ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ഉടന്‍ എന്തു ചെയ്യണം…? ചില വീട്ടുവൈദ്യങ്ങൾ
ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയേക്കാം. നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ, ഭക്ഷണം വായിൽ നിന്ന് വയറ്റിലേക്ക് കൊണ്ടുപോകാൻ പല പേശികളും ഞരമ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ പ്രക്രിയയ്ക്കിടയിൽ ചെറിയ അസ്വസ്ഥത ഉണ്ടാകുമ്പോൾ, കഴിക്കുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങും. തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വ്യക്തിയെ വളരെയധികം ബുദ്ധിമുട്ടിക്കും.
ഈ അവസ്ഥയിൽ ഒരു വ്യക്തിക്ക് ശ്വാസം മുട്ടുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. പല സന്ദർഭങ്ങളിലും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില വീട്ടുവൈദ്യങ്ങൾ വഴി തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണങ്ങളും മറ്റും എളുപ്പത്തിൽ നീക്കംചെയ്യാം.
1. വെണ്ണ
തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ വെണ്ണ കഴിക്കാം. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം വയറ്റിലൂടെ എളുപ്പത്തിൽ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും.
2. പാലിൽ കുതിർത്ത അപ്പം
ബ്രെഡോ മറ്റോ വെള്ളത്തിലോ പാലിലോ കുതിർത്ത് കഴിക്കാം. പാലിൽ കുതിർക്കുന്നത് ബ്രെഡ് സ്ലൈസ് ഈർപ്പമുള്ളതാക്കും. ഇതോടെ തൊണ്ടയിൽ കുടുങ്ങിയ സാധനം എളുപ്പം താഴേക്ക് കൊണ്ടുപോവുകയും ഏറെ ആശ്വാസം ലഭിക്കുകയും ചെയ്യും.
3. വാഴപ്പഴം കഴിക്കുക
വാഴപ്പഴം കഴിക്കുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനങ്ങൾ പുറന്തള്ളാൻ സഹായിക്കും. വാഴപ്പഴം കഴിക്കുമ്പോൾ തൊണ്ട നനയും. ഇത് തൊണ്ടയിൽ കുടുങ്ങിയ വസ്തു നീക്കം ചെയ്യുന്നു. വാഴപ്പഴം തൊണ്ടയിലൂടെ എളുപ്പത്തിൽ വിഴുങ്ങാം. അത്തരമൊരു സാഹചര്യത്തിൽ, വാഴപ്പഴം വയറ്റിൽ പോകുമ്പോൾ, തൊണ്ടയിൽ കുടുങ്ങിയ സാധനവും വാഴപ്പഴത്തിനൊപ്പം അകത്തേക്ക് പോകുന്നു.
4. ശീതളപാനീയങ്ങൾ
തൊണ്ടയിൽ കുടുങ്ങിയവ നീക്കം ചെയ്യാൻ ശീതളപാനീയങ്ങൾക്ക് കഴിയും. ശീതളപാനീയങ്ങൾ തൊണ്ടയെ ഈർപ്പമുള്ളതാക്കുകയും വിഴുങ്ങുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
5. പെപ്പർമിന്റ് ടീ
പെപ്പർമിന്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ പെപ്പർമിന്റ് ടീ കുടിക്കുന്നതും ഗുണം ചെയ്യും. തൊണ്ടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഫം നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
6. വെള്ളം
കുറച്ചധികം വെള്ളം കുടിക്കുന്നത് അന്നനാളത്തിൽ കുടുങ്ങിയ ഭക്ഷണം നീക്കുവാൻ സഹായിക്കും.
ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
ഭക്ഷണം കുടുങ്ങിയ ആളോട് ചുമയ്ക്കാൻ ആവശ്യപ്പെടാം. ചുമയുടെ പ്രഷറിൽ കുടുങ്ങിയ ഭക്ഷണം പുറന്തള്ളപ്പെടും. ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നിൽക്കാൻ ആവശ്യപ്പെട്ട ശേഷം പുറംഭാഗത്ത് ശക്തമായി തട്ടുന്നതും നല്ലതാണ്. ചെറിയ കുട്ടികളാണെങ്കിൽ കമിഴ്ത്തി പിടിച്ച ശേഷം ഇങ്ങനെ തട്ടി കൊടുക്കാം. പ്രശ്‌നം ഗുരുതരമാണെങ്കിൽ ഉടൻ ഡോക്ടറെ കാണുക.