LIFEMovie

കുതിപ്പ് തുടരുന്ന് സംയുക്തയുടെ തെലുങ്ക് ചിത്രം ‘വിരൂപാക്ഷ’; പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രം 70 കോടി ക്ലബില്‍

ലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി, രാജീവ് കനകല, സുനിൽ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

Signature-ad

ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിങ്ങ്‍സും ചേർന്ന് നിർമിക്കുച്ചതാണ് സംവിധായകൻ കാർത്തിക് ദാന്തു കഥ എഴുതുന്ന ചിത്രമായ ‘വിരൂപാക്ഷ’. ബി വി എസ് എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ‘വിരൂപാക്ഷ’യുടെ നിർമാതാക്കൾ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസർ സതിഷ് ബികെആറും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര, പിആർഒ വംശി, മാധുരി മധു, കളറിസ്റ്റ് വിവേക് ആനന്ദ് എന്നിവരുമാണ്.

സംയുക്ത നായികയായി ഒടുവിൽ മലയാളത്തിലെത്തിയ ചിത്രം ‘ബൂമറാംഗാ’ണ്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു ‘ബൂമറാംഗ്’. മനു സുധാകരൻ സംവിധാനം ചെയ്‍ത ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസും ഡെയ്‍ൻ ഡേവിസും വേഷമിട്ടു. സുധീർ അലി ഖാൻ സംഗീതം സംവിധാനം നിർവഹിച്ച ‘ബൂമറാംഗ്’ അജി മേടയിൽ തൗഫീഖ് ആർ എന്നിവരാണ് നിർമിച്ചത്.

Back to top button
error: