈ ഹ്രസ്വചിത്രം ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ ഇപ്പോൾ റിലീസാവുകയാണ്. കുവൈറ്റിലെ സാൽമിയ പ്രദേശത്തെ ഏതാനും മലയാളികളാണ് ഈ ഹ്രസ്വചിത്രത്തിന് പിന്നിൽ. കണ്ണൂർ സ്വദേശി നാഷ് വർഗീസ്, ഭാര്യ സോണിയ, മകൾ ഇവാനിയ, സുഹൃത്തുക്കൾ സന്തോഷ് കെസിയുടെയും ടോം ജോർജ്ജിന്റെയും കുടുംബങ്ങൾ, നാഷ് വർഗീസിന്റെ ഏതാനും സഹപ്രവർത്തകർ തുടങ്ങിയവരാണ് അഭിനയിച്ചത്.സുനിൽ കെ ചെറിയാനാണ് രചനയും സംവിധാനവും. മക്കളെ പലവിധ പിരിമുറുക്കങ്ങളിലേയ്ക്ക് മാതാപിതാക്കൾ തള്ളിവിടുന്ന കാലത്ത്, ഇളംപ്രായത്തിൽ പോലും സ്വയമറിയാതെ ആ പിരിമുറുക്കം ഉള്ളിൽ ആവാഹിക്കുന്ന മകളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മകളായി അഭിനയിച്ച ഇവാനിയ എന്ന 7 വയസ്സുകാരി ഇതിന് മുൻപും പല ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ…
Read More » -
വന്ധ്യതാ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; ബീജത്തിന്റെ എണ്ണവും ചലനശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 6 സൂപ്പർഫുഡുകൾ പരിചയപ്പെടാം
വന്ധ്യതാ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടി വരികയാണ്. ആറ് ദമ്പതികളിൽ ഒരാൾക്ക് വന്ധ്യതാ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മൂന്നിലൊന്ന് കേസുകളിൽ പുരുഷൻമാരുടെ ബീജസംഖ്യയും ചലനശേഷിയും കുറവാണെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്. നിങ്ങൾ അമിതഭാരമുള്ളവരാണെങ്കിൽ ശരീരഭാരം കുറയ്ക്കുന്നത് ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയുന്നത് ശുക്ലത്തിന്റെ അളവ്, ഏകാഗ്രത, ചലനാത്മകത എന്നിവയെയും ബീജത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലുൾപ്പെടെ എല്ലായിടത്തും ബീജങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് ഹ്യൂമൻ റീപ്രൊഡക്ഷൻ അപ്‌ഡേറ്റ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നത്. 53 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുന്ന പഠനം തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പുരുഷന്മാർക്കിടയിലെ ബീജസംഖ്യയിലെ മാറ്റങ്ങളെ കേന്ദ്രീകരിക്കുന്നു. ബീജത്തിന്റെ എണ്ണവും ചലനശേഷിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന 6 സൂപ്പർഫുഡുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… ബീൻസ്, ചുവന്ന മാംസം തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ രൂപീകരണത്തിന് സഹായിക്കുന്നു. ധാതുക്കൾ വൃഷണങ്ങളിൽ ഉയർന്ന അനുപാതത്തിൽ അടങ്ങിയിട്ടുണ്ട്. ഇത്…
Read More » -
മലയാളികളുടെ മനം കീഴടക്കിയ ജഗന്നാഥൻ @25; രജത ജൂബിലി നിറവിൽ ‘ആറാം തമ്പുരാൻ’
മലയാള സിനിമയിലെ ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിന്റേത്. ഈ കൂട്ടുകെട്ടിൽ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. അവയിൽ ഇന്നും മലയാളികൾ മിനിസ്ക്രീനിൽ ആവർത്തിച്ചു കണ്ട് കയ്യടിക്കുന്ന സിനിമയാണ് ആറാം തമ്പുരാൻ. സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഒളിമങ്ങാതെ ഓരോ സിനിമാസ്വാദകരുടെ മനസ്സിലും കിടപ്പുണ്ട്. ഇരുന്നൂറ് ദിവസത്തിലധികം തിയറ്ററുകളിൽ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ആറാം തമ്പുരാന്റെ രജത ജൂബിലി (25 വർഷങ്ങൾ) പോസ്റ്റാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുൻപ് ക്രിസ്മസ് ദിനത്തിലാണ് ആറാം തമ്പുരാൻ റിലീസ് ചെയ്തത്. അന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററും ഷാജി കൈലാസ് പുറത്തുവിട്ടിട്ടുണ്ട്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോൾ നിങ്ങൾ നൽകിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്‌മസ് കാലത്തിൽ ആ ഓർമകളുടെ രജത ജൂബിലി… ആറാം…
Read More » -
സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ എങ്ങനെ ധരിക്കണം ?
നമ്മളുടെ ശരീരത്തിന് തടി കൂടിയാലും അത് നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളിലൂടെയും അതുപോലെ ധരിക്കുന്ന രീതിയിലൂടെയും തടി തോന്നിക്കാത്ത വിധത്തില്‍ നല്ലൊരു ലുക്ക് ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും. ഇതിനായി നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുമാത്രം. അവ ഏതെല്ലാമെന്ന് നോക്കാം. 1. വസ്ത്രങ്ങളിലെ പറ്റേണുകള്‍ ശ്രദ്ധിക്കാം അത്യാവശ്യം തടി ഉള്ളവര്‍ വസ്ത്രങ്ങളില്‍ വ്യത്യസ്തതരത്തില്‍ കുറേ പാറ്റേണുകള്‍ ഉള്ളവ തിരഞെഞടുക്കാതിരിക്കാം. അതുപോലെതന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് സാരി എടുക്കുമ്പോഴായാലും ചുരിദാര്‍ എടുത്താലും ഏത് വസ്ത്രം തിരഞ്ഞെടുത്താലും അതില്‍ ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി തോന്നും. അതുപോലെതന്നെ നല്ല ഡാര്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതും നീളത്തില്‍ ഡിസൈനുകള്‍ വരുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നല്ല തിക്ക് ഡിസൈന്‍സ് വരുന്ന വസ്ത്രങ്ങളും പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. 2. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. നല്ല ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ നല്ല ബോഡിഷേയ്പ്പും അതുപോലെ തടി കുറഞ്ഞ ഒരു ഫീലും ലഭിക്കുന്നതായിരിക്കും.…
Read More » -
തണുപ്പുകാലമാണ്, സന്ധിവേദനയും പേശി വലിവും തലപൊക്കിത്തുടങ്ങും, ഇവ ശ്രദ്ധിക്കാം
തണുപ്പിന്റെ മാസങ്ങളാണ് ഡിസംബറും ജനുവരിയും. തണുപ്പുകാലം തുടങ്ങുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും തലപൊക്കിത്തുടങ്ങുന്നത് സാധാരണയാണ്. സന്ധിവേദന, പേശിവലിവ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കൂടും, പ്രത്യേകിച്ച് പ്രായമായ ആളുകളില്‍. നേരത്തെയുണ്ടായിരുന്ന വേദനകള്‍ പതിവിലും കൂടുതലായി അലട്ടിത്തുടങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. സൂര്യപ്രകാശം വേണ്ടത്ര സൂര്യപ്രകാശം ഏല്‍ക്കാത്തത് ഇത്തരം വേദനകള്‍ കൂടാന്‍ ഒരു കാരണമാണ്. പേശികളുടെയും ലിഗമെന്റുകളുടെയും വഴക്കം കുറയുന്നതുകൊണ്ട് ചെറുതായി എന്തെങ്കിലും ചെയ്യുമ്പോള്‍ തന്നെ ക്ഷിണവും പേശിവേദനയും ഉണ്ടാകും. അതുകൊണ്ട് എല്ലാദിവസവും ശരീരത്തിന് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ധാരാളം വെള്ളം എല്ലാ കാലാവസ്ഥയിലും വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്, പക്ഷെ തണുപ്പുകാലം തുടങ്ങുന്നതോടെ ഇത് പലരും മറന്നുപോകാറുണ്ട്. ശരീരത്തിലെ ജലാംശം കുറയുന്നത് സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും കാരണമാകും. ഭക്ഷണം വൈറ്റമിന്‍ സി, ഡി, കെ എന്നിവ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കണം. ചീര, കാബേജ്, തക്കാളി, ഓറഞ്ച് തുടങ്ങിയവയില്‍ എല്ലുകളെയും സന്ധികളെയും ബലപ്പെടുത്താന്‍ ആവശ്യമായ ധാരാളം കാല്‍സ്യവും മറ്റു…
Read More » -
മഞ്ഞുകാലത്തും മഴ, കാലാവസ്ഥ മാറിയതോടെ ചീരയില്‍ ഇലപ്പുള്ളി രോഗം വ്യാപകം, വിഷമിക്കേണ്ട പ്രതിവിധിയുണ്ട്
അടുക്കളത്തോട്ടത്തിലെ പ്രധാന വിളകളില്‍ ഒന്നാണ് ചീര. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ ചീര കൊണ്ടു രുചികരമായ വിഭവങ്ങള്‍ തയാറാക്കാം. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ചീര. മഴയും മഞ്ഞുമാണിപ്പോള്‍ കേരളത്തിലെ കാലാവസ്ഥ. ഈ സമയത്ത് ചീരക്കൃഷിയില്‍ പ്രധാന വില്ലനായി എത്തുന്ന രോഗമാണ് ഇലപ്പുള്ളി. ഇലകള്‍ പുള്ളി വീണു നശിക്കുന്നതോടെ ചീര ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. എളുപ്പത്തില്‍ പടരുന്ന ഈ രോഗം കൃഷിയെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും. ഇലപ്പുള്ളി രോഗത്തിനെതിരേ പ്രയോഗിക്കേണ്ട ജൈവകീടനാശിനികള്‍ ഏതൊക്കെയെന്നു നോക്കാം. 1. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം പാല്‍ക്കായം തലേ ദിവസം രാത്രിയിട്ട് വെയ്ക്കുക. രാവിലെ നന്നായി ഇളക്കി ഇതിലേയ്ക്ക് ഒരു ഗ്രാം സോഡാ പൗഡറും (അപ്പക്കാരം) മൂന്നു ഗ്രാം മഞ്ഞള്‍പ്പൊടിയും കൂട്ടി നന്നായി ഇളക്കി അരിച്ചെടുത്തു ചീര ഇലയുടെ രണ്ട് വശത്തും കിട്ടത്തക്ക രീതിയില്‍ ആഴ്ച്ചയില്‍ ഒരുദിവസം വെച്ച് തളിക്കുക. 2. ഒരു കിലോ പുതിയ പച്ച ചാണകം (അഞ്ചു മണിക്കൂറിനുള്ളില്‍ കിട്ടിയത് നല്ലത്) എടുത്ത്…
Read More » -
മഞ്ഞുകാലമാണ്, ചുമയും ജലദോഷവും അകറ്റാം; മരുന്നില്ലാതെ!
ഡിസംബർ എപ്പോഴും മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന കാലമാണ്. രാവിലെയും വൈകിട്ടും ഒരുപോലെ തണുപ്പുണ്ടാകും പലയിടത്തും. അതിനൊപ്പം വിരുന്നെത്തുന്നവരാണ് ചുമയും കഫക്കെട്ടും ജലദോഷവും. എന്നാല്‍ ഈ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നമുക്ക് വീട്ടില്‍ തന്നെ നാടൻ മരുന്നുകൾ ഉണ്ടാക്കാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം ഇരട്ടി മധുരം ഇരട്ടി മധുരം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഏത് അവസ്ഥയിലും ആര്‍ക്കും കഴിക്കാവുന്നതും ആണ്. ചുമ പെട്ടെന്ന് ഭേദമാക്കുന്നതിന് സഹായിക്കുന്ന മികച്ച ഔഷധങ്ങളില്‍ ഒന്നാണ് ഇരട്ടി മധുരം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആയുര്‍വ്വേദത്തില്‍ ഇരട്ടിമധുരത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നിങ്ങള്‍ക്ക് തണുപ്പ് കാല അസ്വസ്ഥതയായ തൊണ്ടവേദനയോ ചുമയോ ഉണ്ടെങ്കില്‍ അതിന് ഏറ്റവും പറ്റിയ മരുന്നുകളില്‍ ഒന്നാണ് ഇരട്ടിമധുരം എന്ന് പറയുന്നത്. ഇത് ചതച്ച് കഴിച്ചാല്‍ മതി. ഇരട്ടിമധുരം ചവക്കുമ്പോള്‍ അതിന്റെ നീര് തൊണ്ടയില്‍ ഇറങ്ങിയാല്‍ അത് തൊണ്ടവേദനയെ പ്രതിരോധിക്കുകയും അതിലൂടെ നിങ്ങളുടെ ചുമയെ പൂര്‍ണമായും…
Read More » -
ആർത്തവം ഏതാനും ദിവസത്തേക്ക് നീട്ടിവയ്ക്കാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടോ? അറിയാം ആർത്തവം നീട്ടിവയ്ക്കാനുള്ള ചില മാർഗങ്ങൾ
എന്തെങ്കിലും ആഘോഷപരിപാടികളോ വ്യക്തിപരമായി വിശേഷപ്പെട്ട ദിവസങ്ങളോ അടുക്കുമ്പോഴേക്കും ആര്‍ത്തവം ആകുമെന്ന ഭയം നിങ്ങളെ അലട്ടാറുണ്ടോ? ആര്‍ത്തവം ഏതാനും ദിവസത്തേക്ക് നീട്ടിവയ്ക്കാൻ സാധിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടോ? സ്വാഭാവികമായും ഇത്തരത്തില്‍ ചിന്തിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. പലരും ഇതിനായി പല മരുന്നുകളെയും ആശ്രയിക്കാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അധികം സ്ത്രീകള്‍ക്കും ഈ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കാൻ പ്രയാസം തോന്നാം. ഇവിടെയിതാ പ്രകൃതിദത്തമായ രീതിയില്‍ തന്നെ പാര്‍ശ്വഫലങ്ങളില്ലാതെ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ചില മാര്‍ഗങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒന്ന്… ആപ്പിള്‍ സൈഡര്‍ വിനിഗറിനെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. ഇത് ആര്‍ത്തവം നീട്ടിവയ്ക്കുന്നതിന് സഹായകമാണ്. ആര്‍ത്തവത്തിന് പത്തോ പന്ത്രണ്ടോ ദിവസം മുമ്പ് മുതല്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിച്ചുതുടങ്ങുക. രണ്ട്… കടുകും ആര്‍ത്തവം വൈകിക്കുന്നതിന് സഹായിക്കുന്നതാണ്. മഞ്ഞ കടുക് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ഒരു സ്പൂണ്‍ എടുത്ത് വെള്ളത്തിലോ പാലിലോ രാത്രി കുതിര്‍ത്തുവച്ച് പിറ്റേന്ന് കഴിച്ചാല്‍ മതിയാകും. ഇത്…
Read More » -
ടോയ്‍ലറ്റ് സീറ്റിലൂടെ അണുബാധ പകരുമോ? സ്ത്രീകൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കാൻ മിക്കവരും മടി കാണിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. അധികവും വൃത്തിഹീനമായ സാഹചര്യങ്ങളായതിനാലാണ് പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കുന്നതിന് സ്ത്രീകൾ മടി കാണിക്കുന്നത്. ഇതിന് പുറമെ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെടുമോ എന്ന ഭയവും അധികപേരെയും അലട്ടാറുണ്ട്. കാര്യമായും മൂത്രാശയ അണുബാധയാണ് ഇത്തരത്തിൽ പിടിപെടുന്നതായി ഏവരും മനസിലാക്കിയിട്ടുള്ളത്. ഇത് ശരിയാണ്. ഫംഗൽ അണുബാധയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് വരാം. എന്നാൽ മൂത്രം ദീർഘനേരത്തേക്ക് പിടിച്ചുവയ്ക്കുന്നതും നിർജലീകരണവും (ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥ) ആണ് ഏറ്റവുമധികം മൂത്രാശയ അണുബാധയ്ക്ക് കാരണമായി വരുന്നത്. ടോയ്‍ലറ്റ് സീറ്റ് ഉപയോഗിക്കുമ്പോൾ അതിൽ നിന്നും മൂത്രാശയ അണുബാധയുണ്ടാകാം. ഇത് കാര്യമായും പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കുന്നതിലൂടെ തന്നെയാണ് സംഭവിക്കുന്നത്. ടോയ്‍ലറ്റ് സീറ്റിലൂടെ മൂത്രാശയ അണുബാധ പടരുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്. 1. വൃത്തിഹീനമായ പബ്ലിക് ടോയ്‍ലറ്റ് ഉപയോഗിക്കുന്നതിലൂടെ. 2. സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ ടോയ്‍ലറ്റ് പേപ്പർ ഉപയോഗിക്കുമ്പോൾ അത് മലദ്വാരത്തിന് സമീപത്ത് നിന്ന് മൂത്രമൊഴിക്കുന്ന ഭാഗത്തേക്ക് തുടയ്ക്കുന്നതിലൂടെ. എപ്പോഴും മൂത്രമൊഴിച്ചുകഴിഞ്ഞാൽ…
Read More »