LIFE
-
കുടംപുളിയുടെ ആരോഗ്യഗുണങ്ങൾ അനവധി, പക്ഷേ അധികമായാൽ കുടംപുളിയും കുഴപ്പക്കാരൻ
‘കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്’ എന്നത് പ്രസിദ്ധമായ ഒരു സിനിമാഗാനമാണ്. അതെ, മീൻകറിക്ക് രുചി കൂട്ടുക എന്നതു മാത്രമാണോ കുടംപുളിയുടെ ഉപയോഗം…? അല്ലേയല്ല, നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കുടംപുളി. ഒരു പഴവർഗം ആയാണ് കുടംപുളിയെ കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുടംപുളി. കുടംപുളിയിൽ അടങ്ങിയ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (HSA) എന്ന ഫൈറ്റോകെമിക്കൽ ആണ് ഇതിന് സഹായിക്കുന്നത്. ❖ കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളിക്ക് കഴിയും. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു എൻസൈം ആയ സിട്രേറ്റ് ലയേസിനെ തടയുക വഴിയാണ് ഇത് സാധ്യമാകുന്നത്. തലച്ചോറിൽ സെറോടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുക വഴിയാണ് കുടംപുളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ❖ മറ്റു ഗുണങ്ങൾ ∙ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇൻസുലിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടംപുളി സഹായിക്കും. ❖ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉദരവ്രണം വരാതെ തടയുന്നു. കൊളസ്‌ട്രോൾ…
Read More » -
വീണ്ടും അച്ഛനാകുന്നു; കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നെയ്മര്‍
റിയോ ഡി ജനീറോ: ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും ഇക്കാര്യം അറിയിച്ചത്. നെയ്മറും ബ്രൂണയും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി ബ്രസീല്‍ സൂപ്പര്‍താരം പങ്കുവെച്ചിട്ടുണ്ട്. 2021 മുതല്‍ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ 2023-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇന്‍ഫ്ളുവന്‍സറുമാണ് ബ്രൂണ. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.
Read More » -
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി റൊമാന്റിക് ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂൻ’, ‘മോണിക്ക ഒ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ത്രിശങ്കു’ ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ച്, വളരെ ശ്രദ്ധയോടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് വൈകാരികമായ ഒരനുഭവമായിരിക്കും ഈ…
Read More » -
ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് സാമന്തയുടെ ‘ശാകുന്തളം’
ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തെലുങ്ക് സിനിമയാണ്. ബാഹുബലിയിൽ നിന്ന് ആരംഭിച്ച തെലുങ്ക് സിനിമയുടെ പാൻ ഇന്ത്യൻ പടയോട്ടം പുഷ്പയിലും ആർആർആറിലുമൊക്കെ എത്തിനിൽക്കുന്നു. വിപണി വളർന്നതുകൊണ്ടുതന്നെ തെലുങ്ക് സൂപ്പർതാരങ്ങളെ മുൻനിർത്തി നിർമ്മിക്കപ്പെടുന്ന പ്രോജക്റ്റുകൾ എല്ലാംതന്നെ ഇന്ന് ബിഗ് ബജറ്റിലാണ്. എന്നാൽ ഏറ്റവുമൊടുവിലെത്തിയ ഒരു തെലുങ്ക് ചിത്രം അതിൻറെ നിർമ്മാതാക്കൾക്ക് സമ്മാനിക്കുന്നത് നിരാശയാണ്. സാമന്ത റൂത്ത് പ്രഭുവിനെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്ത മിത്തോളജിക്കൽ ഡ്രാമ ചിത്രം ശാകുന്തളമാണ് ബോക്സ് ഓഫീസിൽ വൻ പരാജയം രുചിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസുമായി ചേർന്ന് ഗുണാ ടീം വർക്സിൻറെ ബാനറിൽ നീലിമ ഗുണയാണ് ചിത്രം നിർമ്മിച്ചത്. 50- 60 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന് ആദ്യ ദിനം മുതൽ മോശം മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കളക്ഷനിലും അത് പ്രതിഫലിച്ചതോടെ സമീപകാല തെലുങ്ക് സിനിമയിൽ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം…
Read More » -
പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം നൽകിയ പഠാൻ ബോക്സ് ഓഫീസില്‍ നേടിയത് 1050 കോടി!
കൊവിഡ് കാലത്തിനു ശേഷം വൻ തകർച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് പഴയ പ്രതാപത്തിന് അനുസരിച്ചുള്ള ഒരു വിജയം നൽകിയത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആയിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളുടെ വിസ്മയ വിജയങ്ങൾക്കു മുന്നിൽ പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം തന്നെയായിരുന്നു പഠാൻറെ വിജയം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിയിലധികം നേടിയ ചിത്രം നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നേടിക്കൊടുത്ത ലാഭം എത്രയാവും? ഇപ്പോഴിതാ ഇത് സംബന്ധിച്ച തങ്ങളുടെ വിലയിരുത്തൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബോളിവുഡ് ഹംഗാമ. 270 കോടി ആയിരുന്നു ചിത്രത്തിൻറെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 57 കോടി കളക്റ്റ് ചെയ്ത ചിത്രത്തിൻറെ നിർമ്മാതാക്കൾ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 657.85 കോടിയും നെറ്റ് കളക്ഷൻ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി. ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടർ ഷെയർ…
Read More » -
സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഫാമിലി കോമഡി എന്‍റര്‍ടെയ്നർ അയൽവാശി ട്രെയിലര്‍ എത്തി; ചിത്രം 21ന് തീയറ്ററുകളിൽ
നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയൽവാശിയുടെ ട്രെയിലർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് മുഹസിൻ പരാരിയുടെ സഹോദരനായ ഇർഷാദ് തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. പെരുന്നാൾ റിലീസായി ഏപ്രിൽ 21-ന് സിനിമ പ്രദർശനത്തിന് എത്തും. സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന മുഴുനീള ഫാമിലി കോമഡി എൻറർടെയ്നറാണ് സിനിമ. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അയൽവാശി. തല്ലുമാലയുടെ തിരക്കഥാകൃത്ത് മുഹസിൻ പരാരിയും നിർമ്മാണ പങ്കാളിയാണ്. ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്‍മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സജിത് പുരുഷൻ. ജേക്സ് ബിജോയ് സംഗീത സംവിധാനം. എഡിറ്റർ സിദ്ധിഖ് ഹൈദർ. പ്രൊജക്ട് ഡിസൈൻ ബാദുഷ. മേക്കപ്പ് റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം മഷാർ ഹംസ. പി.ആർ.ഒ എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ, സീതാലക്ഷ്മി,…
Read More » -
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകൻ, ‘ധ്രുവ നച്ചത്തിരം’ പുതിയ പോസ്റ്റർ പുറത്ത്
വിക്രം നായകനാകുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂർത്തിയായിരിക്കുകയാണ്. വിക്രമിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. അടുത്തിടെഏഴ് രാജ്യങ്ങളിലായിട്ടാണ് വിക്രം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. എന്തായാലും സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോർട്ട് വന്നിരുന്നു. Wishing @chiyaan a very Happy Birthday!#DhruvaNatchathiram @Jharrisjayaraj @OndragaEnt @oruoorileoru @manojdft @srkathiir @the_kochikaran @editoranthony @riturv @realradikaa @SimranbaggaOffc @rparthiepan @DhivyaDharshini @rajeevan69 @Kumar_gangappan @Kavithamarai @utharamenon5 pic.twitter.com/TmfW15RxCe — Gauthamvasudevmenon (@menongautham) April 17, 2023 ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ,…
Read More » -
മെറ്റലിൽ ആലേഖനം ചെയ്ത മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ലേലത്തിന്!
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രമെന്ന നിലയിൽ മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളിൽ പ്രേക്ഷകശ്രദ്ധയിൽ മുന്നിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വിഷുദിന തലേന്ന് അണിയറക്കാർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ. ഇതിൻറെ ഭാഗമായി മെറ്റലിൽ ആലേഖനം ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ് വാലിബൻ ടീം. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ 25 മെറ്റൽ പോസ്റ്ററുകളാണ് തയ്യാറാവുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാള സിനിമയിൽ ഇത്തരത്തിലൊരു ശ്രമം ആദ്യമായാണെന്ന് അണിയറക്കാർ പറയുന്നു. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ…
Read More » -
ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്‍ട്രീയം വരച്ച് കാട്ടുന്ന ‘അന്തരം’ ടീസർ പുറത്ത്
ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസർ റിലീസ് ചെയ്‍തു. മ്യൂസിക് 247 ലൂടെയാണ് ടീസർ പുറത്തിറങ്ങിയത്.45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നേഹക്കൊപ്പം ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആക്ടിവിസ്റ്റും’ എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്.പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് ‘അന്തര’ത്തിന്റെ ടീസർ . പുറത്തിറങ്ങി മണിക്കൂറുകൾക്കകം ടീസർ യൂടൂബിൽ ട്രെൻഡിങ് ആവുകയാണ്.ഫോട്ടോ ജേർണലിസ്റ്റായ പി അഭിജിത്ത് സംവിധാനം ചെയ്‍ത ‘അന്തര’ത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്‍പുർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ കണ്ണന്‍ നായരാണ് നായകന്‍.മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച…
Read More » -
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ
ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് മോശം രക്തചംക്രമണം. പൊന്നത്തടി, പുകവലി, പ്രമേഹം, റെയ്‌നോഡ്‌സ് രോഗം എന്നിങ്ങനെയുള്ള കാരണങ്ങളിൽ ഇത് ഉൾപ്പെടാം. മോശം രക്തപ്രവാഹം വേദന, പേശിവലിവ്, ദഹനപ്രശ്നങ്ങൾ, മരവിപ്പ്, കൈകളിലും തണുപ്പ് തുടങ്ങിയ വിവിധ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. ഇത്തരം പ്രശ്‌നങ്ങൾ ഗുരുതരമാകുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാം. എന്നിരുന്നാലും ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതിരിക്കാനും വന്നാൽ തന്നെ ഗുരുതരമാകാതിരിക്കാനും നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നതിനും ഭക്ഷണവും, ജീവിത ശൈലികളും മാറ്റേണ്ടതായിട്ടുണ്ട്. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതിനു പുറമേ, ദീർഘകാലാടിസ്ഥാനത്തിൽ ഫലവത്തായ ഫലങ്ങൾ കാണിക്കുന്ന ചില ജീവിതശൈലി പരിഷ്കാരങ്ങളും നിങ്ങൾക്ക് നടത്താം. പുകവലി ഉപേക്ഷിക്കുക, സമ്മർദ്ദം ഒഴിവാക്കുക, വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, ദിവസവും ധാരാളം വെള്ളം കുടിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, മിതമായ വ്യായാമം എന്നിവ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. 1. ഫ്ലേവനോയിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക ഉള്ളി, മാതളനാരകം…
Read More »