LIFE
-
മഞ്ഞുകാലത്ത് വരണ്ടുപൊട്ടുന്ന ചുണ്ടിന് പ്രകൃതിദത്ത പരിഹാരം
ശൈത്യകാലത്ത് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് ചുണ്ട് വിണ്ടുകീറുന്നത്. കഠിനമായ കാലാവസ്ഥ പലപ്പോഴും മൃദുവായ ചർമ്മത്തെ വരണ്ടതാക്കുകയും വിള്ളലുകൾ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താൻ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നൽകുന്നത്, സൗന്ദര്യവർദ്ധക വസ്തുക്കളിലെ രാസഘടകങ്ങൾ, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചർമ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോൾ അതൽപ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകൾക്ക് കൂടുതൽ പരിചരണം നൽകാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. ഈ പ്രതിവിധികളിലൂടെ നിങ്ങൾക്ക് ശൈത്യകാലത്തെ ചുണ്ട് പൊട്ടലിന് പരിഹാരം കാണാൻ സാധിക്കും. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങൾ എന്ന് നമുക്ക് നോക്കാം. തേൻ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേൻ. ഇതിന് ധാരാളം രോഗശാന്തി ഗുണങ്ങളുണ്ട്. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവർത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയിൽ നിന്ന് തടയാൻ…
Read More » -
സെക്‌സില്‍ തൃപ്തിപ്പെട്ട കാലം ഉണ്ടായിരുന്നു; ഇപ്പോള്‍ വേണ്ടത് സ്‌നേഹം: അനു അഗര്‍വാള്‍
ബോളിവുഡ് യുവാക്കളുടെ ഹൃദയം കീഴടക്കിയ നടി ആയിരുന്നു അനു അഗര്‍വാള്‍. ‘ആഷിഖി’ എന്ന എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നിലെ നായികയാണ് അനു സിനിമയിലെത്തുന്നത്. കാറപകടത്തില്‍ പെട്ട് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വാക്കില്‍ നിന്നുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. 2001 ല്‍ സന്യാസിയായി എന്ന് അവകാശപ്പെടുന്ന താരമാണ് അനു അഗര്‍വാള്‍. ഒരു അഭിമുഖത്തില്‍ സ്‌നേഹവും സെക്‌സും തമ്മില്‍ ഉള്ള വ്യത്യാസം പറഞ്ഞ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”ഞാന്‍ വളരെ ഓപ്പണ്‍ ആയ വ്യക്തിയാണ്. ശരിക്കും പണ്ടും താന്‍ കൂടുതല്‍ ഓപ്പണ്‍ ആയിരുന്നു. അന്ന് സ്‌നേഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ? ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഉപേക്ഷിച്ചതാണ്. ഞാന്‍ നിര്‍മ്മലമായതും വളരെ സത്യസന്ധമായ സ്‌നേഹം അര്‍ഹിക്കുന്നു. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്‌നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം പലവഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍, അതില്‍…
Read More » -
“നല്ല സമയം യൂത്ത് എറ്റെടുത്തു സന്തോഷം. എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ”; ഭീഷ്മയിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ ? തന്റെ സിനിമയ്ക്കെതിരെ നടക്കുന്നത് ലക്ഷ്യം വച്ചുള്ള ആക്രമണം: ഒമര്‍ ലുലു
‘നല്ല സമയ’ത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു. ‘‘എനിക്ക് ഇതുവരെ എക്സൈസിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാർത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവർക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂർവമുള്ള ടാർഗറ്റ് പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയിൽ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേൾക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോൾഡ്…
Read More » -
അമിതമായാൽ അമൃതും വിഷം! അതുപോലെ അമിതമായാൽ സെക്‌സും അപകടമാണെന്ന് വിദഗ്ധർ
സെക്സ് കേവലം ലൈംഗിക സുഖം മാത്രമല്ല ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന ഒന്നു കൂടിയാണ്. അമിതമായാൽ അമൃതും വിഷം എന്നു പറഞ്ഞതു പോലെ അമിതമായ സെക്‌സ് അപകടമാണെന്ന് വിദഗ്ധർ പറയുന്നു.അമിതമായ സെക്‌സ് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ദോഷകരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിക്കും അവരുടെ പങ്കാളിക്കും സന്തോഷവും സുഖവും തോന്നുന്നിടത്തോളം ശാരീരിക അടുപ്പം ഒരു വലിയ ക്ഷേമം കൊണ്ടുവരും. എന്നാൽ സ്ഥിതിവിവരക്കണക്കുകളുടെ കാര്യം വരുമ്പോൾ ബന്ധങ്ങളും ലൈംഗികതയും പര്യവേക്ഷണം ചെയ്യുന്ന കിൻസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തെ ഹെൽത്ത് ഷോട്ടുകൾ മുമ്പ് എടുത്തുകാണിച്ചു. 18-29 പ്രായപരിധിയിലുള്ളവർ വർഷത്തിൽ ഏകദേശം 112 തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് അഭിപ്രായമുണ്ട്. 30-39 വയസ്സിനിടയിലുള്ളവരുടെ ശരാശരി സംഖ്യ 86 ആണ്. അതേസമയം 40-49 വയസ്സിനിടയിലുള്ളവർക്ക് ഇത് 69 ആയി കുറയുന്നു. സെക്സ് സ്ത്രീകളിൽ യോനിയിൽ വരൾച്ചയുണ്ടാകുന്നതായി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. സെക്‌സ് അമിതമാകുമ്പോൾ ഉണ്ടാകുന്ന ഒന്നാണു തളർച്ച. ആരോഗ്യകരായ സെക്‌സെങ്കിൽ ശരീരത്തിന് താൽക്കാലിമായി ക്ഷീണമുണ്ടെങ്കിലും ഊർജം നൽകുന്ന…
Read More » -
മീന വീണ്ടും വിവാഹിതയാകുന്നു ? ഈ വാർത്തയോട് മീനയുടെ ഉറ്റ സുഹൃത്ത് രേണുക പ്രതികരിക്കുന്നു
ചെന്നൈ: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീന. മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ചില തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ കുറച്ച് ദിവസം മുന്‍പ് വന്നിരുന്നു. ഈ ഗോസിപ്പ് വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മീനയുടെ ഉറ്റ സുഹൃത്ത് രേണുക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണുകയുടെ മറുപടി. തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നൽകുന്ന ആളാണ് മീനയെന്നും രേണുക പറയുന്നുണ്ട്. സഹോദരിയെ പോലെയാണ് മീന എന്നെ കാണുന്നതെന്ന് രേണുക പറയുന്നു. മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്തകൾ ശരിയല്ലെന്നും. ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ലെന്നും രേണുക പറഞ്ഞു. തമിഴ് ഓൺലൈൻ ചാനലായ ലിറ്റിൽ ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സംരംഭക കൂടിയായ രേണുക പ്രവീൺ പറയുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ചില തമിഴ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. മകൾക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗർ…
Read More » -
ഏറെ വേദനയും അസ്വസ്ഥതയും നിറഞ്ഞ ആർത്തവ ദിനങ്ങൾ മഞ്ഞുകാലത്ത് കൂടുതൽ വഷളായേക്കാം. മഞ്ഞുകാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ
ഏറെ വേദനയും അസ്വസ്ഥതയും നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. മഞ്ഞുകാലമായാൽ അത് കൂടുതൽ വഷളാകാം. ആർത്തവ സമയത്ത് സ്ത്രീ ശരീരം വളരെയധികം വീക്കാവുന്നു. ഈ സമയത്ത് അത്യാവശ്യത്തിൽ കൂടുതൽ സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ആർത്തവ സമയത്തുണ്ടാവുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങൾ വരുത്തുന്ന തെറ്റുകൾ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുന്നതും സജീവമല്ലാത്തതുമാണ് ശൈത്യകാലത്ത് കഠിനമായ വേദന അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ, കുറഞ്ഞ വൈറ്റമിൻ ഡി അളവ്, കുറഞ്ഞ രക്തയോട്ടം, ധമനികളുടെ സങ്കോചങ്ങൾ എന്നിവ ആർത്തവത്തിന് മുമ്പുള്ള ലക്ഷണങ്ങളെ വർദ്ധിപ്പിക്കുന്നു. ആർത്തവ വേദനയും മറ്റ് PMS ലക്ഷണങ്ങളും തടയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ: ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുക മഞ്ഞളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറുവേദനയും കുറയ്ക്കാൻ സഹായിക്കും. സൂപ്പ്, കറി, പച്ചക്കറികൾ എന്നിവയിലും പാലിലും മഞ്ഞൾ ചേർക്കുക. ജലാംശം നിലനിർത്തുക ആർത്തവ ചക്രത്തിൽ വയറു വീർക്കുന്നത് അസ്വാസ്ഥ്യത്തിലേക്ക് നയിക്കുകയും ഒരാളുടെ ആർത്തവ മലബന്ധം…
Read More » -
ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു. സരിതയാണ് ജോയ് മാത്യുവിന്‍റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആയിരുന്നു. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷട്ടറിലൂടെയാണ് ജോയ് മാത്യു സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടനായും തിരക്കഥാകൃത്തായും തിളങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവന്‍ ആണ് ജോയ് മാത്യുവിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. രാമസിംഹന്‍ അബൂബക്കറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ ആണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന…
Read More » -
‘സ്ട്രെസ്’ ലൈംഗികജീവിതത്തെ എങ്ങനെ ബാധിക്കും ?
മറ്റു ശാരീരികപ്രക്രിയകള്‍ പോലെയല്ല ലൈംഗിക പ്രവർത്തനം. ഇതിനെ മാനസികനില വളരെ പെട്ടെന്ന് തന്നെ ബാധിക്കാം. സന്തോഷത്തിലാണോ, ദുഖത്തിലാണോ, ആശങ്കയിലാണോ, അസ്വസ്ഥതയിലാണോ എന്നെല്ലാമുള്ള അവസ്ഥകള്‍ വ്യക്തിയുടെ ലൈംഗികാനുഭവത്തെ നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകുന്നു. പല രീതികളിലാണ് മാനസികനില, സ്ട്രെസ്/ മാനസിക സമ്മര്‍ദ്ദം വ്യക്തികളുടെ ലൈംഗികാനുഭവങ്ങളെ സ്വാധീനിക്കുന്നത്. സെക്സിനിടയിലെ വേദന… ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള വേദനയില്‍ പോലും മാനസികാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. പല ശാരീരിക ഘടകങ്ങളും സെക്സിനിടയില്‍ വേദനയുണ്ടാക്കാം. എന്നാല്‍ ധാരാളം പേരില്‍ മാനസിക പ്രശ്നങ്ങളുടെ ഭാഗമായി ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഇത്തരത്തില്‍ മാനസികപ്രശ്നങ്ങള്‍ സ്ത്രീകളില്‍ യോനി കവാടത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതിലേക്കും അതുവഴി വേദന അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഈ അവസ്ഥയെ ‘വജൈനസ്മിസ്’ എന്നാണ് വിളിക്കുന്നത്. മിക്ക കേസുകളിലും കൗണ്‍സിലിംഗ് ആണ് ഇതിന് പരിഹാരമായി നിര്‍ദേശിക്കാറ്. പങ്കാളികള്‍ രണ്ട് പേരും കൗണ്‍സിലിംഗിന് വിധേയരാകേണ്ടി വരാം. ഈ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റുകളെയോ സൈക്യാട്രിസ്റ്റുകളെയോ ഇതിനായി സമീപിക്കാവുന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത്…
Read More » -
കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ; ഒരു വർഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും
മുംബൈ: കാറപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാർ പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിൻറെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വലത് കാൽമുട്ടിലെ ലിഗമെൻറിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആർഐ സ്കാനിൻറെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. രാവിലെ 5.30ന ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കൽ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിൻറെ ആഘാതത്തിൽ നിന്ന് താരത്തിന് പുറത്ത് വരാൻ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന്…
Read More » -
മുടിഞ്ഞ ചെലവ്! കുടുംബാസൂത്രണത്തിനൊരുങ്ങി മൂസാക്ക; 12 ഭാര്യമാരും 102 മക്കളുമുള്ള പാവം കര്‍ഷകന്റെ വനരോദനം…
സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇനി കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന തീരുമാനത്തിലാകര്‍ഷകനായ മൂസ ഹസഹ്യ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ഒരു മാതൃകാ കുടുംബത്തിന്‍െ്‌റ നാഥനാണ് ഉഗാണ്ടയിലെ ലുസാക്ക സ്വദേശിയായ ഈ 67 വയസുകാരന്‍. ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭാര്യമാരോട് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ‘ദ സണ്‍’ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തില്‍ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാന്‍ കഴിയില്ല. കര്‍ഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു. ഉഗാണ്ടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണ്. 12 മുറി വീട്ടിലാണ് ഹസഹ്യയുടെ ഭാര്യമാര്‍ താമസിക്കുന്നത്. തന്റെ 102 മക്കളെ അറിയാന്‍ ബുദ്ധിമുട്ടില്ലെന്ന് പറയുന്ന ഹസഹ്യ 568 പേരക്കുട്ടികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 1971 ല്‍ 16 ാം വയസിലാണ് ഹസഹ്യയുടെ ആദ്യ വിവാഹം. ഹനീഫയെന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു.…
Read More »