LIFEMovie

സണ്ണി ലിയോണ്‍ ചിത്രം കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്

മുംബൈ: അനുരാഗ് കശ്യപ് ചലച്ചിത്രം കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ് കാശ്യപ്. സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കെന്നഡി.

ഇതാദ്യമായാണ് അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം പ്രവർത്തിക്കുന്നത്. എന്നാൽ രാഹുൽ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് അഗ്ളി എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രം 2013-ൽ കാനിൽ പ്രദർശിപ്പിച്ചിരുന്നു. 2022-ൽ പുറത്തിറങ്ങിയ ദോബാര എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Signature-ad

അതേ സമയം കെന്നഡി ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കാനിൽ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2023 മെയ് 16 മുതൽ 27വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായാണ് കണക്കാക്കപ്പെടുന്നത്. ബിഗ് 3 യൂറോപ്യൻ ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമാണിത്. വെന്നീസും, ബർലിനുമാണ് മറ്റ് രണ്ട് ഫിലിം ഫെസ്റ്റിവലുകൾ.

Back to top button
error: