LIFE
-
പോഷക ഗുണങ്ങൾക്ക് പേരുകേട്ട ബ്രോക്കോളി കഴിക്കൂ, ദഹനവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താം
പോഷക ഗുണങ്ങൾക്ക് പേരുകേട്ടതാണ് ബ്രോക്കോളി. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. പല വിഭവങ്ങളിലും ചേർക്കാവുന്ന ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണിത്, അതിന്റെ സ്വാദിഷ്ടമായ രുചി നിരവധി ആളുകൾക്ക് ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് ബ്രൊക്കോളി. ബ്രോക്കോളി കഴിക്കുന്നത് മലബന്ധം തടയുകയും വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും, ചെയ്യുന്നതിലൂടെ ആരോഗ്യകരമായ കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ബ്രോക്കോളി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം 1. ഉയർന്ന പോഷകങ്ങൾ വിറ്റാമിനുകളായ എ, സി, കെ, ബി കോംപ്ലക്സ് എന്നിവയുടെ മികച്ച ഉറവിടമായതിനാൽ ബ്രോക്കോളി ഒരു പോഷക കേന്ദ്രമാണ്. കൂടാതെ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് ഭക്ഷണക്രമത്തിലും ഒരു മികച്ച കൂട്ടിച്ചേർക്കാൻ സാധിക്കുന്ന ബ്രോക്കോളി അധികമായി ശരീരത്തിന് ആരോഗ്യ ആനുകൂല്യങ്ങൾക്കായി തിരയുന്ന വ്യക്തിയ്ക്ക്, ഒരു മികച്ച ഓപ്ഷനാണ്. 2. വീക്കം കുറയ്ക്കുന്നു ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക്…
Read More » -
എത്ര ചുട്ടുപൊള്ളുന്ന ചൂട് കാലാവസ്ഥയിലും തിളപ്പിച്ച ചൂടു വെള്ളം മാത്രം കുടിക്കുക
ഒരു ഗ്ലാസ് ചൂടുവെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ദഹനവ്യവസ്ഥയെ കിക്ക്-സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുകയും നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. ചൂടുവെള്ളം കഴിക്കുന്നത് മാത്രം ശരീരഭാരം കുറയ്ക്കില്ല. പക്ഷേ ഈ പ്രക്രിയയെ സഹായിക്കുന്നു. ഇത് സൈനസസ് കുറയ്ക്കാൻ സഹായിക്കുന്നു, എല്ലാവരും മൂക്ക് അടയുന്നതിന് വീട്ടുവൈദ്യങ്ങൾ തേടുന്നു, അതിനുള്ള ഏറ്റവും നല്ല മാർഗം ചൂടുവെള്ളം കുടിക്കുന്നതാണ്. ചൂടുവെള്ളം കുടിക്കുന്നത് മൂക്കിലെ അടവ് മാറാനും, അതോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നതിനേക്കാൾ വേഗത്തിൽ ഗുണം ചെയ്യുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന താപനില മ്യൂക്കസ് സഞ്ചരിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു. നമ്മൾ കുടിക്കുന്ന ദ്രാവകങ്ങളുടെ താപനില, ചില അപ്പർ ശ്വാസകോശ അണുബാധകളെ കൈകാര്യം ചെയ്യുന്നതിൽ വളരെ വ്യത്യാസം വരുത്തുന്നു. 1. പല്ലുകൾക്ക് നല്ലതാണ്: ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് പല്ലുകൾക്കും, അതിന്റെ പുനരുദ്ധാരണത്തിനും വളരെ നല്ലതാണ്, മാത്രമല്ല ഇത് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. പല്ലിനു വെള്ള നൽകുന്ന രാസവസ്തുക്കൾ തണുത്ത വെള്ളത്തോടുള്ള പ്രതികരണമായി നഷ്ടപ്പെടുന്നു, ഇത്…
Read More » -
ഒരു കുല പഴവുമായി വരുന്ന തീപ്പൊരി ബെന്നിയുടെ വിഷു ആശംസകൾ… അർജുൻ അശോകൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി
തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അർജുൻ അശോകൻ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്. ഒരു കർഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റർ തന്നെയായിരിക്കുമിത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ അർജുൻ അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘർഷവുമൊക്കെയാണ് ചിത്രത്തിലൂടെ പറയാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സാധാരണക്കാർ ജീവിക്കുന്ന ഒരു ഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയാകും ചിത്രം. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത്…
Read More » -
“കണ്ണും കണ്ണും നോക്കി വേണ്ടേ പ്രണയം കൈമാറാൻ… അതിന്റെ ഇടയിലാ ഈ കൂളിങ് ഗ്ലാസ്…” നവ്യാ നായർ നായികയായി എത്തുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്ത്
നവ്യാ നായർ പ്രധാന കഥാപാത്രമാകുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു.…
Read More » -
എ.ആർ. റഹ്മാൻ പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ് പുറത്ത് – വീഡിയോ
ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നം തൻറെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തിയത്. അന്നു മുതൽ സിനിമാപ്രേമികൾക്കിടയിൽ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രിൽ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് ഇപ്പോഴിതാ ചിത്രത്തിൻറെ ആന്തം മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്നു. ചിത്രത്തിൻറെ തീമിം ആസ്പദമാക്കിയ സെറ്റിൽ ചിത്രത്തിൻറെ സംഗീത സംവിധായകനായ എആർ റഹ്മാൻ പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഈ മ്യൂസിക്ക് വീഡിയോയിൽ ഉള്ളത്. ശിവ ആനന്ദ് ആണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം. അതേ സമയം പൊന്നിയിൻ സെൽവൻ 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്ഡേറ്റ്. 3ഡിയേക്കാൾ മുകളിൽ തിയറ്റർ അനുഭവത്തിൻറെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനിൽ കാണുന്ന…
Read More » -
ദിലീപും വിജയ് സേതുപതിയും യുദ്ധത്തിന് ഒരുങ്ങുന്നുയെന്ന് സൂചന..
ജനപ്രിയ നായകൻ ദിലീപും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന സൂചന. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘യുദ്ധം’ എന്നാണ് അണിയറയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. തെന്നിന്ത്യയിലെ മുൻനിര അഭിനേതാക്കൾ ചിത്രത്തിൽ കൈകോർക്കാൻ സാധ്യതയുണ്ട്. സംവിധായകനും എഴുത്തുകരനും നവാഗതരാണ്. കേരള കർണാടക ബോഡറിലെ സ്മഗ്ലിങ് നക്‌സസിൻറെ 50 വർഷത്തെ പകയുടെ ചരിത്ര കഥയുടെ പശ്ചാത്തലത്തിലാണ് യുദ്ധം ഒന്നാം ഖാണ്ടം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രീകരിക്കാനാണ് അണിയറ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്നാണ് സിനിമ ലോകം പ്രതീക്ഷിക്കുന്നത്.
Read More » -
ഭൂലോകതിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്… അത് പിഴച്ചാൽ എല്ലാം പോകും! ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ 3500 പോയൻറ് കളഞ്ഞ് കുളിച്ചത് ഇങ്ങനെ…
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ അവശ്യസാധനങ്ങൾക്ക് പുറമേ കൂടുതലായി ആഹാര സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കുകയാണ് ലക്ഷ്വറി ബജറ്റ്. ഒരോ വീക്കിലി ടാസ്കിലെയും പ്രകടത്തെ അടിസ്ഥാനമാക്കി നൽകുന്നതാണ് ലക്ഷ്വറി ബജറ്റ്. ഇത്തരത്തിൽ ലഭിക്കുന്ന ലക്ഷ്വറി പൊയൻറ്സ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇത്തരത്തിൽ ബിഗ്ബോസ് മലയാളം സീസൺ 5 മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾക്ക് നൽകിയ ലക്ഷ്വറി പോയൻറുകൾ 3500 ആണ്. ഇത് വലിയൊരു തുകയാണ്. ഇത് അനുസരിച്ച് വീട്ടിലെ അഞ്ചുപേർക്ക് ആക്ടിവിറ്റി ഏരിയയിലെ പ്ലാസ്മ ടിവിയിൽ നിന്നും വേണ്ട വസ്തുക്കൾ നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുക്കാം. പൂർണ്ണമായും ടീം വർക്കായി ചെയ്യേണ്ട കാര്യത്തിൽ വീട്ടിൽ നിന്നും അഞ്ചുപേരാണ് പോയത്. ശോഭ, ശ്രുതി, അഞ്ജൂസ്, നാദിറ, സെറീന എന്നിവരാണ് അവർ. വീക്കിലി ടാസ്കിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതിൽ ശ്രുതിയും ശോഭയും സാധനങ്ങൾ സെലക്ട് ചെയ്യാനും, സെറീന ബോർഡിൽ എഴുതാനും, അഞ്ജൂസ്, നാദിറ എന്നിവർ കണക്ക് നോക്കാനുമായിരുന്നു. അനുവദിച്ച പോയൻറിൽ…
Read More » -
ബ്ലാക്ക് ഈസ് ബ്യൂട്ടിഫുൾ! കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി റാണി മുഖർജി; ഗൗണിന്‍റെ വില കേട്ടാൽ ഞെട്ടും
അന്നും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് റാണി മുഖർജി. ഇപ്പോഴിതാ റാണിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ കലക്ഷനു മോഡലായെത്തിയ റാണിയുടെ ചിത്രങ്ങളാണ് വൈറലായത്. കറുപ്പ് ഗൗണിലുള്ള റാണിയുടെ ചിത്രങ്ങളാണ് മസബ ഗുപ്ത സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പ്ലൻജിങ് നെക്‌ലൈനും ഫുൾസ്ലീവുമാണ് ലോങ് ഗൗണിൻറെ പ്രത്യേകത. എംബ്ബല്ലിഷ്ഡ് സിൽവർ കഷ്മീരി മോട്ടീഫ്സ് ഗൗണിന് ഡ്രമാറ്റിക് ലുക്ക് നൽകുന്നു. മെഷീനും കൈകളും ഒന്നിച്ച് ഉപയോഗിച്ചാണ് മോട്ടീഫ്സ് ഒരുക്കിയത്. 55,000 രൂപയാണ് ഗൗണിന്റെ വില. View this post on Instagram A post shared by Masaba (@masabagupta) മുമ്പും മസബയുടെ ഡിസൈനിൽ റാണി തിളങ്ങിയിട്ടുണ്ട്. ‘മിസിസ് ചാറ്റർജി വെർസസ് നോർവേ’ എന്ന സിനിമയുടെ പ്രമോഷന് മസബ ഒരുക്കിയ സാരിയിലാണ് താരമെത്തിയത്. കറുപ്പിൽ വെള്ള നിറത്തിൽ ഹിന്ദിയിലെ ‘മാ’ എന്ന അക്ഷരം പ്രിന്റ് ചെയ്തതായിരുന്നു ആ സാരി.…
Read More » -
നമ്മളെ ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു… ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ എത്തി
കൊച്ചി: ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖിൽ സത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ സത്യൻ അന്തിക്കാടിൻറെ മകനായ അഖിൽ അച്ഛൻറെ സിനിമകളിൽ മുൻപ് സഹകരിച്ചിട്ടുണ്ട്. ‘ഞാൻ പ്രകാശൻ’, ‘ജോമോൻറെ സുവിശേഷങ്ങൾ’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെൻററിയും അഖിൽ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്ത്രാലങ്കാരം ഉത്തര മേനോൻ, സിങ്ക് സൌണ്ട്, ഡിസൈൻ അനിൽ രാധാകൃഷ്‍ണൻ, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്,…
Read More » -
‘ഒരു ജാതി ജാതകം’ നായകനായി വിനീത് ശ്രീനിവാസൻ; ശ്രീനിവാസന്‍, അജു വര്‍ഗീസ് അടക്കം വലിയ താരനിര
വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ഒരു ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ‘ഗോദ’യ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന്റെയും രചന. ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിതത്തിലുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം -ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം -ഷെമീജ് കൊയിലാണ്ടി, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ. ജൂലായ് മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പി.ആർ.ഒ -വാഴൂർ ജോസ്.
Read More »