തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ അവശ്യസാധനങ്ങൾക്ക് പുറമേ കൂടുതലായി ആഹാര സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കുകയാണ് ലക്ഷ്വറി ബജറ്റ്. ഒരോ വീക്കിലി ടാസ്കിലെയും പ്രകടത്തെ അടിസ്ഥാനമാക്കി നൽകുന്നതാണ് ലക്ഷ്വറി ബജറ്റ്. ഇത്തരത്തിൽ ലഭിക്കുന്ന ലക്ഷ്വറി പൊയൻറ്സ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും.
ഇത്തരത്തിൽ ബിഗ്ബോസ് മലയാളം സീസൺ 5 മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾക്ക് നൽകിയ ലക്ഷ്വറി പോയൻറുകൾ 3500 ആണ്. ഇത് വലിയൊരു തുകയാണ്. ഇത് അനുസരിച്ച് വീട്ടിലെ അഞ്ചുപേർക്ക് ആക്ടിവിറ്റി ഏരിയയിലെ പ്ലാസ്മ ടിവിയിൽ നിന്നും വേണ്ട വസ്തുക്കൾ നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുക്കാം. പൂർണ്ണമായും ടീം വർക്കായി ചെയ്യേണ്ട കാര്യത്തിൽ വീട്ടിൽ നിന്നും അഞ്ചുപേരാണ് പോയത്.
ശോഭ, ശ്രുതി, അഞ്ജൂസ്, നാദിറ, സെറീന എന്നിവരാണ് അവർ. വീക്കിലി ടാസ്കിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതിൽ ശ്രുതിയും ശോഭയും സാധനങ്ങൾ സെലക്ട് ചെയ്യാനും, സെറീന ബോർഡിൽ എഴുതാനും, അഞ്ജൂസ്, നാദിറ എന്നിവർ കണക്ക് നോക്കാനുമായിരുന്നു. അനുവദിച്ച പോയൻറിൽ കൂടുതൽ പർച്ചേസ് നടത്തിയാൽ എല്ലാ പോയൻറും നഷ്ടപ്പെടും എന്ന് ബിഗ്ബോസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ അത് തന്നെയാണ് സംഭവിച്ചതും. സെറീനയുടെ ബോർഡിലെ കണക്ക് കൂട്ടിയപ്പോൾ നൂറു പോയൻറ് കൂടി. പിന്നീട് ലക്ഷ്വറി വിഭവങ്ങൾ ഒന്നും ലഭിക്കില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. നാദിറയും സെറീനയും തമ്മിൽ തർക്കം ഉണ്ടായെങ്കിലും. എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ശ്രുതി ഇടപെട്ടു. വീട്ടിൽ പലരും ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ വരും ദിവസങ്ങളിൽ ഇത് ചൂടേറിയ വിഷയമാകാം.