LIFE

  • നേപ്പാളില്‍ ‘ആദിപുരുഷ്’ ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം

    കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും “ആദിപുരുഷ്” ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദർശനം നിരോധിച്ചു. സീതയെ “ഇന്ത്യയുടെ മകൾ” എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളിൽ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. നിരോധനം നടപ്പിലാക്കുന്നതിനായി ഹിന്ദി സിനിമകളൊന്നും പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ 17 തിയേറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ആദിപുരുഷിലെ ജാനകി ഇന്ത്യയുടെ മകളാണ് എന്ന ഡയലോഗ് നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാനകി എന്നറിയപ്പെടുന്ന സീത തെക്കുകിഴക്കൻ നേപ്പാളിലെ ജനക്പൂരിലാണ് ജനിച്ചതെന്നാണ് നേപ്പാളിലെ വിശ്വാസം. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ “ആദിപുരുഷ്” പൊഖാറയിലും പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാദത്തെ തുടർന്ന് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊഖാറ മെട്രോപോളിസിലെ മേയർ ധനരാജ് ആചാര്യ സ്ഥിരീകരിച്ചു. അതേസമയം വിവാദ ഡയലോഗ് നീക്കം ചെയ്യാതെ “ആദിപുരുഷ്”…

    Read More »
  • ഇരുമതത്തിൽപ്പെട്ട ആര്യന്റെയും അന്നയുടെയും പ്രണയകഥയുമായി രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ

    റഹിം പനവൂർ അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ പ്രണയ കഥ. തേവർകളത്തിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജിത്തു ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. അഭിരാമി ഗിരീഷ് ആണ് ചിത്രത്തിലെ നായിക. ആര്യൻ ചെമ്പകശ്ശേരിൽ എന്ന കഥാപാത്രത്തെ അഖിൽ തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ അഭിരാമി ഗിരീഷും അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്റെയും അന്നയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. സിസ്റ്റർ അഭയ കൊലക്കേസ് പ്രമേയമാകുന്ന ചിത്രത്തിൽ ഹൃദ്യമായ പ്രണയവുമുണ്ട്. മനോഹരമായ പാട്ടുകൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ദാസേട്ടൻ കോഴിക്കോട്, സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം : കണ്ണൻ കിടങ്ങൂർ.ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ. സംഗീത സംവിധാനം : ഡോ. മണക്കാല ഗോപാലകൃഷ്ണൻ. പശ്ചാത്തല സംഗീതം: വിഷ്ണു മോഹൻ.ഗായകർ :…

    Read More »
  • ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് പനീര്‍; വണ്ണം കുറയ്ക്കാൻ പനീര്‍ കഴിക്കുന്നത് നല്ലതാണോ ?

    വണ്ണം കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഡയറ്റിൽ (ഭക്ഷണകാര്യത്തിൽ) കൃത്യമായ നിയന്ത്രണവും വർക്കൗട്ടുമെല്ലാം വണ്ണം കുറയ്ക്കാൻ ആവശ്യമാണ്. ചിലർ ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കുന്നവരുണ്ട്. വർക്കൗട്ട് ചെയ്തില്ലെങ്കിലും ഡയറ്റിൽ നിയന്ത്രണമില്ലെങ്കിൽ ഉറപ്പായും വണ്ണം കുറയ്ക്കാൻ സാധിക്കില്ല. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ഡയറ്റ് ചിട്ടപ്പെടുത്തുന്നതിൻറെ ഭാഗമായി നമ്മൾ പതിവായി കഴിച്ചുകൊണ്ടരുന്ന ഭക്ഷണങ്ങളിൽ പലതും ഒഴിവാക്കാം, കഴിക്കാതിരുന്ന പലതും ഡയറ്റിലുൾപ്പെടുത്താം. ഭക്ഷണത്തിൻറെ അളവിലോ സമയക്രമത്തിലോ എല്ലാം മാറ്റം വരാം. ഇതെല്ലാം തന്നെ ആരോഗ്യത്തെയും വളരെ പെട്ടെന്ന് സ്വാധീനിക്കും. അതിനാൽ ഡയറ്റ് ചിട്ടപ്പെടുത്തുമ്പോൾ ആരോഗ്യം ബാധിക്കപ്പെടാത്ത വിധത്തിലുള്ളതായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ പല മാനദണ്ഡങ്ങൾ പ്രകാരം പല ഭക്ഷണങ്ങളും ഡയറ്റിലുൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ഡയറ്റിലുൾപ്പെടുത്താവുന്നൊരു ഭക്ഷണമാണ് പനീർ. എന്നാൽ പലരും പനീർ കഴിക്കാൻ മടിക്കാറുണ്ട്. ഇത് വണ്ണം കൂട്ടുമെന്ന പേടിയാണ് കാരണമാകാറ്. പക്ഷേ മിതമായ അളവിൽ പനീർ കഴിക്കുകയാണെങ്കിൽ അത് വെയിറ്റ് ലോസ് ഡയറ്റിന് ഏറ്റവും അനുയോജ്യമായ വിഭവമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് എന്തുകൊണ്ടാണെന്നും വിശദമാക്കാം.…

    Read More »
  • “നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം“; ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി

    ചെന്നൈ: നടൻ വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിർപ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡൻറും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. പോസ്റ്ററിലെ വിജയിയുടെ ചിത്രം പുകവലിക്കുന്ന രീതിയിലാണ് അതാണ് പിഎംകെ നേതാവിനെ ചൊടിപ്പിച്ചത്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയ്‌യുടെ സിനിമ കാണുന്നതിനാൽ പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അൻപുമണി രാമദോസ് ട്വീറ്റ് ചെയ്തു. “നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം. ലിയോ സിനിമയുടെ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു. അദ്ദേഹത്തെ കണ്ട് അവർ പുകവലിക്കാൻ ഇടയാകരുത്. പുകവലിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം വിജയിക്കുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളിൽ നിന്ന് വിജയ് വിട്ടുനിൽക്കണം” -അൻപുമണി രാമദോസിൻറെ ട്വീറ്റ് പറയുന്നു. വിജയ്‌യുടെ പോക്കിരി റിലീസായപ്പോൾ പി‌എം‌കെ സമാനമായ വിമർശനം ഉയർത്തിയിരുന്നു. അതിനെ തുടർന്ന്…

    Read More »
  • വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

    വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും നിർവഹിക്കാൻ ആവശ്യമായ ഒരു വിറ്റാമിനാണ്. ആറുമാസത്തിലൊരിക്കലെങ്കിലും വിറ്റാമിൻ ഡി പരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നു. ഇന്ത്യയിൽ വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നതായി വിദ​ഗ്ധർ പറയുന്നു. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ…  കൂൺ… വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.…

    Read More »
  • ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് വമ്പൻ പദ്ധതികൾ; വരാന്‍ പോകുന്നത് പത്ത് സിനിമകള്‍

    ചെന്നൈ: കൈതിയിൽ ആരംഭിച്ച് വിക്രത്തിൽ എത്തിയപ്പോൾ വൻ ഹിറ്റായ ഒരു സംഭവമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സംവിധായകൻ ലോകേഷ് കനകരാജ് വലിയ പദ്ധതിയാണ് എൽസിയുവിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. തൻറെ എൽസിയു പ്ലാൻ സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് ലോകേഷ് പുതിയ അഭിമുഖത്തിൽ. പത്ത് സിനിമകളാണ് എൽസിയുവിൽ ഉണ്ടാകുക എന്നാണ് ലോകേഷ് പറയുന്നത്. അതിന് ശേഷം അത് അവസാനിപ്പിക്കുമെന്ന് ലോകേഷ് കനകരാജ് എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിനു കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾക്കാണ് നന്ദി പറയേണ്ടതുണ്ടെന്നും ലോകേഷ് പറയുന്നു. ഇത് ആദ്യമായി നടപ്പിലാക്കുന്ന ഒരു സംരംഭം ആയിരുന്നതിനാൽ ഒരുപാട് പേരുടെ കയ്യിൽ നിന്ന് അനുമതി വാങ്ങേണ്ടതായി ഉണ്ട്. എല്ലാ നടന്മാർക്കും അവരുടേതായ ഒരു ഫാൻ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയിൽ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് വിജയിയുടെ…

    Read More »
  • കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന റാ​ഗി ഉണ്ണിയപ്പം

    ധാരാളം പോഷക​ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് റാ​ഗി. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. റാ​ഗിയിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ സുപ്രധാന അമിനോ ആസിഡുകൾ ചർമ്മ കോശങ്ങളെ ചുളിവുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഗി പ്രകൃതിദത്തമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. വിറ്റാമിൻ സി അളവ് വർദ്ധിക്കുകയും രക്തപ്രവാഹത്തിലേക്ക് ഇരുമ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇനി മുതൽ റാ​ഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. റാ​ഗി ഇഡ്ഡിയായോ ദോശയോ ഒക്കെ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റാ​ഗി ഉണ്ണിയപ്പം. എങ്ങനെയാണ് റാ​ഗി കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?… വേണ്ട ചേരുവകൾ… 1. റാഗിപ്പൊടി – രണ്ട് കപ്പ്‌ 2. ശർക്കര പൊടിച്ചത് – ഒരു കപ്പ്‌ 3. ചെറു പഴം – നാല് എണ്ണം 4. പാൽ – ഒന്നേ കാൽ കപ്പ് 5. നെയ്യ് – ഒരു ചെറിയ സ്പൂൺ 6. എള്ള് – ഒരു…

    Read More »
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളുമായി കോട്ടയം ഈസ്റ്റ് ബി.ആർ.സിയുടെ ന്യൂസ് ബുള്ളറ്റിൻ

    കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളും ഓട്ടിസം സെന്ററിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന്റെ ന്യൂസ് ബുള്ളറ്റിൻ ‘റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്’. സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആർ.സി. പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിന്റെ ആദ്യ ലക്കം ജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളിന് നൽകി പ്രകാശനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സികളിലെ ഓട്ടിസം സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സെന്ററിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു. കോട്ടയം ഈസ്റ്റ് ബി.ആർ.സി. പ്രവർത്തനങ്ങളും പദ്ധതികളും കുട്ടികളുടെ സൃഷ്ടികളുമാണ് മൂന്ന് മാസത്തിലൊരിക്കൽ പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിനിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലും മറ്റ് ബി.ആർ.സികളിലും ന്യൂസ് ബുള്ളറ്റിന്റെ കോപ്പികൾ നൽകും. എസ്.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഡി.ഇ.ഒ. ഇൻചാർജ് എസ്.…

    Read More »
  • പല്ലുവേദന ഒഴിവാക്കാം, ദന്തക്ഷയം തടയാം

    നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് മനസ്സുതുറന്നൊന്നു ചിരിയ്ക്കാനുള്ള നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി . ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം.പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആദ്യം ഒഴിവാക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം ചായയും കാപ്പിയും ഒഴിവാക്കണം.പകരം ഗ്രീൻ ടീയോ മറ്റേതെങ്കിലും ഹെര്‍ബര്‍ ടീയോ തെരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും. കൊക്കൊക്കോള, പെപ്സി പോലുള്ള സോഡകളും പല്ലുകള്‍ക്ക് ദോഷകരമാണ്.ഇവ പല്ലുകളെ അതിവേഗം ദ്രവിപ്പിക്കും. അതുപോലെത്തന്നെ മദ്യവും ഉപേക്ഷിക്കണം.മദ്യത്തിലടങ്ങിയിരിക്കുന്ന സ്പിരിറ്റ് പല്ലുകളുടെ ഇനാമലിനെ തകർത്ത് വേഗം ദ്രവിക്കുന്നതിന് കാരണമാകും. പുകവലിക്കുന്നതോ പുകയില ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല, പുകയില പല്ലുകളില്‍ കറുത്ത…

    Read More »
  • ജലദോഷത്തിന് മരുന്ന് വീട്ടിൽ തന്നെ

    ജലദോഷം കാര്യമായ രോഗമായി ആരും കാണാറില്ല.എങ്കിലും ജലദോഷം പിടിപെട്ടാലുള്ള അസ്വസ്ഥതകള്‍ അവര്‍ണനീയമാണ്. തലയ്ക്കാകെ എടുത്താല്‍ പൊങ്ങാത്ത ഭാരം.കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒരുപോലെ ഒഴുകും.കഫക്കെട്ടും തൊണ്ട കാറലും വേറെ ! കോഴിസൂപ്പ് ആയിരുന്നു പാശ്ഛാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള “ഒറ്റമൂലി’ മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന്’ രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.ഈ ചിക്കന്‍ സൂപ്പിനു ചെയ്യാവുന്നത് നമ്മുടെ ചൂട് കഞ്ഞിവെള്ളത്തിനും കഴിയും. ചൂട് പാനീയങ്ങള്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ അടഞ്ഞുകിടക്കുന്ന മൂക്ക് തുറക്കുമെന്ന ശാസ്ത്രീയവശം മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം. ജലദോഷ രോഗികള്‍ കഴിയുന്നതും ചൂടുള്ള വസ്തുക്കള്‍ മാത്രം കഴിക്കുക.ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആവി പിടിക്കുന്നതാണ് അടുത്ത പരിഹാരമാര്‍ഗം.യൂക്കാലിപ്റ്റസ് ഓയില്‍, തുളസിയില തുടങ്ങിയവ തിളച്ച വെള്ളത്തിലിട്ട് തല അപ്പാടെ പുതപ്പുകൊണ്ട് മൂടി ആവി പിടിക്കുന്നത് കഫം പുറത്തേക്കു കളയുന്നതു കൂടാതെ മൂക്കടപ്പ് മാറാനും സഹായിക്കും. മൂക്കടപ്പ് മാറ്റാന്‍ കാപ്സ്യൂള്‍, ടാബ്ലറ്റ്, തുള്ളിമരുന്ന്, സ്പ്രേ എന്നിവ ലഭ്യമാണ്.…

    Read More »
Back to top button
error: