LIFEMovie

അധികമായാൽ അമൃതും വിഷം; നിരന്തരമുള്ള ലൈംഗിക ബന്ധം വിവാഹം തകര്‍ക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണമെന്ന് ആരാധകര്‍ക്ക് നടിയുടെ ഉപദേശം

രാധകർക്ക് ഉപദേശങ്ങൾ നൽകാൻ ഒരു മടിയും കാട്ടാത്തയാളാണ് പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സല്‍മ ഹയേക് പിനോള്‍ട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹിതര്‍ക്ക് ഒരുഗ്രൻ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് സൽമയുടെ ഉപദേശം. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ ഉലയ്ക്കാനാണ് സാധ്യതയെന്ന് സല്‍മ പറയുന്നു.

‘സെക്‌സ് എന്നത് സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോലല്ല, മാത്രമല്ല നിരന്തരം നിങ്ങള്‍ സെക്‌സിലേര്‍പ്പെടുകയാണെങ്കില്‍ അതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. ഇത് എല്ലാ ദിവസവും ആണെങ്കില്‍ അതിന്റെ ആകര്‍ഷണം നഷ്ടപ്പെടും. നിങ്ങള്‍ പരസ്പരമുള്ള നിങ്ങളുടെ കെമിസ്ട്രി നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. സന്തോഷിക്കണം, പരസ്പരം പ്രണയിക്കാന്‍ പഠിക്കണം, ഒന്നിച്ച് യാത്രകള്‍ പോകണം അങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കണം. അതല്ലാതെ ഇതില്‍ മാത്രം മുഴുകിയാല്‍ സന്തോഷം കണ്ടെത്താനാകില്ലെന്നും സൽമ കൂട്ടിച്ചേര്‍ത്തു.
തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ തനിക്ക് നാണക്കേടില്ല എന്ന് സൽ‍മ ഹയേക് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പിന്നിലെ രഹസ്യവും സൽ‍മ തന്നെ വെളിപ്പെടുത്തി. ജീവിതത്തിലെ ഒരു നാഴികക്കല്ല് രേഖപ്പെടുത്താൻ ഇത്തരം ചിത്രങ്ങൾ തനിക്ക് സ്വാതന്ത്ര്യം തരുന്നുവെന്നായിരുന്നു സൽമയുടെ വാദം.

Back to top button
error: