ജനപ്രിയ നായകൻ ദിലീപും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന സൂചന. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘യുദ്ധം’ എന്നാണ് അണിയറയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. തെന്നിന്ത്യയിലെ മുൻനിര അഭിനേതാക്കൾ ചിത്രത്തിൽ കൈകോർക്കാൻ സാധ്യതയുണ്ട്. സംവിധായകനും എഴുത്തുകരനും നവാഗതരാണ്.
കേരള കർണാടക ബോഡറിലെ സ്മഗ്ലിങ് നക്‌സസിൻറെ 50 വർഷത്തെ പകയുടെ ചരിത്ര കഥയുടെ പശ്ചാത്തലത്തിലാണ് യുദ്ധം ഒന്നാം ഖാണ്ടം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രീകരിക്കാനാണ് അണിയറ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്നാണ് സിനിമ ലോകം പ്രതീക്ഷിക്കുന്നത്.