LIFE
-
തിയറ്ററുകളിൽ ഫഹദ് മാജിക്ക്! ‘പാച്ചുവും അത്ഭുതവിളക്കും’ 4 ദിവസത്തില്‍ നേടിയത്
സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളെത്തുന്നില്ലെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയി. ഇതരഭാഷാ ചിത്രങ്ങൾ പലപ്പോഴും വലിയ കളക്ഷൻ കേരളത്തിൽ നിന്ന് നേടുമ്പോൾ മലയാള ചിത്രങ്ങൾ കാണാൻ ആളില്ലെന്നാണ് പരാതി. എന്നാൽ അപൂർവ്വം ചിത്രങ്ങൾ വലിയ വിജയങ്ങളും ആവാറുണ്ട്. ഈ വർഷം ഇതുവരെ എഴുപതിലേറെ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടപ്പോൾ രോമാഞ്ചം മാത്രമാണ് കാര്യമായ വിജയം നേടിയത്. എന്നാൽ വലിയ ഇടവേളയ്ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുകയാണ്. ഫഹദ് ഫാസിലിനെ ടൈറ്റിൽ കഥാപാത്രമാക്കി നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ 3.63 കോടിയാണ്. ഇതിൽ രണ്ട് ദിനങ്ങളിൽ ഒരു കോടിക്ക് മുകളിൽ ഗ്രോസ് നേടി ചിത്രം.…
Read More » -
ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന ‘ക്ലാസിക്കല്‍ ഡെങ്കിപ്പനി’, രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ ‘ഡെങ്കി ഹെമറാജിക് ഫീവര്‍’, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ‘ഡെങ്കിഷോക് സിന്‍ഡ്രോം’ എന്നിവയാണിവ. വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ…
Read More » -
ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം.ഐസ്ക്രീമിൽ തന്നെ പല ഫ്ലേവറുകളുണ്ട്.അതിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ് ഫ്ലേവർ. ചോക്ലേറ്റ് ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വേണ്ട ചേരുവകള്‍… വിപ്പിങ് ക്രീം 400 ഗ്രാം കണ്ടെന്‍സ്ഡ് മില്‍ക്ക് 2പാക്കറ്റ് ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ആവശ്യത്തിന് വാനില എസെന്‍സ് 1ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം… ആദ്യം വിപ്പിങ് ക്രീം ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്യാന്‍…
Read More » -
ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘റാം’ ഓണം റിലീസായി തിയറ്ററിൽ എത്തും
ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് മലയാളികളെ ‘റാം’ എന്ന ചിത്രത്തിലേക്ക് ആകർഷിച്ച ഘടകം. ട്വൽത്ത് മാനിന് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ ചിത്രമാണ് റാം. എന്നാൽ കൊവിഡ് മഹാമാരി കാരണം ചിത്രീകരണം നിർത്തിവയ്ക്കുകയും ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും ആരംഭിക്കുകയും ചെയ്തു. റാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസും ഡിജിറ്റൽ റൈറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന റാം, ഈ വർഷം ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ റെക്കോർഡ് തുകയ്ക്ക് വാങ്ങിയെന്നാണ് വിവരമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഓണം റിലീസ് ആയി ചിത്രം എത്തുമെന്ന് അറിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ…
Read More » -
എന്തുകൊണ്ട് ബൂമറാംഗ് സിനിമയുടെ പ്രമോഷനിൽനിന്ന് വിട്ടുനിന്നു? സംയുക്ത മനസ് തുറക്കുന്നു…
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ഈ ചിത്രം ഉടന് തന്നെ മലയാളത്തിലും റിലീസാകുന്നുണ്ട്. ഇതിൻറെ പ്രമോഷനായി നടി സംയുക്ത കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേ സമയം സംയുക്ത അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംയുക്ത തൻറെ നിലപാട് വ്യക്തമാക്കി. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് ബൂമറാംഗ് നിർമ്മാതാവ് അന്ന് ആരോപിച്ചത്. നടൻ ഷൈൻ ടോം ചാക്കോയും നടിക്കെതിരെ അന്ന് രംഗത്ത് എത്തിയിരുന്നു. “ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല.…
Read More » -
കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ ?
ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്.ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും.കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനം എല്ലുകളുടെ ആരോഗ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഏ റ്റവും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറിയ കുട്ടികൾക്കായി ചിക്കൻ തയാറാക്കുമ്പോൾ എരിവ്, മസാല എന്നിവ കുറയ്ക്കണം. കുട്ടികൾക്ക് ചിക്കൻ നൽകുമ്പോൾ അതു ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായി കഴുകി നന്നായി വേവിക്കണം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ചിക്കൻ പലരീതിയിൽ തയ്യാറാക്കാവുന്നതാണ്.എന്നാൽ അമിതമായ അളവിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
Read More » -
വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ
ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്‌സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാൻ ഇത് വളരെ നല്ലതാണ്. ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു. മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി.ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളംകുടിക്കുന്നതും ഏറെ നല്ലതാണ്. അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, ധാതുക്കള്‍ എന്നിവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.അതിനാൽതന്നെ ഇത് അനീമിയയുള്ളവര്‍ക്കു പറ്റിയ ഒരു മരുന്നനാണ്. ഉണക്കമുന്തിരിയില്‍ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും.കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാനും സഹായിക്കുന്നു. ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു…
Read More » -
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ, പതിവായി സ്ട്രോബെറി കഴിക്കു…
ലോകത്തിലെ തന്നെ വളരെ പ്രശസ്‌തമായ പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി, രുചിയിൽ മാത്രമല്ല ഗുണത്തിലും ഇത് വളരെ പ്രശസ്തമാണ്. ശരീരത്തിലുണ്ടാവുന്ന ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെകിൽ നിത്യേന സ്ട്രോബെറി കഴിക്കുന്നത്, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാൻസർ സാധ്യത ഇല്ലാതാക്കുന്നു സ്ട്രോബെറിയിലടങ്ങിയ ആൻറി ഓക്സിഡൻറുകൾ വിവിധ തരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ വർദ്ധനവ് തടയുന്നു. ഇത് തന്നെ കാൻസർ സാധ്യത കുറയ്ക്കുന്ന ഒരു അവസ്ഥയാണ്. സ്ട്രോബെറിയിൽ കാണപ്പെടുന്ന അലജിക് ആസിഡ് ചിലതരം ക്യാൻസറുകളിലെ മുഴകളുടെ വളർച്ചയെ തടയുന്നു. ഹൃദയ സംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുന്നു സ്ട്രോബെറിയിൽ അടങ്ങിയ ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് സാന്നിധ്യം, ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് വ്യക്തികൾക്ക് സംരക്ഷണം നൽകുന്നു, ഇത് മികച്ച ഹൃദയ ആരോഗ്യത്തിന് വഴിയൊരുക്കുന്നു. ബ്ലൂബെറി, ക്രാൻബെറി, സ്ട്രോബെറി എന്നിവയിലെ പോളിഫെനോൾ എൽഡിഎൽ ഓക്സിഡേഷനും കാർഡിയോ വാസ്കുലർ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു…
Read More » -
മഞ്ഞൾ വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഔഷധ സസ്യം; അറിയാം ഗുണങ്ങൾ
മഞ്ഞൾ വളരെ പ്രശസ്‌തമായ ഒരു ഔഷധ സസ്യമാണ്, ഇതിൽ വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ, ശരീരത്തിന്റെ പൂർണ്ണാരോഗ്യത്തിനും, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ടി സെൽസിന്റെയും, ബി സെൽസിന്റെയും മോഡുലേഷന് സഹായിക്കുന്നു. അതോടൊപ്പം മൈക്രോഫെജ്‌സ്, ന്യൂട്രോഫിൽസ് തുടങ്ങിയ സ്വാഭാവിക കൊലയാളി കോശങ്ങളുടെ മോഡുലേഷന് മഞ്ഞൾ സഹായിക്കുന്നു. ശരീരത്തിലെ ആന്റി-ബോഡികളെ വർധിപ്പിക്കുന്നു, മഞ്ഞൾ അസ്വസ്ഥമായ ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നു, ആമാശയത്തിനും കുടലിനും വീക്കം സംഭവിക്കുമ്പോൾ, ദഹനനാളത്തിന്റെ സെൻസിറ്റീവ് ആവരണം സുഖപ്പെടുത്താനായി മഞ്ഞൾ സഹായിക്കുന്നു. ഇത് കുടൽ തടസ്സത്തിന്റെ സമഗ്രത നിലനിർത്തുകയും, ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിന് കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാൻ കഴിയും. മഞ്ഞളിലെ പ്രധാന ഘടകം കുർക്കുമിൻ ആണ്, ഇത് യഥാർത്ഥത്തിൽ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയുന്നു, മഞ്ഞൾ ചർമ്മത്തിന്റെ മോശം അവസ്ഥയെ സഹായിക്കും. മഞ്ഞൾ അസ്ഥികളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു, കാത്സ്യം ഇരുമ്പ് പൊട്ടാസ്യം മാംഗനീസ് കോപ്പർ സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ മഞ്ഞളിൽ ഉയർന്ന അളവിൽ…
Read More » -
വിളർച്ച ഇല്ലാതാക്കാൻ പോഷക സമൃദ്ധമായ കിവി കഴിക്കൂ
വളരെയധികം പോഷക സമൃദ്ധമായ ഒരു പഴമാണ് കിവി, അനേകം ഗുണങ്ങൾ അടങ്ങിയ ഈ പഴം വിളർച്ച അനുഭവിക്കുന്ന വ്യക്തികൾക്ക് കഴിക്കുന്നത് വളരെ ഉത്തമമാണ്, ഇത് രക്തമില്ലായ്മയും, വിളർച്ചയും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ആരോഗ്യകരമായ ദഹനനാളത്തെ നിലനിർത്താനും മലബന്ധം ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. രക്തത്തിലുണ്ടാവുന്ന ഹാനികരമായ LDL കൊളസ്ട്രോളിന്റെ അളവ് കുറയക്കുന്നു. ഗർഭിണികൾ കിവി പഴം കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വികസനത്തിലേക്കും, അതോടൊപ്പം നല്ല ആരോഗ്യത്തിനും കാരണമാവുന്നു. കിവി പഴം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇത് തുടർച്ചയായി കഴിക്കുന്നത് വഴി മുടി പൊട്ടുന്നത് തടയുന്നു, അതോടൊപ്പം മുടിയെ ശക്തമാക്കാൻ സഹായിക്കുന്നു. കിവി പഴത്തിൽ ധാരാളം ആന്റി- ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്, അതോടൊപ്പം പോഷകങ്ങളായ വിറ്റാമിൻ സി, വിറ്റാമിൻ ഇ, എന്നിവയും വലിയ അളവിൽ കാണപ്പെടുന്നു. ഈ ഘടകങ്ങൾ എല്ലാം ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വളരെ അത്യാവശ്യമാണ്. മുഖ സൗന്ദര്യത്തോടൊപ്പം, ഇത് കഴിക്കുന്നത് ശരീരത്തിലെ ഉയർന്ന…
Read More »