ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കൊളസ്‌ട്രോൾ കാരണമാകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വെളുത്തുള്ളിക്ക് ഒരു പരിധി വരെ നിങ്ങളെ സാഹായിക്കാനാകും. വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം?
വെളുത്തുള്ളിയുടെ നാല് അല്ലി രാവിലെയോ വൈകീട്ടോ ചവരച്ചരച്ച് കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ആൽക്കെലോയിഡ് വായിലെ ഉമിനീരുമായി കൂടിചേരുന്നു. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു. ആൽക്കെലോയിഡുകൾ അടങ്ങിയിട്ടുള്ളതിനാലാണ് വെളുത്തുള്ളി കഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുന്നത്.
വെറുംവയറ്റിൽ കഴിക്കാമോ?
കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. എൽ.ഡി.എൽ (ലോ ഡെൻസിറ്റി ഡിപ്പോ പ്രോട്ടീനുകൾ) അഥവാ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നത് വഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ സഹായിക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും.