LIFEMovie

‘മാവീരനി’ൽ മാസായി ശിവകാര്‍ത്തികേയൻ; ട്രെയിലര്‍ ജൂലൈ രണ്ടിന്

ശിവകാർത്തികേയൻ നായകനായ ‘മാവീരൻ’ എന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരന്റെ’ ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ശിവകാർത്തികേയൻ നായകനായ ‘മാവീരൻ’ സിനിമയുടെ ട്രെയിലർ ജൂലൈ രണ്ടിന് പുറത്തുവിടും എന്നതാണ് അപ്‍ഡേറ്റ്. ശിവകാർത്തികേയൻ നായകനാകുന്ന ‘മാവീരൻ’ എന്ന പുതിയ ചിത്രം തമിഴ്‍നാട്ടിൽ വിതരണം ചെയ്യുക ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂർത്തിയാക്കിയെന്ന് ശിവകാർത്തികേയൻ അറിയിച്ചിരുന്നു.

‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളിൽ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.

ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തിൽ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോൾ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാർത്തികേയന്റെ നായിക.

ശിവകാർത്തികേയന്റെ മറ്റൊരു ചിത്രം നിർമിക്കുന്നത് കമൽഹാസൻ ആണ്. തമിഴ് ആക്ഷൻ ക്രൈം ചിത്രം ‘റംഗൂണി’ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാർ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിർമ്മാണം. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിലുള്ള ചിത്രം കശ്‍മിരിൽ ചിത്രീകരണം നടക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ‘അയലാൻ’ എന്ന ചിത്രവും ശിവകാർത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് ‘അയലാൻ’ പ്രദര്ശനത്തിന് എത്തുക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയിൽ ശിവകാർത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോർട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തിൽ ഇക്കാര്യം പറഞ്ഞത്. ശിവകാർത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 2020 ഡിസംബറിൽ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

Back to top button
error: