LIFE

  • അജിത്ത് നായകനായ തുനിവ് സിനിമയുടെ ആഘോഷത്തിനിടെ ആരാധകന് ദാരുണാന്ത്യം

    ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഭരത് കുമാര്‍ എന്ന ആരാധകനാണ് മരണപ്പെട്ടത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. അതേ സമയം തീയറ്ററിന് മുന്നിലെ  പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രോഹിണി തീയറ്റിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയെന്നും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.…

    Read More »
  • മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    ദില്ലി: മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്. വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു.  ഈ അഭിമാനകരമായ നേട്ടത്തില്‍  ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. A very special accomplishment! Compliments to @mmkeeravaani, Prem Rakshith, Kaala Bhairava, Chandrabose, @Rahulsipligunj. I also congratulate @ssrajamouli, @tarak9999, @AlwaysRamCharan and the entire team of @RRRMovie. This prestigious honour has made every Indian very proud. https://t.co/zYRLCCeGdE — Narendra Modi (@narendramodi)…

    Read More »
  • മദ്യപാനികൾ മറന്നു പോകരുത് ഇക്കാര്യങ്ങൾ,  ഒരു തുള്ളി മദ്യത്തിൽ നിന്നു പോലും ക്യാൻസർ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന. ഹൃദയരോഗം സ്ട്രോക്ക്, പാന്‍ക്രിയാസ്, കരള്‍, കുടല്‍,  തലച്ചോറിന്റെ പ്രവര്‍ത്തനം തുടങ്ങി മദ്യ വിപത്തുകൾ വിശദമായി അറിയുക

     ഹൃദ് രോഗികൾ ദിവസവും രണ്ട് പെഗ് മദ്യം കഴിക്കുന്നത് ഉത്തമം എന്നാണ് ചില ഡോക്ടർമാരുടെ ശുപാർശ. പക്ഷേ ഇത് അബദ്ധമാണ്. മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്നതാണ് സത്യം. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍ വഴിവെയ്ക്കും. പാന്‍ക്രിയാസ്, കരള്‍, കുടല്‍ എന്നിവയ്ക്കാണ് പ്രശ്നങ്ങള്‍ രൂപപ്പെടുക. കൂടാതെ, ഭാരം വര്‍ദ്ധിക്കാനും ഇതിലെ പഞ്ചസാരയുടെ അളവ് കാരണമാകും. സ്ഥിരം മദ്യപാനിയാണെങ്കില്‍ പെരുമാറ്റത്തില്ലും വൈരുദ്ധ്യം വരാൻ സാധ്യതയുണ്ട്. അമിത മദ്യപാനം മുതിര്‍ന്നവരില്‍ ഉയര്‍ന്ന സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് മറ്റൊരു കണ്ടെത്തൽ. 20നും 30നും ഇടയില്‍ പ്രായമുള്ള, മിതമായ അളവില്‍ മദ്യം കഴിക്കുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്തവരേക്കാള്‍ ചെറുപ്പത്തില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകര്‍ നൽകുന്ന മുന്നറിയിപ്പ്. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 19 ശതമാനം അധിക സാധ്യതയാണ് ഇവര്‍ക്കുള്ളത്. ‘കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാര്‍ക്കിടയിലെ…

    Read More »
  • മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം, ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നു പെരുവനം കുട്ടൻ മാരാർ 

    ആശയവിനിമയങ്ങളില്‍ ചില പിഴവുണ്ടായി കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരൻ തൃശൂര്‍: മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പമെന്നും ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നും പെരുവനം കുട്ടൻ മാരാർ. ആത്മസംതൃപ്തിയോടെയാണ് ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നതെന്ന് പാറമേക്കാവു ദേവസ്വത്തിന്റെ മേളപ്രമാണി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു. ഇരുപത്തിനാലു വര്‍ഷം മേളപ്രാമാണികത്വം വഹിച്ചത് ഏറെ സന്തോഷകരം. മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം. ദൈവം നിയോഗം പോലെ നല്ല വേദികള്‍ തന്നു, അവസരം തന്നു. തനിക്ക് ആ അവസരങ്ങള്‍ ഉപയോഗിക്കാനായി. സംഭവിക്കുന്നതെന്തും നല്ലതിന് എന്നു കരുതുന്നയാളാണ് താന്‍. ഇപ്പോള്‍ ദേവസ്വത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. അതു തന്റെയും നന്മയ്ക്കാണ് എന്നു തന്നെയാണ് കരുതുന്നത്- പെരുവനം പറഞ്ഞു. പാറമേക്കാവിന്റെ മേളപ്രമാണിയായി നിയോഗിക്കപ്പെട്ട കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരനാണെന്ന് പെരുവനം പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ഒരുപാട് വേദികളില്‍ കൊട്ടിയിട്ടുണ്ട്. താന്‍ പ്രമാണിയായപ്പോള്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് അദ്ദേഹം വിട്ടുനിന്നു. ഇപ്പോഴും നല്ല സൗഹൃദമാണ്. പാറമേക്കാവ് വേലയ്ക്കിടെ ആശയവിനിയമത്തിലെ ചില പിഴവുകളാണ് ഉണ്ടായത്.…

    Read More »
  • ഇഞ്ചിക്ക് അത്ഭുത ​ഗുണങ്ങളേറെ, പക്ഷേ അമിതമായാൽ ഇഞ്ചിയും അപകടകാരി; ഇഞ്ചി ഉപയോഗിച്ചുള്ള സ്വാദിഷ്ടമായ 5 പാചകക്കുറിപ്പുകളും വായിക്കുക

    ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി മലയാളികളുടെ സ്വാദിഷ്ടവിഭവങ്ങളിൽ ഒന്നാണ്. തണുപ്പുമൂലമുള്ള അസ്വസ്ഥതകളിൽ നിന്നും ആശ്വാസം പകരാൻ ഇഞ്ചി ചേർത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കൂട്ടാനും ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവയൊക്കെ കുറയ്ക്കാനും ഇഞ്ചിക്കു സാധിക്കും. ദിവസവും വീട്ടിൽ ഇഞ്ചി ചേർത്തു തയാറാക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്. രാവിലത്തെ ചായ, ചെറുതായി നുറുക്കിയ ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തയാറാക്കാം. ചുമ, ജലദോഷം എന്നിവയ്ക്കൊക്കെ ആശ്വാസം പകരും. ഇഞ്ചി ചായ കൂടാതെ മറ്റ് ചില ഇഞ്ചി വിഭവങ്ങൾ പരിചയപ്പെടാം ജിഞ്ചർ മിൽക്ക് ചായ ഇഷ്ടമല്ലാത്തവർക്ക് ചതച്ചെടുത്ത ഇഞ്ചി പാലിൽ ചേർത്തു തിളപ്പിച്ച് കുടിക്കാം. ഇഞ്ചി മിഠായി ഇഞ്ചിയും ശർക്കരയും നെയ്യും ചേർത്തു വീട്ടിൽ തന്നെ സൂപ്പർ ഇഞ്ചി മിഠായി തയാറാക്കാം. എള്ള്, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവയും ഇതിൽ ചേർക്കാം. ജിഞ്ചർ ബർഫി ഏലയ്ക്കയും പാലും ഇഞ്ചിയും ചേർത്തു യോജിപ്പിച്ച ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഈ കൂട്ട് ചേർത്തു…

    Read More »
  • ശരീരഭാരം കുറയ്ക്കാൻ സോയ മിൽക്ക്

    ഡയറി പാലിന് പകരമായി ഉപയോഗിക്കുന്ന സോയ മിൽക്ക് ആരോഗ്യകരവും രുചികരവുമായ ലാക്ടോസ് രഹിത പാനീയമാണ്, അതിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ അവയവങ്ങളെയും പേശികളെയും പിന്തുണയ്ക്കുന്ന സസ്യാധിഷ്ഠിത പ്രോട്ടീനും ഇതിൽ ഉയർന്നതാണ്. സോയ മിൽക്ക് ആന്റി-ഏജിംഗ്, ആൻറി ഡിപ്രസന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു, ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. സോയാ പാലിന്റെ ഈ അഞ്ച് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ പരിശോധിക്കുക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു നിങ്ങൾ ആരോഗ്യ ബോധമുള്ളവരും ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലുമാണെങ്കിൽ, സോയ പാൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. നാരുകളാൽ സമ്പുഷ്ടവും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ, ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുകയും അനാരോഗ്യകരമായ ആസക്തികളെ തടയുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന്റെ അപകടസാധ്യത തടയുകയും നിങ്ങളുടെ പേശികളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ഡയറി മിൽക്കിനെ അപേക്ഷിച്ച് ഇതിൽ പഞ്ചസാര കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് മികച്ചത് വിറ്റാമിൻ ഇ അടങ്ങിയ സോയ മിൽക്ക്, ചർമ്മത്തിലെ…

    Read More »
  • പ്രഭാത ഭക്ഷണത്തിനായി രുചിയേറും ചോളം ഉപ്പുമാവ് ഉണ്ടാക്കാം

    ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു മില്ലറ്റാണ് ചോളം. ഇതിൽ വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ചോളം കഴിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്. ഇതിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്. അതിനാൽ ചോളം ഉപ്പുമാവ് പ്രഭാത ഭക്ഷണമായി കഴിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങൾ നേടാം. ഉപ്പുമാവ് ഉണ്ടാക്കാനായി ചോളപ്പൊടിയാണ് ആവശ്യം. ചോളം ഉപ്പുമാവ് ഉണ്ടാക്കുന്ന വിധമാണ് താഴെ ചേർക്കുന്നത്. ആവശ്യമുള്ള ചേരുവകൾ – ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം) – പാൽപ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും – പാൽപ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും – ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത് – പച്ചമുളക് അരിഞ്ഞത് – 2 എണ്ണം – ഇഞ്ചി കനം…

    Read More »
  • ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ

    തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. We are overjoyed to share that 'Kantara' has received 2 Oscar qualifications! A heartfelt thank you to all who have supported us. We look forward to share this journey ahead with all of your support. Can’t wait to see it shine at the @shetty_rishab #Oscars #Kantara #HombaleFilms — Hombale Films (@hombalefilms) January 10, 2023 ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ്…

    Read More »
  • തിയറ്റർ റിലീസിൻറെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുന്നു; 4 കെ 3ഡിയിൽ റീമാസ്റ്ററിംഗ്

    ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാ​ഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. #Titanic revient sur grand écran en versions remasterisées 3D et 4K, dès le 8 février au cinéma. pic.twitter.com/eqq7IFFTPr — 20th Century Studios FR (@20thCenturyFR) January 10, 2023 ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് ചിത്രം എത്തുക. വാലന്റൈന്‍ഡ് ഡേ വാരാന്ത്യത്തില്‍- ഫെബ്രുവരി 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജാക്കിന്‍റെയും റോസിന്റെയും ദുരന്ത പ്രണയകഥ ഒരിക്കല്‍ക്കൂടി, അതും…

    Read More »
  • ജനല്‍ തുറന്നപ്പോള്‍ ചുറ്റും വെള്ളം, അകത്തേക്കും വെള്ളം കയറുന്നു! മഹാപ്രളയത്തിന്റെ ഓര്‍മകളുമായി അനു സിത്താര

    മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒന്നാണ് 2018 ലെ മഹാപ്രളയം. ഇന്നും അതിന്റെ ആഘാതം മലയാളി മറന്നിട്ടുണ്ടാകില്ല. തൊട്ടടുത്ത വര്‍ഷവും കേരളം പ്രളയത്തെ നേരിട്ടു. പരസ്പരം കരുത്തും താങ്ങുമൊക്കെയായി മാറിയാണ് മലയാളി പ്രളയത്തെ അതിജീവിച്ചത്. എല്ലാ മലയാളികള്‍ക്കും പ്രളയവുമായി ബന്ധപ്പെട്ട കഥകള്‍ വരും തലമുറയോട് പറയാനുണ്ടാകും. ഇപ്പോഴിതാ മഹാപ്രളയത്തില്‍ താനും നിമിഷ സജയനും പെട്ടു പോയ കഥ പങ്കുവെക്കുകയാണ് നടി അനു സിത്താര. ഫ്ളവേഴ്സ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അനു സിത്താര മനസ് തുറന്നത്. അനുവിന്‍െ്‌റ വാക്കുകള്‍ ഇങ്ങനെ: ”എറണാകുളത്ത് അങ്കമാലിയില്‍ പെട്ടു. ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം നിമിഷ സജയനും പെട്ടു. അന്നൊരു അവാര്‍ഡ് ഷോയുണ്ടായിരുന്നു. എനിക്ക് ഡാന്‍സ് പെര്‍ഫോമന്‍സും നിമിഷയ്ക്ക് അവാര്‍ഡും ഉണ്ടായിരുന്നു. നിമിഷ എന്റെ അടുത്ത സുഹൃത്താണ്. ഇത് കഴിഞ്ഞ് ഞാന്‍ പിറ്റേന്ന് കോഴിക്കോട് പോവുകയാണ് ഒരു പ്രോഗ്രാമുണ്ട്. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂ. അതിനാല്‍ നിമിഷയോട് എന്തായാലും വന്നില്ലേ, ഇന്നിവിടെ എന്റെ കൂടെ…

    Read More »
Back to top button
error: