LIFEMovie

ഡെസ്‍കില്‍ ‘മാന്ത്രിക’ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍ അഭിജിത്ത് സിനിമയിലേക്ക്; അരങ്ങേറ്റം ഫൈസൽ ഹുസൈ​ന്റെ “കട്ടപ്പാടത്തെ മാന്ത്രികനി”ൽ

ടീച്ചർ ക്ലാസിൽ പാടിയ പാട്ടിന് ഡെസ്കിൽ താളബോധത്തോടെ കൊട്ടുന്ന ഒരു കൊച്ചുമിടുക്കൻറെ വീഡിയോ കഴിഞ്ഞ വാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്ഥി അഭിജിത്ത് ആയിരുന്നു അത്. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് അഭിജിത്ത് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലിൽ പലർത്തിയ വീഡിയോ അഭിജിത്തിൻറെ ക്ലാസ് ടീച്ചർ പി അർഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അഭിജിത്ത് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്.

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഒരുക്കുന്ന ചിത്രത്തിൻറെ പേര് കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

Signature-ad

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികൻ എന്ന് അണിയറക്കാർ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പാലക്കാട് ആരംഭിക്കും. സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി ജെ മോസ്സസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം പ്രബീഷ് ലിൻസി നിർവഹിക്കുന്നു. സിബു സുകുമാരൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും. ഗാന രചന വി പി ശ്രീകാന്ത് നായർ, നെവിൽ ജോർജ്, പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്, സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ്.

Back to top button
error: