LIFE
-
ഗർഭിണികൾ നെല്ലിക്ക കഴിച്ചാൽ…
ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ ഭക്ഷണങ്ങള്‍ പലതുണ്ട്. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ കൂടി ആരോഗ്യം കണക്കിലെടുത്താണ് ഗര്‍ഭിണി കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം തന്നെ. ആരോഗ്യമുള്ള, ബുദ്ധിയും സൗന്ദര്യവുമുളള കുഞ്ഞിനെ ലഭിയ്ക്കണം എന്നു തന്നെയാകും ഓരോ മാതാപിതാക്കളുടേയും ആഗ്രഹവും. കൃത്രിമ ഭക്ഷണങ്ങളൊന്നും വേണ്ട, തികച്ചും സ്വാഭാവികമായ ഭക്ഷണങ്ങള്‍ തന്നെ മതിയാകും, അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനായി. പ്രകൃതിദത്തമായ പല ഭക്ഷണങ്ങളും ഗര്‍ഭകാലത്ത് ഉതകുന്നതാണ്. ഇതിലൊന്നാണ് നെല്ലിക്ക. ദിവസവും ഗര്‍ഭകാലത്തു നെല്ലിക്ക കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും നല്‍കുന്ന ഒന്നാണ്. ദിവസവും ഒരു പച്ചനെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കാം. ഇല്ലെങ്കില്‍ നെല്ലിക്കയുടെ നീരു കുടിയ്ക്കം. പോഷകങ്ങളുടെ ഒരു കലവറയാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.കാല്‍സ്യം സമ്പുഷ്ടമായ ഇത് അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും എല്ലുകളുടേയും പല്ലകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലും പാലുല്‍പന്നങ്ങളും അലര്‍ജിയായുള്ളവര്‍ക്ക്, കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. കാരണം പാലില്‍ നിന്നും ലഭിയ്ക്കുന്ന…
Read More » -
മലയാളികളുടെ ‘മാലു’ മാനസികനില തെറ്റിയ അവസ്ഥയില്‍? നടി കനകയുടെ വീട് കത്തി നശിച്ചതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത!
തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെ ഒന്നാം നിര നായികമാരില്‍ ഒരാളായിരുന്നു നടി കനക. മലയാളത്തില്‍ ചരിത്ര വിജയം കുറിച്ച സിദ്ദിഖ്‌ലാല്‍ ചിത്രം ‘ഗോഡ് ഫാദറി’ല്‍ മാലുവെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മലയാളികളുടെ മനസില്‍ ഇടം നേടിയത്. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന കനകയെ കുറിച്ച് പലപ്പോഴും പല രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഒരിടയ്ക്ക് കനകയ്ക്കും അച്ഛനും ഇടയിലുള്ള പ്രശ്നത്തെ കുറിച്ചായിരുന്നു വാര്‍ത്ത. പിന്നീട് നടി മരിച്ചുവെന്നും ക്യാന്‍സര്‍ രോഗബാധിതയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഏറ്റവുമൊടുവില്‍ നടിക്ക് മാനസിക രോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ വരുന്നത്. രണ്ട് ദിവസം മുന്‍പ് ആണ് നടി കനകയുടെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ചെന്നൈയില്‍ നടി താമസിക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല…
Read More » -
മഞ്ഞുകാലത്ത് അസുഖങ്ങൾ തലപൊക്കും; ഭക്ഷണം ക്രമീകരിക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മഞ്ഞുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ രോഗങ്ങൾ പിടികൂടുന്നത് പെട്ടെന്നായിരിക്കും. ശൈത്യകാലം പ്രത്യേകിച്ച് പ്രായമായവരെയും കൊച്ചുകുട്ടികളെയും ഇതിനകം തന്നെ രോഗാവസ്ഥയിലുള്ളവരെയും ബുദ്ധിമുട്ടിക്കുന്നു. ജലദോഷം, ചുമ, പനി എന്നിവ വര്‍ദ്ധിക്കുകയും സന്ധിവാതം, സോറിയാസിസ്, എക്‌സിമ, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം അനുഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി പെട്ടെന്ന് തകരാറിലാകുന്നു. ശൈത്യകാലത്ത് മിക്കവര്‍ക്കും എളുപ്പത്തില്‍ അണുബാധ പിടിപെടുകയും അസുഖം വരികയും ചെയ്യുന്നു. അതിനാല്‍, ഈ സീസണില്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സീസണല്‍ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനുമായി നിങ്ങളുടെ ഡയറ്റ് ശ്രദ്ധിക്കണം. ആരോഗ്യത്തോടെയിരിക്കാനായി ഈ ഭക്ഷണശീലങ്ങള്‍ പിന്തുടരൂ. ഡ്രൈ ഫ്രൂട്‌സ് കഴിക്കുക ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്സും നട്സും ശരീര താപനില വര്‍ദ്ധിപ്പിക്കും. ശൈത്യകാല ഭക്ഷണങ്ങളില്‍ മികച്ചതാണ് ഡ്രൈ ഫ്രൂട്‌സ്. കാരണം അവയില്‍ മറ്റേതൊരു പഴത്തേക്കാളും കൂടുതല്‍ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. റൂട്ട്…
Read More » -
ഓറല്‍ സെക്‌സ് വായിലെ കാൻസർ പതിന്മടങ്ങു വർദ്ധിപ്പിക്കും: പുകവലി, മദ്യപാനം, ജങ്ക് ഫുഡ്, ച്യൂയിംഗം, ഇവയൊക്കെ കർശനമായി ഒഴിവാക്കിയാൽ രോഗ സാദ്ധ്യത സ്വയം തടയാം: ആരോഗ്യ വിദഗ്‌ധരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കൂ
വായിലോ തൊണ്ടയിലോ നാക്കിലോ വികസിക്കുകയും പിന്നീട് ശരീരമാകെ വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് വായിലെ കാൻസർ (Oral Cancer). ഈ രോഗികളുടെ എണ്ണം രാജ്യത്ത് നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ അവഗണിക്കുകയാണ് പലരും. ഇത് പിന്നീട് ഗുരുതരനിലയിലേക്ക് നയിക്കും. അതുകൊണ്ട് പ്രാരംഭ ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. വായ, തൊണ്ട, കഴുത്ത് എന്നിവ പരിശോധിച്ച് ഒരു ഡോക്ടർക്ക് വായിലെ കാൻസർ കണ്ടെത്താനാകും. വായിലെ കാൻസറിന്റെ പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. അമിതമായ മദ്യപാനം വായിലെ കാൻസർ വരാനുള്ള സാധ്യത രണ്ടിരട്ടിയിൽ നിന്ന് ആറിരട്ടിയായി വർധിപ്പിക്കുന്നു. സാധാരണയായി, ഇത് ചെറിയ വേദന, വീക്കം, വായിൽ നിന്ന് രക്തസ്രാവം, വിഴുങ്ങാൻ ബുദ്ധിമുട്ട്, സംസാരത്തിലെ മാറ്റങ്ങൾ എന്നിവയോടെയാണ് ആരംഭിക്കുന്നത്. മൂർച്ചയുള്ള പല്ലുകൾ, പോഷകാഹാരക്കുറവ് എന്നിവയും കാരണമായേക്കാം. പുകവലി പൂർണമായും നിർത്തുക, ദന്തഡോക്ടറെക്കൊണ്ട് പതിവായി പരിശോധനകൾ നടത്തുക, ദന്തശുചിത്വത്തെക്കുറിച്ചും വായിലെ മ്യൂക്കോസയിലെ മാറ്റങ്ങളെക്കുറിച്ചും ബോധവാന്മാരാകുക എന്നിവയിലൂടെ വായിലെ കാൻസറിനുള്ള സാധ്യത കുറയ്ക്കാം. അമിതമായ…
Read More » -
പ്രസിദ്ധമായ തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം ജനുവരി 5 മുതല്‍ 16 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2023 ജനുവരി 5 മുതല്‍ 16 വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെ ഘോഷയാത്ര ജനുവരി 5ന് വൈകിട്ട് 4.30ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രദേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10ന് നട അടയ്ക്കും. നടയ്ക്കല്‍ തിരുവാതിരകളിയും പൂത്തിരുവാതിര ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് തിരക്കൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വെബ് സൈറ്റിൽ ഇതിനുള്ള…
Read More » -
പ്രമേഹ രോഗികൾക്കും അമിത വണ്ണമുള്ളവർക്കും ബ്ലാക്ക് റൈസ് ശീലമാക്കാം
മികച്ച ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ് എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് ചൈനയിലാണ് ഈ അരി ഉണ്ടായിരുന്നത്. അന്നു ധനികര്‍ മാത്രമാണ് ഈ അരി ഉപയോഗിച്ചിരുന്നത്. സാധാരണ അരിയേക്കാൾ വില കൂടുതലാണെങ്കിലും അതിനനുസരിച്ചു ഗുണവും കൂടും. പ്രമേഹ രോഗികൾക്ക് മാത്രമല്ല അമിത വണ്ണമുള്ളവർക്കും ബ്ലാക്ക് റൈസ് അഥവാ കറുത്ത അരി ഉത്തമമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു ബ്ലാക്ക് റൈസില്‍ ആന്തോസിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. പല പഠനങ്ങളും പ്രകാരം ആന്തോസിയാസിന്‍ അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കുന്നു ബ്ലാക്ക് റൈസില്‍ ആന്റി- ഒബേസിറ്റി പ്രോപര്‍ട്ടീസായ ആന്തോസിയാനിഡിന്‍സും അതുപോലെ, അന്തോസിയാനിനും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ബ്ലാക്ക് റൈസ് കഴിക്കുന്നത് തടി വെക്കാതരിക്കാനും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതും ആണ്.അതിനാല്‍ ബ്ലാക്ക് റൈസ് കഴിക്കുന്നത് ഡയറ്റ്…
Read More » -
വിരുന്നുവന്നവർ വീട്ടുകാരായി, റെയ്ന്‍ ഫോറസ്റ്റ് പ്ലം കൃഷിയും കേരളത്തിൽ വ്യാപകമാകുന്നു
നാടൻ പഴങ്ങളെക്കാൾ ഇന്ന് കേരളത്തിൽ ആവശ്യക്കാരേറേയുള്ളത് വിദേശ പഴങ്ങൾക്കാണ്. വിരുന്നു വന്നവരാണെങ്കിലും പല ഇനങ്ങളും ഇന്ന് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. റബറിനുണ്ടായ വിലത്തകര്‍ച്ചയും തെങ്ങ് – കവുങ്ങ് എന്നിവയുടെ വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമായതും പലതരം പഴങ്ങളുടെ കൃഷി കേരളത്തില്‍ വ്യാപിക്കാന്‍ കാരണമായി. റംബുട്ടാന്‍, അവാക്കാഡോ, മാംഗോസ്റ്റീന്‍, അബിയു, വിയറ്റ്‌നാം ഏര്‍ലി പോലെ പെട്ടെന്ന് വിളവ് നല്‍കുന്ന പ്ലാവ് ഇനങ്ങള്‍ എന്നിവയെല്ലാം കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടിപ്പോള്‍. ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഇനമാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലം. ബ്രസീലാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലമ്മിന്റെ ജന്മദേശം. അബിയുവിനെപ്പോലെ ആമസോണ്‍ കാടുകളില്‍ നിന്ന് ഉത്ഭവിച്ച ചെടിയാണിത്. 10-12 അടി നീളത്തില്‍ വളരുന്ന കുറ്റിച്ചെടി. വളരെ എളുപ്പത്തില്‍ ചെടികള്‍ വളരും. തൈ നട്ടു രണ്ടു വര്‍ഷം കൊണ്ടു കായ്ക്കും. നല്ല സൂര്യപ്രകാശം ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. സാധാരണ ഫല വൃക്ഷങ്ങള്‍ നടുന്നതു പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. കൂട്ടമായി പൂക്കള്‍ നല്ല…
Read More » -
ചുവന്ന കാപ്‌സിക്കം കഴിക്കാം, വൃക്കകള്‍ സംരക്ഷിക്കാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്കകള്‍. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വൃക്കകള്‍ പുറന്തള്ളുന്നു. കഴിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും കിഡ്നിയെ കരുതലോടെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന എറ്റവും പ്രധാന ഭക്ഷ്യവസ്തുവാണ് ചുവന്ന കാപ്‌സിക്കം. ഇവയില്‍ പൊട്ടാസ്യം കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. വിറ്റാമിന്‍ എ, സി, ബി6, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ചുവന്ന കാപ്‌സിക്കം . ഈ പോഷകങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതില്‍ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു. നാരുള്ള ഭക്ഷണമാണ് കാപ്‌സിക്കം. ഇതിൽ പൂരിത കൊഴുപ്പോ കൊളസ്ട്രോൾ ഘടകങ്ങളോ തരിമ്പും ഇല്ല. മാംസ്യം, ജീവകം സി-ഡി, കാൽസ്യം, വിറ്റാമിൻ ബി, അയൺ, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിങ്ങനെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സുലഭമായി അടങ്ങിയിട്ടുണ്ട്
Read More » -
ഇത്തിരി കരുതൽ ഒത്തിരി ആരോഗ്യം; അധികമായാൽ മുട്ടയും അപകടം, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ചെറുപ്പം മുതലേ കേൾക്കുന്ന കാര്യമാണ് നല്ല ആരോഗ്യം കിട്ടാൻ മുട്ട കഴിക്കണമെന്ന്. എന്നാൽ അധികമായാൽ മുട്ടയും അപകടമാണെതാണ് വസ്തുത. ഒരു ദിവസം രണ്ട് മുട്ടകള്‍ മാത്രം കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പക്ഷേ, ദിവസവും ഒരു പരിധിയില്‍ കൂടുതല്‍ മുട്ടകള്‍ കഴിക്കുന്നത് ദോഷം ചെയ്യും. മുട്ടയില്‍ സാല്‍മൊണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മുട്ട ശരിയായി തിളപ്പിക്കുകയോ പാകം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ഈ അണുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകും. മുട്ട അധികം കഴിച്ചാൽ ഇവയാണ് പ്രശ്നങ്ങൾ : 186 മില്ലിഗ്രാം കൊളസ്ട്രോളാണ് ഒരു വ്യക്തിക്ക് പ്രതിദിനം നിര്‍ദ്ദേശിക്കപ്പെടുന്ന അളവ്. എന്നാല്‍ ഒരു മുട്ടയില്‍ തന്നെ അതിന്റെ പകുതിയിലധികം ഉണ്ട്. അതിനാല്‍, പ്രതിദിനം അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം വരാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു പൂര്‍ണ്ണമായും കൊളസ്‌ട്രോളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം മുട്ടയുടെ വെള്ള പ്രോട്ടീനുകളും.…
Read More » -
അൽപ സമയം ചെലവിട്ടാൽ അധിക പോഷണം സ്വന്തമാക്കാം; വൻപയർ കൃഷി ചെയ്യാം നമ്മുടെ തൊടിയിലും
നിരവധി പോഷകങ്ങൾ അടങ്ങിയ വൻപയർ ആഹാരത്തിലെ ഒഴിച്ചു കൂടാനാകാത്ത പയർ വർഗമാണ്. പണ്ടു കാലത്ത് കേരളത്തിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ ധാരാളമായി വന്‍പയര്‍ കൃഷി ചെയ്തിരുന്നു. നിരവധി പോഷക ഗുണങ്ങളുള്ള വന്‍പയര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വന്‍പയറിന്റെ ഉപയോഗം സഹായിക്കും. അൽപ സമയം ചെലവഴിച്ചാൽ നമ്മുടെ തൊടിയിലും വൻപയർ കൃഷി ചെയ്യാം. രണ്ടിനം വന്‍പയറുണ്ട്- വള്ളി വീശുന്നതും, വള്ളി വീശാത്തതും. വിഗ്ന കട്ജാങ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വന്‍പയര്‍ മധ്യ ആഫ്രിക്കന്‍ സ്വദേശിയാണ്. കാലാവസ്ഥയും മണ്ണും കേരളത്തില്‍ മഴയെ മാത്രം ആശ്രയിച്ചാണ് വന്‍പയര്‍ സാധാരണ കൃഷി ചെയ്തുവരുന്നത്. ധാരാളം മഴയുള്ള പ്രദേശങ്ങളില്‍ ഇത് സമൃദ്ധമായി വളരുന്നു. തണുപ്പു പ്രദേശങ്ങളില്‍ കായ് മൂപ്പെത്താന്‍ കാലതാമസം നേരിടും. സാധാരണയായി കറുത്ത കളിമണ്ണ്, പരുത്തിക്കരിമണ്ണ്, ചരല്‍ മണ്ണ്, പൂഴിമണ്ണ് ഇവയെല്ലാം വന്‍പയര്‍ കൃഷിക്ക് യോജിച്ചതാണ്. നെല്‍വയലുകളില്‍ ഒരു ഇടക്കാലവിളയായും വന്‍പയര്‍ കൃഷി ചെയ്യാം. ഇനങ്ങള്‍ കോഴിക്കോട് 51, കോഴിക്കോട് 78, ന്യൂ ഏറ, പുസ ദോ…
Read More »