LIFEMovie

കുവൈറ്റ് മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം ‘അപ്പന്റെ മോള്’

മാതാപിതാക്കളുടെ മോഹങ്ങൾ സാക്ഷാത്ക്കരിക്കുവാൻ മകൾ എടുത്ത അപകടമരമായ ചെറുനീക്കത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം… ‘അപ്പന്റെ മോള്.’ കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനി ഇവാനിയ നാഷ് ആണ് ഈ രണ്ട് മിനിറ്റ് ചിത്രത്തിലെ നായിക. യൂട്യൂബ് റിലീസിന് മുൻപേ ‘അപ്പന്റെ മോള്’ എന്ന ഈ ഹ്രസ്വചിത്രം ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ ഇപ്പോൾ റിലീസാവുകയാണ്.

കുവൈറ്റിലെ സാൽമിയ പ്രദേശത്തെ ഏതാനും മലയാളികളാണ് ഈ ഹ്രസ്വചിത്രത്തിന് പിന്നിൽ. കണ്ണൂർ സ്വദേശി നാഷ് വർഗീസ്, ഭാര്യ സോണിയ, മകൾ ഇവാനിയ, സുഹൃത്തുക്കൾ സന്തോഷ് കെസിയുടെയും ടോം ജോർജ്ജിന്റെയും കുടുംബങ്ങൾ, നാഷ് വർഗീസിന്റെ ഏതാനും സഹപ്രവർത്തകർ തുടങ്ങിയവരാണ് അഭിനയിച്ചത്.സുനിൽ കെ ചെറിയാനാണ് രചനയും സംവിധാനവും.

Signature-ad

മക്കളെ പലവിധ പിരിമുറുക്കങ്ങളിലേയ്ക്ക് മാതാപിതാക്കൾ തള്ളിവിടുന്ന കാലത്ത്, ഇളംപ്രായത്തിൽ പോലും സ്വയമറിയാതെ ആ പിരിമുറുക്കം ഉള്ളിൽ ആവാഹിക്കുന്ന മകളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മകളായി അഭിനയിച്ച ഇവാനിയ എന്ന 7 വയസ്സുകാരി ഇതിന് മുൻപും പല ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ കുടിയാന്മല സ്വദേശിയാണ് നാഷ് വർഗീസ്.
മൊബൈൽ ഫോണിലായിരുന്നു ചിത്രീകരണം.

Back to top button
error: