LIFE
-
കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം
കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കർക്കിടകകഞ്ഞി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാം.കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കിടകക്കഞ്ഞി. കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം… ഉണക്കലരി 1/2 കപ്പ് കടുക് 1 ടീസ്പൂൺ എള്ള് 1 ടീസ്പൂൺ ഉലുവ 1 ടീസ്പൂൺ ജീരകം 1 ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടേബിൾസ്പൂൺ…
Read More » -
ഖാദി ഗ്രാമവ്യവസായ ബോർഡ് സ്റ്റോക്ക് ക്ലിയറൻസ് മേള 18 മുതൽ
കോട്ടയം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ജൂലൈ 18 മുതൽ 22 വരെ നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും. ബേക്കർ ജംഗ്ഷൻ സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ-04812560587, ചങ്ങനാശ്ശേരി റവന്യു ടവർ- 04812423823, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്-04812535120, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്-04829233508 എന്നീ വില്പന കേന്ദ്രങ്ങളിൽ ആനൂകൂല്യം ലഭ്യമാണ്.
Read More » -
താരനും സോറിയാസീസിനും ഉൾപ്പെടെ മികച്ച ഔഷധം; അറിയാം ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ
ഇന്ന് മിക്ക ആളുകളിലും ത്വക്ക് രോഗങ്ങള്‍ കൂടിവരികയാണ്. കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, പലവിധ സ്‌കിൻ അലര്‍ജികള്‍, ചൊറിച്ചില്‍, തലയില്‍ താരന്‍ എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്. ഇതിനെയെല്ലാം ഒരൊറ്റ ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമുണ്ട്. അതാണ് ദന്തപ്പാല. അപ്പോസൈനേസി സസ്യകുലത്തില്‍ പെട്ട മരമാണ് ദന്തപ്പാല. ഗന്ധപ്പാല, വെട്ടുപാല, വെണ്‍പാല, അയ്യപ്പാല എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ സോറിയാസീസ് രോഗത്തിന് മികച്ച ഔഷധമായി ദന്തപ്പാലയെ ഉപയോഗിച്ചുവരുന്നു. ത്വഗ്രോഗത്തിന് മാത്രമല്ല പല്ല് വേദനക്കും ദന്തപ്പാല ഇല ഉപയോഗിക്കുന്നുണ്ട്. അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദന്തപ്പാലയുടെ ഇലയിലും തണ്ടിലും വെള്ളക്കറയുണ്ട്. തടിക്ക് വെണ്ണ നിറവും. വിവിധ വലുപ്പത്തിലാണ് ഇലകള്‍. നൂറ് മില്ലിക്ക് 80 രൂപ നിരക്കിലാണ് വനശ്രീ ഇക്കോഷോപ്പിലും മറ്റും ഇത് വിറ്റഴിക്കുന്നത്. ദന്തപ്പാലയുടെ ഇല ഇരുമ്പ് ഉപയോഗിക്കാതെ മുറിച്ചെടുത്ത് പിച്ചി ചെറുതാക്കി സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി ഏഴുദിവസം സൂര്യ പ്രകാശമേല്‍പ്പിക്കണം.പിന്നീട് ഇത് അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍…
Read More » -
”അഴിഞ്ഞു വീഴണം, സാരിയില്‍ കുത്തിയ പിന്‍ ഊരിമാറ്റാന്‍ പറഞ്ഞു”! മോശം അനുഭവം വെളിപ്പെടുത്തി ഹേമമാലിനി
സംവിധായകനില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരറാണ് ഹേമ മാലിനി. സാരിയില്‍ കുത്തിയിരിക്കുന്ന പിന്‍ അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോള്‍ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞതായും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു. അയാള്‍ക്ക് പ്രത്യേക തരത്തിലുള്ള രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ എപ്പോഴും സാരിയില്‍ പിന്‍ കുത്തുമായിരുന്നു. സാരി ഊര്‍ന്നു വീഴുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതാണ് തനിക്കു വേണ്ടത് എന്നാണ് അയാള്‍ പറഞ്ഞത്. – ഒരു അഭിമുഖത്തില്‍ ഹേമ മാലിനി വ്യക്തമാക്കി. എഴുപതുകളിലേയും എണ്‍പതുകളിലേയും മിന്നും താരമായിരുന്നു ഹേമമാലിനി. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷോലെ, ഡ്രീം ഗേള്‍, കിനാര, തും ഹസീന്‍ മേന്‍ ജവാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ധര്‍മേന്ദ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ബിജെപി എംപിയാണ് ഹേമമാലിനി.
Read More » -
കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയുന്ന കൃഷ്ണനായി ശ്രീനിവാസൻ, എസ്ഐ ആയി വിനീത്; ‘കുറുക്കൻ’ ട്രെയ്‍ലർ
വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന ആളെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അതേസമയം ഒരു എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്. നർമ്മത്തിൻറെ മേമ്പൊടിയോടെ കഥ പറയുന്ന ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ ആണ്. 2.05 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജയലാൽ ദിവാകരൻ ആണ് കുറുക്കൻറെ സംവിധാനം. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ, സംഭാഷണം എഴുതുന്നു.…
Read More » -
‘മലൈക്കോട്ടൈ വാലിബനിലെ’ ലാലേട്ടന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ
അടുത്തകാലത്ത് ഇത്രത്തോളം ഹൈപ്പ് ലഭിച്ച സിനിമ മലയാളത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പറഞ്ഞു വരുന്നത് മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബനെ’ കുറിച്ചാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് ആ ഹൈപ്പിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകനും അസോസിയേറ്റുമായ ടിനു പാപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റിൽ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ”, എന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. ‘ചാവേർ’ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. മോഹൻലാലിന്റെയും ലിജോ ജോസ്…
Read More » -
ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാക്കും; നിറഞ്ഞാടാൻ ഷെയ്നും, പെപ്പെയും, നീരജ് മാധവും, ‘ആർഡിഎക്സ്’ ഓഗസ്റ്റ് 25ന്
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ആര്‍ഡിഎക്സി’ന്റെ റിലീസ് വിവരം പുറത്തുവിട്ടു. ചിത്രം ഈ വർഷം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് സെക്കൻഡ് ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാള സിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ…
Read More » -
വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം ‘മഹാരാജ’; മംമ്തയും പ്രധാന വേഷത്തിൽ
സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മഹാരാജ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഥിലൻ സാമിനാഥൻ ആണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ ക്രൈമിൻറെയും തില്ലറിൻറെയും ഘടകങ്ങൾ ഉണ്ടായിരിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു. നിഥിലൻ സാമിനാഥനും റാം മുരളിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. സ്റ്റണ്ട് അനിൽ അരസ്, മേക്കപ്പ് എ ആർ അബ്ദുൾ…
Read More » -
തീപാറിക്കും തീപ്പൊരി ബെന്നി! ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം… രസമുണര്‍ത്തി ടീസര്‍ പുറത്ത്
ഈ വർഷം തിയറ്ററുകളിലെത്തി വൻ വിജയം നേടിയ രോമാഞ്ചം എന്ന ചിത്രത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചത്. ഇപ്പോഴികാ അർജുൻ അശോകൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ടീസർ തന്നെ അത്തരത്തിൽ രസമുണർത്തുകയാണ്. അതേ, ടഫ് സ്റ്റെപ്സ് ആണ്. ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം എന്ന അർജുൻ അശോകൻറെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ടീസറിൽ എൺപതുകളിലെ ഡിസ്കോ ഡാൻസിനെ ഓർമ്മിപ്പിക്കുന്ന അവരുടെ പാട്ടും ചുവടുകളുമാണ്. അർജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ചേർന്നുള്ള കിടിലൻ ഫയർ ഡാൻസാണ് ടീസറിലുള്ളത്. ഒരു തൊഴുത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. അടുത്തിടെ ‘രോമാഞ്ചം’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അർജുൻ വീണ്ടും ‘തീപ്പൊരി ബെന്നി’യിലൂടെ സിനിമാപ്രേമികളുടെ പ്രിയം നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ‘മിന്നൽ മുരളി’ ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണി…
Read More » -
ആര്യവേപ്പ്: വീട്ടുമുറ്റത്തെ സമ്ബൂര്‍ണ്ണ ഔഷധാലയം
നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍തന്നെ ആയുര്‍വേദ മരുന്നുകളില്‍ വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നു.വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ കരുതി പോന്നത്. ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തിന് ആര്യവേപ്പ് നല്‍കുന്ന ഉപകാരങ്ങള്‍ ചെറുതല്ല വേപ്പിന്‍റെ വേര്, തൊലി, ഇല, തണ്ട്, കായ്, തുടങ്ങി എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്. ഒരു നല്ല കൃമി – കീട നാശിനി , കുമിള്‍ നാശിനി , വൈറസ് നാശിനിയുമായ വേപ്പ് ചര്‍മരോഗങ്ങള്‍, മലേറിയ, ട്യൂമറുകള്‍, HIV വൈറസുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുടലിലെ വ്രണങ്ങള്‍ (ulcers), തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ആര്യവേപ്പിന്റെ ചില ഗുണങ്ങള്‍ ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ് ആര്യവേപ്പിന്റെ ഇലകള്‍. വേപ്പിലയുടെ ഉപയോഗം ചര്‍മ്മത്തിന്റെ പ്രതിരോധശക്തിയെ ഉയര്‍ത്തുന്നു, കൂടാതെ ഇത് നല്ലൊരു കീടനാശിനി കൂടെയാണ്. ആര്യവേപ്പില വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗ പരിഹാരത്തിന് ഉത്തമമാണ് വേപ്പിലയും മഞ്ഞളും കൂടി അരച്ചിടുന്നത് പദങ്ങളിലുണ്ടാകുന്ന ചോറികള്‍, ഏക്സീമ എന്നിവയെ ശമിപ്പിക്കുന്നു. ചിതല്‍,…
Read More »