LIFE

  • സണ്ണി ലിയോണ്‍ ചിത്രം കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്

    മുംബൈ: അനുരാഗ് കശ്യപ് ചലച്ചിത്രം കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ് കാശ്യപ്. സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കെന്നഡി. ഇതാദ്യമായാണ് അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം പ്രവർത്തിക്കുന്നത്. എന്നാൽ രാഹുൽ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് അഗ്ളി എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രം 2013-ൽ കാനിൽ പ്രദർശിപ്പിച്ചിരുന്നു. 2022-ൽ പുറത്തിറങ്ങിയ ദോബാര എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം കെന്നഡി ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കാനിൽ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2023 മെയ് 16 മുതൽ 27വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായാണ്…

    Read More »
  • കാത്തിരിപ്പിന് ഒരു മുഖമായി! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തി

    മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബൻറെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. യോദ്ധാവിൻറെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗുസ്തക്കാരനെയോ യോദ്ധാവിനെയോ ഒക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിക്കുന്നുണ്ട്. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. ‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’,എന്നാണ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. എന്തായാലും പുറത്ത് നിമിഷ നേരം കൊണ്ട് തന്നെ…

    Read More »
  • ഒരാഴ്ച തികയും മുമ്പെ ബി​ഗ് ബോസിൽനിന്ന് വിട പറഞ്ഞ് ഹനാൻ

    ബി​ഗ് ബോസ് മലയാളത്തിൽ വലിയ വഴിത്തിരിവുകൾക്ക് കളമൊരുക്കിയവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഫിറോസ് ഖാൻ, റിയാസ് എന്നിവർ അതിന് ഉദാഹരണം മാത്രം. സീസൺ അഞ്ചിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ മറ്റ് മത്സരാർത്ഥികളിൽ അതൃപ്തി ഉളവാക്കി കൊണ്ട് എത്തിയ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. വളരെ ഞെട്ടലോടെയാണ് മറ്റുള്ളവർ ഈ അറിയിപ്പ് കേട്ടത്. ‘എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും…

    Read More »
  • സൽമാൻ ഖാനും പൂജ ഹെഗ്ഡെയും പ്രണയത്തിലോ ? നടിയുടെ പ്രതികരണം ഇങ്ങനെ…

    നടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. ഇത്തരത്തിൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന സൽമാൻ ചിത്രത്തിൽ പൂജ നായികയായി എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം’, എന്ന് പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’. ഈദ് ദിനമായ ഏപ്രിൽ 21ന്…

    Read More »
  • ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക്  വരാൻ സാധ്യത, ഏഴു മണിക്കൂർ ഉറങ്ങൂ; അപകടരേഖ അതിജീവിക്കൂ

       ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ന്യൂറോളജിയുടെ ഓണ്‍ലൈന്‍ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചു. ആരോ​ഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാനമാണ്. ഉറക്കം കൂടിയാലും കുറഞ്ഞാലും ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെയെത്തും. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ മൂലം മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട്. മതിയായ ഉറക്കം ലഭിക്കാതിരിക്കുകയും അമിതമായ കൂർക്കം വലി പോലുള്ള ഉറക്ക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവരില്‍ പിൽക്കാലത്ത് സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പങ്കുവെക്കുന്നത്. ഉറക്കം അമിതമാവുക, തീരെ കുറയുക, മയക്കത്തിന്റെ അളവ് കൂടുക, സുഖകരമല്ലാത്ത ഉറക്കം, കൂർക്കംവലി, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയാണ് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരായി കണക്കാക്കുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഭൂരിഭാ​ഗവും ഉള്ളവരിൽ പിൽക്കാലത്ത് സ്ട്രോക്ക് സാധ്യത കൂടുതലാണ് എന്നാണ് ​ഗവേഷകർ പറയുന്നത്. അയർലൻഡിലെ ​ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. സ്ട്രോക്ക് പ്രതിരോധത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനഫലമെന്ന് ​ഗവേഷകർ പറയുന്നു.…

    Read More »
  • സൂപ്പർ താരങ്ങളുടെ ചിത്രങ്ങളില്ലാതൊരു വിഷു! നാളെ എത്തുന്നത് ആറ് പുതിയ ചിത്രങ്ങള്‍

    മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളിൽ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങൾ എത്തുന്നുണ്ടെങ്കിലും അവയിൽ സൂപ്പർതാര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് ഇതിൽ ഇതിനകം ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടിയുടെ നിർമ്മാണം വേഫെറർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം…

    Read More »
  • സാരിയിൽ ‘അണ്ടര്‍ വാട്ടര്‍’ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ച് താപ്സി പന്നു- വീഡിയോ

    സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ചിലപ്പോഴെങ്കിലും വ്യത്യസ്തതകൾ കൊണ്ടോ പുതുമകൾ കൊണ്ടോ ഏറെ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ് പ്രിയ താരം താപ്സി പന്നുവിൻറെ ഒരു ഫോട്ടോഷൂട്ട് വീഡിയോ. വെള്ളത്തിനടിയിൽ വച്ചാണ് തപ്സിയുടെ ഫോട്ടോഷൂട്ട്. ഇത്തരത്തിൽ ‘അണ്ടർ വാട്ടർ’ ഫോട്ടോഷൂട്ട് പല താരങ്ങളും മുമ്പും നടത്തിയിട്ടുള്ളതാണ്. എന്നാൽ താപ്സിയുടെ ഫോട്ടോഷൂട്ടിനൊരു പ്രത്യേകതയുണ്ട്. വെള്ളത്തിനടിയിൽ സ്വിം സ്യൂട്ടോ, ബിക്കിനിയോ ഒന്നും ധരിച്ചല്ല തപ്സി പോസ് ചെയ്യുന്നത്. സാരിയാണ് തപ്സിയുടെ വേഷം. അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിൽ സാധാരണഗതിയിൽ അങ്ങനെ ആരും തെരഞ്ഞെടുക്കുന്ന വേഷമല്ല സാരി. മറ്റൊന്നുമല്ല, കാറ്റിലും വെള്ളത്തിലുമെല്ലാം സാരി നമ്മുടെ സൗകര്യത്തിന് ഒതുങ്ങിക്കിട്ടില്ല എന്നതിനാലാണ് ആരുമിത് ഈ ഉപയോഗത്തിന് തെരഞ്ഞെടുക്കാത്തത്. വെള്ളത്തിനടിയിൽ ചെറുതായി ഒന്ന് നീന്താൻ തന്നെ സാരി ഒട്ടും സൗകര്യപ്രദമായ വേഷമല്ല. ഇത് കൈകാര്യം ചെയ്യുകയെന്നതും ചെറിയ കാര്യമല്ല.   View this post on Instagram   A post shared by Taapsee Pannu (@taapsee) എന്നാൽ ഏറെ രസകരമായി, ഭംഗിയായാണ്…

    Read More »
  • സൂര്യ 42​ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും 16ന്; ചിത്രം ഒരുങ്ങുന്നത് മലയാളം ഉൾപ്പടെ 10 ഭാഷകളിൽ

    കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷർ നൽകാറുള്ളത്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടൈറ്റിൽ ലീക്കായെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ അവസരത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സൂര്യ. ഏപ്രിൽ 16ന് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവരുമെന്നാണ് സൂര്യ അറിയിച്ചിരിക്കുന്നത്. അന്നേദിവസം രാവിലെ ഒൻപത് മണിക്കായിരിക്കും ടൈറ്റിൽ റിവീൽ ചെയ്യുക. നേരത്തെ ഏപ്രിൽ 14ന് ആകും ടൈറ്റിൽ അനൗൺസ്മെന്റ് നടത്തുക എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം, ‘അഗ്‌നീശ്വരൻ’ എന്നായിരിക്കും സിനിമയുടെ പേര് എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. https://twitter.com/StudioGreen2/status/1645751079920074754?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645751079920074754%7Ctwgr%5E5ee5d06d46cdd57b43304aa575afb87e09aa280b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FStudioGreen2%2Fstatus%2F1645751079920074754%3Fref_src%3Dtwsrc5Etfw സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ…

    Read More »
  • ഒരു വർഷം നീണ്ട യാത്ര കഴിഞ്ഞ് പ്രണവ് നാട്ടിലെത്തി; ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വിനീതുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

    വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു വർഷം നീണ്ട യാത്രയ്ക്ക് ഒടുവിൽ നാട്ടിലെത്തിയിരിക്കുന്ന പ്രണവിന്റെ പുതിയ സിനിമ ഏതെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ. ഈ അവസരത്തിൽ വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് ട്വിറ്ററിലെ ചർച്ചകൾ. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഉണ്ടാകുമെന്നും പ്രചരണമുണ്ട്. നേരത്തെയും വിനീതും പ്രണവും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. അതേസമയം, എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് അടുത്തിടെ പറഞ്ഞിരുന്നു. അഞ്ചു യുവാക്കളുടെ കഥയാകും ചിത്രം പറയുക. ഇതിൽ മൂന്ന് പേരെ തീരുമാനിച്ചതായും മറ്റ് രണ്ടുപേരുടെ കാര്യത്തിൽ തീരുമാനം ആയാൽ…

    Read More »
  • 60വയസ്സുകാർ നിർബന്നമായും അറിഞ്ഞിരിക്കുക, നടത്തം ആയൂർ ദൈർഘ്യം വർദ്ധിപ്പിക്കും. ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതം; അകാലമരണത്തെ ചെറുക്കും

       പ്രഭാതസവാരി പലർക്കും ഒരു ഫാഷനാണ്.  പക്ഷേ ജീവിതശൈലീ രോ​ഗങ്ങളെ ചെറുക്കുന്നതിൽ ഈ നടത്തത്തിന്  വളരെ വലിയ പങ്കുണ്ട്. നടത്തത്തിന്റെ ​ഗുണത്തെക്കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. ക്യോട്ടോ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ​ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. ലോസ്ആഞ്ചലീസ് സിറ്റിയിലെ 3100 പേരുടെ ഡേറ്റയാണ് ഇതിനായി അവലോകനം ചെയ്തത്. ആഴ്ച്ചയിൽ ഏതാനും ദിവസങ്ങൾ മാത്രം നടക്കുന്നതുപോലും ഇവരുടെ ആരോ​ഗ്യത്തിന് എത്രത്തോളം ​ഗുണം ചെയ്യുന്നു എന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഈ നിരീക്ഷണം 2005-’06 കാലയളവിലായിരുന്നു. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണായിരം ചുവടുകൾ വെക്കുന്നവർ തീരെ നടക്കാത്തവരെ അപേക്ഷിച്ച് പത്തുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ​ഗവേഷകർ കണ്ടെത്തിയത്. ആഴ്ച്ചയിൽ ഇതിൽ കൂടുതൽ നടക്കുന്നവരിൽ വീണ്ടും മരണസാധ്യത കുറയുന്നു  എന്നും ​ കണ്ടെത്തി. അറുപതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് നടത്തം ആരോഗ്യത്തിന് കൂടുതൽ…

    Read More »
Back to top button
error: