HealthLIFE

മഞ്ഞുകാലമാണ്, ചുമയും ജലദോഷവും അകറ്റാം; മരുന്നില്ലാതെ!

ഡിസംബർ എപ്പോഴും മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന കാലമാണ്. രാവിലെയും വൈകിട്ടും ഒരുപോലെ തണുപ്പുണ്ടാകും പലയിടത്തും. അതിനൊപ്പം വിരുന്നെത്തുന്നവരാണ് ചുമയും കഫക്കെട്ടും ജലദോഷവും. എന്നാല്‍ ഈ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നമുക്ക് വീട്ടില്‍ തന്നെ നാടൻ മരുന്നുകൾ ഉണ്ടാക്കാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം

ഇരട്ടി മധുരം

Signature-ad

ഇരട്ടി മധുരം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഏത് അവസ്ഥയിലും ആര്‍ക്കും കഴിക്കാവുന്നതും ആണ്. ചുമ പെട്ടെന്ന് ഭേദമാക്കുന്നതിന് സഹായിക്കുന്ന മികച്ച ഔഷധങ്ങളില്‍ ഒന്നാണ് ഇരട്ടി മധുരം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആയുര്‍വ്വേദത്തില്‍ ഇരട്ടിമധുരത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നിങ്ങള്‍ക്ക് തണുപ്പ് കാല അസ്വസ്ഥതയായ തൊണ്ടവേദനയോ ചുമയോ ഉണ്ടെങ്കില്‍ അതിന് ഏറ്റവും പറ്റിയ മരുന്നുകളില്‍ ഒന്നാണ് ഇരട്ടിമധുരം എന്ന് പറയുന്നത്. ഇത് ചതച്ച് കഴിച്ചാല്‍ മതി. ഇരട്ടിമധുരം ചവക്കുമ്പോള്‍ അതിന്റെ നീര് തൊണ്ടയില്‍ ഇറങ്ങിയാല്‍ അത് തൊണ്ടവേദനയെ പ്രതിരോധിക്കുകയും അതിലൂടെ നിങ്ങളുടെ ചുമയെ പൂര്‍ണമായും മാറ്റുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.

തേന്‍, ഇഞ്ചി, തുളസി

ഇത് വളരെയധികം പരിചിതമായ ഒരു ഒറ്റമൂലിയാണ്. ശൈത്യകാലത്തുണ്ടാവുന്ന ഏത് രോഗാവസ്ഥയേയും പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ശരീരം നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് തേന്‍, ഇഞ്ചി, തുളസി മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പെട്ടെന്ന് ഇല്ലാതാക്കുന്നു. തേനില്‍ ഇഞ്ചി നീരും തുളസി നീരും മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് കൂടാതെ ചൂടുവെള്ളത്തില്‍ ഇവ മൂന്നും മിക്‌സ് ചെയ്ത് കുടിക്കുന്നതും ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. തുളസി-ഇഞ്ചി ചായ നിങ്ങളുടെ സൈനസുകള്‍ തുറക്കാന്‍ സഹായിക്കും. ഇതിലേക്ക് തേന്‍ ചേരുമ്പോള്‍ അത് നിങ്ങളുടെ തൊണ്ടയിലെ പേശികളെ വിശ്രമിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ചുമ നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞളിനുള്ള ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ജലദോഷത്തേയും ചുമയേയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. കൂടാതെ മികച്ച ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മഞ്ഞള്‍പ്പാല്‍. ചെറു ചൂടുള്ള പാലില്‍ അല്‍പം മഞ്ഞളിട്ട് കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഒരു മികച്ച ബൂസ്റ്ററാണ് ഈ പാല്‍. ഇത് നിങ്ങളുടെ ജലദോഷം, ചുമ, എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതോടൊപ്പം ശരീരത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുന്നതിനും സഹായിക്കുന്നു.

ഉപ്പുവെള്ളം

ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നതിലൂടെയും നമുക്ക് ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ആ ഉപ്പ് വെള്ളം കൊണ്ട് കവിള്‍ കൊള്ളുക. ഇതിന് വേണ്ടി 1 ടീസ്പൂണ്‍ മുഴുവന്‍ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഇത് രണ്ട് മൂന്ന് തവണ ചെയ്ത് കഴിയുമ്പോള്‍ അതിലൂടെ തൊണ്ട വേദനയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ചുമ നിയന്ത്രിക്കുന്നതിനും ഈ വെള്ളം സഹായിക്കുന്നു. ജലദോഷത്തേയും അതിന് കാരണമാകുന്ന ബാക്ടീരിയകളേയും തുരത്തുന്നു.

Back to top button
error: