വേണ്ട ചേരുവകൾ…
ചിക്കൻ അരക്കിലോ
കുരുമുളക് അര ടീസ്പൂൺ
റവ ഒരു ടേബിൾസ്പൂൺ
സവാള 1 എണ്ണം (കനം കുറച്ച് മുറിച്ചത്)
വെള്ളം 3 കപ്പ്
ബട്ടർ 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ചിക്കൻ നന്നായി കഴുകിയ ശേഷം ഉപ്പും വെള്ളവും കുരുമുളക് പൊടിയും ചേർത്ത് കുക്കറിൽ നല്ല പോലെ വേവിച്ചെടുക്കണം. വെള്ളം ആവശ്യത്തിന് അനുസരിച്ചു ചേർത്താൽ മതിയാകും. കുരുമുളക് എരിവിന് അനുസരിച്ചു ചേർക്കുക. ഇനി ചൂട് മാറിയ ശേഷം അതിൽ നിന്ന് എല്ലുകഷ്ണങ്ങൾ വേർതിരിച്ചു മാറ്റാം. ശേഷം ചിക്കൻ വേവിച്ച വെള്ളം മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ ബട്ടർ ഇട്ടു ചൂടാക്കുക . അതിനു ശേഷം സവാള വഴറ്റാം. ഇനി ചിക്കൻ വേവിച്ച വെള്ളവും ചിക്കൻ കഷണങ്ങളും ചേർക്കുക. ശേഷം റവയും ചേർക്കുക. ഒരു അഞ്ച് മിനിറ്റ് തിളപ്പിക്കുക. ചൂടോടെ കഴിക്കാവുന്നതാണ്.
ആരോഗ്യത്തോടെയിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം.തണുത്ത കാലാവസ്ഥയില്‍ പല അസുഖങ്ങളും തല ഉയര്‍ത്തും.ഇതിന് ഒരു ദ്രുത പരിഹാരമാണ് ചിക്കന്‍ സൂപ്പ്. പനി, ജലദോഷം, കഫക്കെട്ട് എന്നിവയുൾപ്പെടെ മണ്‍സൂണ്‍ കാലം കൊണ്ടുവരുന്ന എല്ലാ രോഗങ്ങള്‍ക്കും ചിക്കൻ സൂപ്പ് ഫലപ്രദമാണ്.