LIFEMovie

നമ്മളെ ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു… ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ എത്തി

കൊച്ചി: ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖിൽ സത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

സംവിധായകൻ സത്യൻ അന്തിക്കാടിൻറെ മകനായ അഖിൽ അച്ഛൻറെ സിനിമകളിൽ മുൻപ് സഹകരിച്ചിട്ടുണ്ട്. ‘ഞാൻ പ്രകാശൻ’, ‘ജോമോൻറെ സുവിശേഷങ്ങൾ’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെൻററിയും അഖിൽ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്.

Signature-ad

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്ത്രാലങ്കാരം ഉത്തര മേനോൻ, സിങ്ക് സൌണ്ട്, ഡിസൈൻ അനിൽ രാധാകൃഷ്‍ണൻ, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യൻ, സ്റ്റിൽസ് മോമി, അസോസിയേറ്റ് ഡയറക്ടർ ആരോൺ മാത്യു, വരികൾ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റർ ഡിസൈൻ ബാന്ദ്ര ഹൗസ് എന്നിവരാണ്.

‘മലയൻകുഞ്ഞ്’ എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ റിലീസ് ചെയ്‍തത്. രജിഷ വിജയൻ നായികയായി ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ച ചിത്രം സജിമോൻ പ്രഭാകർ ആയിരുന്നു സംവിധാനം ചെയ്‍തത്. മഹേഷ് നാരായണനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. മഹേഷ് നാരായണനായിരുന്നു തിരക്കഥ എഴുതിയതും.

Back to top button
error: