LIFEMovie

‘ഒരു ജാതി ജാതകം’ നായകനായി വിനീത് ശ്രീനിവാസൻ; ശ്രീനിവാസന്‍, അജു വര്‍ഗീസ് അടക്കം വലിയ താരനിര

വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ഒരു ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ‘ഗോദ’യ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന്റെയും രചന.

ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിതത്തിലുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.

Signature-ad

ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം -ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം -ഷെമീജ് കൊയിലാണ്ടി, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ. ജൂലായ് മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പി.ആർ.ഒ -വാഴൂർ ജോസ്.

Back to top button
error: