LIFEReligion

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 തീയതികളില്‍ ചെന്നൈയില്‍ നടക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം നല്‍കുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 തീയതികളില്‍ ചെന്നൈയില്‍ നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു. ഇന്ത്യയുടെ അപ്പോസ്‌തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സഭ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടനുബന്ധിച്ച് മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച്ച വൈകുന്നേരം 6-ന് കോയമ്പേട് സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷതയില്‍ ചേരുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം തമിഴ്‌നാട് നിയമസഭ സ്പീക്കര്‍ അപ്പാവു ഉദ്ഘാടനം ചെയ്യും. മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സ്, സീറോ മലബര്‍ സഭ ഹൊസൂര്‍ അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റിയന്‍ പോഴാലിപ്പറമ്പില്‍, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലിത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ്, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. നിനു ചാണ്ടി ( മാര്‍ത്തോമ്മാ സഭ) ചെന്നൈ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഐസക്ക് എന്നിവര്‍ പ്രസംഗിക്കും.

ജൂലൈ മൂന്നാം തീയതി രാവിലെ ഏഴിന് മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിട ദേവാലയമായ ചെന്നൈ സാന്തോം സെന്റ് തോമസ് ബസിലിക്കയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മികരായിരിക്കും. പത്രസമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് (സഭാവക്താവ്) ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ (വൈദിക ട്രസ്റ്റി), റോണി വര്‍ഗീസ് ഏബ്രഹാം (അത്മായ ട്രസ്റ്റി), അഡ്വ. ബിജു ഉമ്മന്‍ (അസോസിയേഷന്‍ സെക്രട്ടറി) ഫാ. മോഹന്‍ ജോസഫ് (പി.ആര്‍.ഒ.) എന്നിവര്‍ പങ്കെടുത്തു.

Back to top button
error: