LIFELife Style

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മുന്തിരി കൃഷി ചെയ്യാം നമ്മുടെ വീട്ടുമുറ്റത്തും 

മ്പത്തേക്കും തേനിയിലേക്കും വിനോദയാത്ര പോകുമ്പോഴാണ് പലപ്പോഴും നാം മുന്തിരി തോട്ടങ്ങൾ നേരിൽ കാണുന്നത്. ഒരു കൗതുകം തന്നെയാണ് അത്. സാധാരണ തണുപ്പുള്ള കാലാവസ്ഥയിലാണ് മുന്തിരി നന്നായി വളരുന്നത്. എന്നാൽ നന്നായി പരിപാലിച്ചാൽ കേരളത്തിലെ മുന്തിരി നന്നായി വിളയും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് വീട്ടുമുറ്റത്തും മട്ടുപ്പാവിലും മുന്തിരി കൃഷി ചെയ്യാവുന്നതാണ്, അല്പം ശ്രദ്ധിച്ചാൽ മാത്രം മതി. എന്തൊക്കെയാണ് മുന്തിരി കൃഷി ചെയ്യാൻ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം

നടുന്ന രീതി

Signature-ad

വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുള്ള പക്ഷം ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കാന്‍ ശ്രമിക്കണം. ഈ തണ്ട് അഞ്ചര-ആറ് അടി ഉയരത്തില്‍ എത്തുമ്പോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ യഥേഷ്ടം പടര്‍ത്തുക. രണ്ടാം വര്‍ഷം പന്തലില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടു ശിഖരങ്ങള്‍ നിലനിര്‍ത്തി ശേഷമുള്ളത് പൂര്‍ണമായും നീക്കം ചെയ്യുക. തുടര്‍ന്ന് ഈ രണ്ട് ശാഖകളെ യഥേഷ്ടം വളരാന്‍ അനുവദിക്കുക. മൂന്നാം വര്‍ഷം ഈ ചില്ലകള്‍ മൂന്നടി നീളത്തില്‍ വെട്ടിനിര്‍ത്തണം. ആഗസ്ത് – സെപ്തംബര്‍ മാസത്തില്‍ പൂര്‍ണമായി ഇലകള്‍ മുറിച്ചു മാറ്റി മൂന്ന് അടി നീളം നിലനിര്‍ത്തി ചില്ലകള്‍ മുറിക്കണം. സൂക്ഷ്മ മൂലകം ഒരു മാസം ഇടവിട്ട രണ്ടു തവണ നല്‍കണം. കോതിയ കൊമ്പില്‍ വരുന്ന തളിരുകളില്‍ കായ് പിടിക്കും.

വളപ്രയോഗം

മാര്‍ക്കറ്റില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷം പ്രയോഗിച്ചിരിക്കുന്നതു മുന്തിരിയിലാണ്. ഇതിനാല്‍ ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ച മുന്തിരിക്ക് വലിയ ഡിമാന്‍ഡാണുള്ളത്. എല്ലാതരം ജൈവവളങ്ങളും മുന്തിരിക്ക് പഥ്യമാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, പച്ചിലക്കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയവ രണ്ടു മാസം കൂടുമ്പോള്‍ വളമായി നല്‍കാണം. വളപ്രയോഗ സമയത്ത് നന്നായി നനച്ചുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഗസ്ത് മാസം പ്രൂണിങ് നടത്തുമ്പോള്‍ പൂര്‍ണമായും ജലസേചനം നിര്‍ത്തുക. ഒരു മാസത്തിനു ശേഷം വീണ്ടും നനകൊടുത്ത് വളപ്രയോഗം നടത്തുക. കൊമ്പുകോതല്‍ നടത്തിയ ശേഷം മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പോ കോപ്പര്‍ ഓക്‌സിക്ലോറൈഡോ തേയ്ക്കണം.

Back to top button
error: