LIFE

  • ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ, ഇത്തരം കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

    മുഖത്തെ കറുത്ത പാടുകൾ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകാം. മുഖക്കുരു മാറിയാലും മുഖക്കുരുവിൻറെ പാടുകൾ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താൽ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരം കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.  ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെ അകറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ മാതളം സഹായിക്കും. ഇതിനായി ആദ്യം മാതളത്തിൻറെ കുരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതിലേക്ക് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖത്ത് പുരട്ടാം. ശേഷം മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകൾ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെൽ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു…

    Read More »
  • ‘വാരിസിലെ’ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തു

    വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. നായകൻ വിജയ്‍യുടെയും രശ്‍മിക മന്ദാനയുടെയും കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം ‘വാരിസ്’. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍…

    Read More »
  • പൃഥ്വിരാജ് ‘കൊട്ട മധു’വായെത്തിയ ‘കാപ്പ’ ഒടിടിയിലേക്ക്

    പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘കാപ്പ’. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തി​ന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും…

    Read More »
  • വീട്ടിലേക്ക്‌ ആവശ്യമായ മധുരം നിറഞ്ഞ പഴം, ഒപ്പം വരുമാനവും നേടാം; വളര്‍ത്താം റെഡ് ലേഡി പപ്പായ

    രുചിയും ഔഷധ ഗുണവുമുള്ള പഴമാണ് പപ്പായ. കപ്ലങ്ങ, കറുമൂസ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അടുക്കളയ്ക്ക് സമീപം ഒന്നോ രണ്ടോ പപ്പായ മരം പണ്ടൊക്കെ സ്ഥിരമായിരുന്നു. എന്നാല്‍ വീടും മുറ്റവുമെല്ലാം ചുരുങ്ങിയതോടെ പപ്പായ മരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതിനു പരിഹാരമായിട്ടാണ് റെഡ് ലേഡി എന്ന ഇനമെത്തിയത്. ചെറിയ മരമായതിനാല്‍ കായ പറിച്ചെടുക്കാനും വളര്‍ത്താനും എളുപ്പമാണ്. റെഡ് ലേഡിയുടെ പഴങ്ങള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കു. നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ പഴങ്ങള്‍ പാകമായി ലഭിക്കുമെന്നതും റെഡ് ലേഡിയുടെ ഗുണങ്ങളാണ്.  പപ്പായ തൈകള്‍ നടാം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡിയുടെ തൈകള്‍ മുളപ്പിക്കാന്‍ നല്ലത്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ അരികള്‍ (വിത്ത്) പാകാം. മണലും കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ…

    Read More »
  • നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മുന്തിരി കൃഷി ചെയ്യാം നമ്മുടെ വീട്ടുമുറ്റത്തും 

    കമ്പത്തേക്കും തേനിയിലേക്കും വിനോദയാത്ര പോകുമ്പോഴാണ് പലപ്പോഴും നാം മുന്തിരി തോട്ടങ്ങൾ നേരിൽ കാണുന്നത്. ഒരു കൗതുകം തന്നെയാണ് അത്. സാധാരണ തണുപ്പുള്ള കാലാവസ്ഥയിലാണ് മുന്തിരി നന്നായി വളരുന്നത്. എന്നാൽ നന്നായി പരിപാലിച്ചാൽ കേരളത്തിലെ മുന്തിരി നന്നായി വിളയും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് വീട്ടുമുറ്റത്തും മട്ടുപ്പാവിലും മുന്തിരി കൃഷി ചെയ്യാവുന്നതാണ്, അല്പം ശ്രദ്ധിച്ചാൽ മാത്രം മതി. എന്തൊക്കെയാണ് മുന്തിരി കൃഷി ചെയ്യാൻ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം നടുന്ന രീതി വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുള്ള പക്ഷം ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കാന്‍ ശ്രമിക്കണം. ഈ തണ്ട് അഞ്ചര-ആറ് അടി ഉയരത്തില്‍ എത്തുമ്പോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ യഥേഷ്ടം പടര്‍ത്തുക. രണ്ടാം വര്‍ഷം പന്തലില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടു ശിഖരങ്ങള്‍ നിലനിര്‍ത്തി ശേഷമുള്ളത് പൂര്‍ണമായും നീക്കം ചെയ്യുക. തുടര്‍ന്ന് ഈ രണ്ട് ശാഖകളെ യഥേഷ്ടം വളരാന്‍ അനുവദിക്കുക. മൂന്നാം വര്‍ഷം ഈ ചില്ലകള്‍…

    Read More »
  • പട്ടിണി കിടന്നാൽ പൊണ്ണത്തടി കുറയുമോ…? വസ്തുതകൾ മനസിലാക്കുക

    ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത്  അബദ്ധ ധാരണയാണ്. ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതു മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് അമിതമായി ആഹാരം കഴിക്കും. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല.  ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ അത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ഇത് ഒഴിവാക്കുന്നത് തലകറക്കത്തിനും കാരണമാകും. ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം…

    Read More »
  • വെറുതേ കഴിക്കുന്ന മലരിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

    മലർ എന്നത് നെല്ല് വറുത്ത് തയ്യാറാക്കി എടുക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ്, മാത്രമല്ല ഇത് പൂജയ്ക്കും മറ്റും എടുക്കാറുണ്ട്. ഭേൽ പൂരി, ഝാൽ മുരി തുടങ്ങിയ രുചികരമായ ചാറ്റ് ഐറ്റംസ് ഉണ്ടാക്കാനും ഇത് സാധാരണയായി ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള മലറിൽ കലോറി കുറവാണ്, കാൽസ്യം, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പഫ്ഡ് റൈസ് ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പഫ്ഡ് റൈസിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ. ദഹനം വർധിപ്പിക്കുന്നു ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞ, പഫ്ഡ് റൈസ് നിങ്ങളുടെ ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വയറുവേദന, നെഞ്ചെരിച്ചിൽ, വയറിളക്കം, മലബന്ധം, പെപ്റ്റിക് അൾസർ തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു. ഇത് ആമാശയത്തിലെയും കുടലിലെയും ഭക്ഷണ കണങ്ങളെ തകർക്കാൻ സഹായിക്കുന്നു, ഇത് ദഹനരസങ്ങളുടെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിനും കുടലിലൂടെ അവശ്യ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ മലബന്ധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു നിങ്ങൾ…

    Read More »
  • കൊളസ്‌ട്രോൾ കൂടുതലാണോ? വെളുത്തുള്ളി സഹായിക്കും; ഗവേഷകർ പറയുന്നത്…

    ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കൊളസ്‌ട്രോൾ കാരണമാകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വെളുത്തുള്ളിക്ക് ഒരു പരിധി വരെ നിങ്ങളെ സാഹായിക്കാനാകും. വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം? വെളുത്തുള്ളിയുടെ നാല് അല്ലി രാവിലെയോ വൈകീട്ടോ ചവരച്ചരച്ച് കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ആൽക്കെലോയിഡ് വായിലെ ഉമിനീരുമായി കൂടിചേരുന്നു. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു. ആൽക്കെലോയിഡുകൾ അടങ്ങിയിട്ടുള്ളതിനാലാണ് വെളുത്തുള്ളി കഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുന്നത്. വെറുംവയറ്റിൽ കഴിക്കാമോ? കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. എൽ.ഡി.എൽ (ലോ ഡെൻസിറ്റി ഡിപ്പോ പ്രോട്ടീനുകൾ) അഥവാ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നത് വഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ സഹായിക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും.

    Read More »
  • അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണത്തോടൊപ്പം ഇനി പച്ചമുട്ട കൊണ്ടുള്ള മയോണൈസുകള്‍ വിളമ്പില്ല, പകരം നല്‍കുക വെജിറ്റബിള്‍ മയോണൈസ്

       കേരളത്തിലെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും ഇനിമുതല്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ അറിയിച്ചു. ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അല്‍ഫാം, കുഴിമന്തി, ഷവര്‍മ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള ഭാരവാഹികൾ പറഞ്ഞു

    Read More »
  • മലയാളി മറന്നു പോകരുത്, ആരോഗ്യം സർവ്വധനാൽ പ്രധാനം

    ഡോ. വേണു തോന്നയ്ക്കൽ ഷവർമ, അല്‍ഫാം, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയ ഇറച്ചിയാഹാരങ്ങൾ കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ നാം ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ മാത്രമാണെന്ന് തോന്നിപ്പോകും.പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യ പൂർണരായി ജീവിക്കാൻ നമുക്ക് താല്പര്യമില്ല . ഏതു വിഷം ആണേലും കഴിക്കും. രുചി ഉണ്ടായിരുന്നാൽ മതി. ഉറുമ്പ് തീറ്റ തേടുന്നതു പോലെ രുചി തേടിയലയാൻ യാതൊരു മടിയുമില്ല. നമ്മെപ്പോലെ ഇത്തരത്തിൽ തീറ്റ ഭ്രാന്തർ ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. ഒരു സിംഹമോ കടുവയോ ആയി ജനിക്കാതിരുന്നതിൽ സന്തോഷം. അങ്ങനെയായിരുന്നുവെങ്കിൽ ടേസ്റ്റ് തേടി ഭ്രാന്ത് പിടിക്കുമായിരുന്നു. തിന്നു മരിക്കുക. അതാണ് ഫാഷൻ. ലോണെടുത്ത് മൂക്കു മുട്ടെ വിഷ ഭക്ഷണം കഴിക്കുകയും പിന്നെ കിടപ്പാടം വിറ്റ് ഡോക്ടർമാരുടെ മുറിക്ക് മുന്നിൽ ക്യൂ നിൽക്കുകയും ചെയ്യുന്ന സംസ്കാരം നമുക്കു സ്വന്തം. ബുദ്ധിജീവികൾ, വിദ്യാസമ്പന്നർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നത്…

    Read More »
Back to top button
error: