FoodLIFE

മഷ്‌റൂം പോഷക സമൃദ്ധം, രോഗപ്രതിരോധ ശേഷിക്ക് ഉത്തമം

ഷ്‌റൂം, ഒരു ഫംഗിയാണ് പക്ഷെ ഇതിനെ ഒരു പച്ചക്കറിയായി ഉപയോഗിക്കുന്നു, വളരെയധികം പോഷകങ്ങളാൽ സമൃദ്ധമായ ഒരു പച്ചക്കറിയാണ് മഷ്‌റൂം. ഇത് വളരെയധികം കലോറി കുറഞ്ഞ ഒരു ഭക്ഷ്യ വസ്തുവാണ്. ഇതിൽ വളരെയധികം ഫൈബർ, പ്രോട്ടീൻ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. മഷ്‌റൂമിൽ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും, ധാതുക്കളും നല്ല രീതിയിൽ കാണപ്പെടുന്നു. ഇതിൽ പ്രധാനമായും, വിറ്റാമിൻ ബി, പൊട്ടാസിയം, കോപ്പർ, വിറ്റാമിൻ ഡിയും എന്നിവയാണ് അടങ്ങിയിട്ടുള്ളത്.
മുഷ്‌റൂമിന്റെ പ്രധാനമായ ഗുണങ്ങൾ:

1. കാൻസർ വിരുദ്ധ സാന്നിധ്യം

മഷ്‌റൂമിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ പറയുന്നത് സെലീനിയത്തിനു കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് എന്നാണ്. മഷ്‌റൂമിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും, ആന്റി- ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ വരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കാൻസറിനൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും, തൈറോയിഡ് രോഗങ്ങളും ഇല്ലാതാക്കുന്നു.

2. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു

ഒരു കപ്പ് പാകം ചെയ്‌ത മഷ്‌റൂമിൽ, ഒരു ദിവസത്തേക്ക് അവശ്യമായ കോപ്പർ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ അത്യാവശ്യ പോഷകങ്ങളും ധാതുക്കളും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് എല്ലുകൾക്ക് കാൽഷ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

3. യൗവനം നിലനിർത്താൻ സഹായിക്കുന്നു

മഷ്‌റൂമിൽ വലിയ അളവിൽ അടങ്ങിയ ആർഗത്തയനിൻ അതോടൊപ്പം ഇതിൽ കാണപ്പെടുന്ന ആന്റി- ഓക്സിഡന്റായ ഗ്ലുട്ടാത്തിയോൺ, ഇത് രണ്ടും, ഒരു പോലെ കാണപ്പെട്ടാൽ സ്ട്രെസ്സു മൂലമുണ്ടാവുന്ന ശാരീരിക മാറ്റങ്ങളെ തടസ്സപ്പെടുത്തി ശരീരത്തിലെ പെട്ടെന്നുള്ള പ്രായം വെക്കുന്നതിനെ തടസ്സപ്പെടുത്തുന്നു.

4. തലച്ചോറിനെ സംരക്ഷിക്കുന്നു

മഷ്‌റൂമിൽ കാണപ്പെടുന്ന പ്രധാന രണ്ട് ആന്റി- ഓക്സിഡന്റായ ആർഗത്തയനിൻ, ഗ്ലുട്ടാത്തിയോൺ ഇവ രണ്ടും പാർക്കിൻസൺസ് രോഗവും, അൽഷിമേഴ്സ് രോഗവും വരാതെ തലച്ചോറിനെ സംരക്ഷിക്കുന്നു. ആരോഗ്യ വിദഗ്ദ്ധർ ദിവസവും കുറഞ്ഞത് 5 മഷ്‌റൂം കഴിക്കാൻ നിർദേശിക്കുന്നു, ഇങ്ങനെ ചെയുന്നത് ഭാവിയിൽ ന്യൂറോളജി സംബന്ധമായ അപകടസാധ്യതകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

5. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

മഷ്‌റൂം ആന്റി- ഓക്സിഡന്റാൽ സമൃദ്ധമാണ്, അതിനാൽ തന്നെ ഇത് ശരീരത്തിന്റെ പ്രതിരോധത്തെ വർധിപ്പിക്കുന്നു. ഇത് അസുഖങ്ങൾ വരുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നു. ഇത് ശരീരത്തിലെ പ്രധാന അവയവങ്ങളായ ശ്വാസകോശം, ലിവർ, വൻകുടൽ തുടങ്ങിയ അവയവങ്ങളിൽ നിന്ന് വിഷാംശത്തെ പുറത്തെടുക്കുന്നു.

Back to top button
error: