LIFE
-
60വയസ്സുകാർ നിർബന്നമായും അറിഞ്ഞിരിക്കുക, നടത്തം ആയൂർ ദൈർഘ്യം വർദ്ധിപ്പിക്കും. ആരോഗ്യത്തിന് അത്യന്താപേക്ഷിതം; അകാലമരണത്തെ ചെറുക്കും
പ്രഭാതസവാരി പലർക്കും ഒരു ഫാഷനാണ്. പക്ഷേ ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിൽ ഈ നടത്തത്തിന് വളരെ വലിയ പങ്കുണ്ട്. നടത്തത്തിന്റെ ഗുണത്തെക്കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. ക്യോട്ടോ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. ലോസ്ആഞ്ചലീസ് സിറ്റിയിലെ 3100 പേരുടെ ഡേറ്റയാണ് ഇതിനായി അവലോകനം ചെയ്തത്. ആഴ്ച്ചയിൽ ഏതാനും ദിവസങ്ങൾ മാത്രം നടക്കുന്നതുപോലും ഇവരുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഈ നിരീക്ഷണം 2005-’06 കാലയളവിലായിരുന്നു. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണായിരം ചുവടുകൾ വെക്കുന്നവർ തീരെ നടക്കാത്തവരെ അപേക്ഷിച്ച് പത്തുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തിയത്. ആഴ്ച്ചയിൽ ഇതിൽ കൂടുതൽ നടക്കുന്നവരിൽ വീണ്ടും മരണസാധ്യത കുറയുന്നു എന്നും കണ്ടെത്തി. അറുപതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് നടത്തം ആരോഗ്യത്തിന് കൂടുതൽ…
Read More » -
നിർജ്ജലീകരണം തടയുന്നതിനും ആരോഗ്യത്തിനും പൈനാപ്പിൾ; അറിയാം ഗുണങ്ങൾ
വേനൽക്കാലം ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ജീവിത ശൈലികളിൽ മാറ്റം വരുത്തണം. വസ്ത്രം മുതൽ ഭക്ഷണക്രമം വരെ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ശരീരത്തെ പാകപ്പെടുത്തുന്നതാണ് നല്ലത്. എന്നാൽ ചൂടുള്ള താപനിലയിൽ ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുമ്പോൾ, ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും നല്ല ആരോഗ്യം നിലനിർത്താനും പഴങ്ങൾ കഴിക്കുന്നതിലും നല്ലത് എന്താണ്? അത്തരത്തിലുള്ള ഒരു പഴമാണ് പൈനാപ്പിൾ. പൈനാപ്പിളിന്റെ ഗുണങ്ങൾ അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് ആരോഗ്യ-പ്രോത്സാഹന പദാർത്ഥങ്ങൾ എന്നിവയാൽ പൈനാപ്പിൾ സമ്പുഷ്ടമാണ്, ഇത് വീക്കം, അസുഖം എന്നിവ കുറയ്ക്കാൻ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, ഫോളേറ്റ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവ പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. ഈ ഗുണങ്ങൾ കാരണം പൈനാപ്പിൾ മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള രോഗശമനം, കൂടാതെ മറ്റു പലതും ഉൾപ്പെടെ വിവിധ ആരോഗ്യ…
Read More » -
വണ്ണം കുറയ്ക്കാനും ആരോഗ്യം വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന 5 സാലഡുകൾ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അമിതവണ്ണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. വണ്ണം കൂടിയതിനേക്കാൾ ബുദ്ധിമുട്ടാണ് അത് കുറച്ചെടുക്കാൻ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ ഭക്ഷണപ്രിയൻ കൂടി ആണെങ്കിൽ ഒരിക്കലും കൂടിയ വണ്ണം അത്ര പെട്ടെന്നൊന്നും കുറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ വണ്ണം പിന്നീട് ശരീരത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് അത് നിസ്സാരമല്ല. പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട കാര്യം പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അൽപം ശ്രദ്ധിക്കാം. അതിന് വേണ്ടി നമുക്ക് ചില ചെറിയ മാറ്റങ്ങൾ ഭക്ഷണത്തതിൽ വരുത്താം. സാലഡ് ഇത്തരത്തിൽ ആരോഗ്യം നൽകുന്നതും അമിതവണ്ണം കുറക്കുന്നതുമാണ്. അമിതവണ്ണത്തെ ഒഴിവാക്കുക എന്നത് കൊണ്ട് നാം ആദ്യം ലക്ഷ്യമിടുന്നത് എപ്പോഴും ധാരാളം കലോറി അടങ്ങിയ വറുത്ത ഭക്ഷണങ്ങളും വിഭവങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നത് തന്നെയാണ്. അത് മാത്രമല്ല നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധാലുവായിരിക്കുകയും വേണം. അതുപോലെ തന്നെ…
Read More » -
കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാനുള്ള ചെപ്പടി വിദ്യ
കൂർക്ക പലർക്കും ഇഷ്ടമുള്ള ഒന്നാണ്, എന്നാൽ ഇത് വൃത്തിയാക്കാൻ ഉള്ള പങ്കപ്പാട് ആലോചിക്കുമ്പോൾ പലരു ഈ ഉദ്യമത്തിൽ നിന്നും പിൻമാറും. എന്നാൽ ഇത്രയേറെ ടേസ്റ്റുള്ള ഒരു സാധനം എങ്ങനെ ഒഴിവാക്കും എന്നത് പലർക്കും സങ്കടമുണ്ടാക്കുന്നു. അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് സത്യം. എന്നാൽ കൂർക്ക വൃത്തിയാക്കുമ്പോൾ കൈയ്യിൽ കറ പറ്റുന്നു എന്നതാണ് പലരേയും അസ്വസ്ഥത പെടുത്തുന്നത്. പക്ഷേ ചില അവസരങ്ങളിൽ എങ്കിലും നിങ്ങൾ ശ്രദ്ധിച്ചാൽ അൽപം മിനക്കെട്ടാൽ കൈയ്യിൽ കറ പറ്റാതെ തന്നെ നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. കൈയ്യിൽ കറയാവുകയും ഇല്ല ആരോഗ്യത്തിന്റെ കാര്യത്തിൽ പിന്നോട്ടും പോവേണ്ടതില്ല. അതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങളിൽ നമുക്ക് കൂർക്ക വൃത്തിയാക്കാം എന്ന് നോക്കാം. കുക്കറിൽ വേവിക്കാം കുക്കറിൽ വേവിച്ച് കൊണ്ട് നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. അതിന് വേണ്ടി കല്ലും മണ്ണും ചെളിയും കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂർക്ക് നല്ലതുപോലെ കഴുകി പ്രഷർകുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഒന്നോ…
Read More » -
രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനി
രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ്. ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങള്‍ തേടുന്നതെന്നും താല്‍പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിച്ചിട്ടുണ്ട്. പ്ലോട്ട്, കഥാപാത്രങ്ങള്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഒരു പേജിലുള്ള സിനോപ്സിന് പിഡിഎഫ് ഫോര്‍മാറ്റില്‍ ആക്കിയാണ് അയക്കേണ്ടത്. പേര്, ഇമെയില്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിവരം എന്നിവ ഒപ്പം ചേര്‍ത്തിരിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലും +91 7902742209 എന്ന വാട്സ്ആപ്പ് നമ്പരിലുമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അപേക്ഷകള്‍ക്കൊപ്പം ആക്റ്റിംഗ് വീഡിയോകള്‍ അയക്കരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തെത്തിയ മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ ചിത്രം. നവാഗതനായ വിഷ്ണു മോഹന്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍…
Read More » -
പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ‘മദനന്‍ റാപ്പ്’ മേക്കിംഗ് വീഡിയോ
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്. വിഷു റിലീസ് ആയി ഏപ്രിൽ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും. സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ ‘മദനൻ റാപ്പ്’ എന്ന ഗാനത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടീസറും ട്രൈലെറും ചർച്ചാവിഷയമായിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്,…
Read More » -
ബാഗ്ബോസ് വീട്ടില്‍ ആദ്യ വനിത ക്യാപ്റ്റന്‍! കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം കളഞ്ഞു കുളിച്ച സാഗറിനെതിരേ സോഷ്യല്‍ മീഡിയിൽ വിമർശനവും ട്രോളുകളും; റെനീഷ റഹ്മാൻ പുതിയ ക്യാപ്റ്റന്‍
തിരുവനന്തപുരം: ബിഗ്ബോസ് വീട് ഈസ്റ്റർ ദിനത്തിൽ കണ്ടത് സംഘർഭരിതമായ ഒരു എപ്പിസോഡ് ആയിരുന്നു. അതിൻറെ അലയൊലികളാണ് ഈ ആഴ്ചയും തുടരുന്നത് എന്നാണ് ബിഗ്ബോസ് നടത്തിയ വൻ ട്വിസ്റ്റ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. എല്ലാവർക്കും അറിയും പോലെ ഇത്തവണ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ചത് സാഗർ സൂര്യയാണ്. എന്നാൽ ബിഗ് ബോസ് നിശ്ചയിച്ച പുതിയ ക്യാപ്റ്റൻ റെനീഷ റഹ്മാനും. ക്യാപ്റ്റൻസി മോഹൻലാലിൻറെ മുന്നിൽ നിർത്തി കൈയ്യിൽ ക്യാപ്റ്റൻ ബാൻറ് കെട്ടി ഏറ്റെടുക്കാനായിരുന്നു സാഗർ സൂര്യയ്ക്ക് കിട്ടിയ നിർദേശം. എന്നാൽ ഈസ്റ്റർ ഗെയിം മത്സരത്തിനിടയിൽ സാഗറിനെ ചീത്ത വിളിച്ചുവെന്ന് കാരണത്തിൽ ബാൻറ് കെട്ടാൻ വന്ന അഖിൽ മാരാർ മാപ്പ് പറഞ്ഞാലെ താൻ അത് ധരിക്കൂ എന്നായിരുന്നു സാഗറിൻറെ തീരുമാനം. ഇത് വലിയ വഴക്കിലേക്ക് നീങ്ങി. ഇതോടെ ഈസ്റ്റർ എപ്പിസോഡ് അലങ്കോലമാകുകയും പുതിയ ക്യാപ്റ്റന് ചുമതലയൊന്നും നൽകാതെ മോഹൻലാൽ പോയി. എന്നാൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ക്യാപ്റ്റൻ സീ മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ…
Read More » -
പ്രേതത്തെ വിവാഹം ചെയ്ത ഗായിക വിവാഹമോചനത്തിന്!
ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡിന്റെ വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡിനെയാണ് ബ്രോക്കാര്‍ഡ് വിവാഹം ചെയ്തത്! ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പള്ളിയില്‍ നടന്ന വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. എഡ്വാര്‍ഡിന്റെ ആത്മാവ് അപ്രതീക്ഷിതമായി തന്റെ കിടപ്പമുറിയില്‍ എത്തിയെന്നും അങ്ങനെയാണ് താന്‍ ഇഷ്ടത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും എന്നുമായിരുന്നു ബ്രോക്കാര്‍ഡി(38)ന്റെ അവകാശവാദം. അങ്ങനെ വിവാഹവും ഹണിമൂണുമെല്ലാം ആഘോഷപൂര്‍വം നടന്നു. എന്നാല്‍, ഇപ്പോള്‍ ഗായിക തന്റെ പ്രേത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, എന്താണ് എന്നല്ലേ? ഒരു ആത്മാവിനെ വിവാഹം ചെയ്താല്‍ മുന്നോട്ടുള്ള ജീവിതം വിചാരിച്ചത്ര നല്ലതായിരിക്കില്ല എന്നാണ് ബ്രോക്കാര്‍ഡ് പറയുന്നത്. മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദമുണ്ടാക്കി നിരന്തരം ബുദ്ധിമുട്ടിക്കുകയാണത്രെ. ആത്മാവ് തന്നെ വിടാതെ പിന്തുടരുകയാണെന്നും ഗായിക പരാതി പറയുന്നു. മനുഷ്യരെയാണ് വിവാഹം ചെയ്തത് എങ്കില്‍ കോടതിയില്‍ പോയി വിവാഹമോചനം നേടാം. എന്നാല്‍, പ്രേതക്കേസ് മന്ത്രവാദിയെക്കൊണ്ടുവന്ന് ഒഴിപ്പിക്കാനാണ് തീരുമാനം. തോല്‍വി സമ്മതിക്കാനൊന്നും തനിക്ക്…
Read More » -
പിന്നില്‍ക്കൂടി കടന്നു പിടിച്ചു, 10 മിനിട്ട് മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാം എന്നുപറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി മാളവിക ശ്രീനാഥ്
മധുരം, സാറ്റര്‍ഡൈ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് മാളവിക ശ്രീനാഥ്. ഒരു സിനിമയുടെ ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എത്തിയപ്പോള്‍ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മാളവിക, ഒരു ചാനല്‍ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒന്നു മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് മാളവിക പറയുന്നു. മൂന്നു കൊല്ലം മുമ്പ് എന്നെ വിളിച്ച് മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയാണ്. മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല. ജെനുവിന്‍ ആണോന്ന് അറിയില്ല, എങ്കിലും ഓഡിഷന് വരാമെന്ന് സമ്മതിച്ചു. ഇവര്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടെയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍, എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്നു പറഞ്ഞു. ഞാന്‍ ഡ്രസിംഗ് റൂമില്‍ പോയ…
Read More » -
നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ…
Read More »