FoodNEWS

ഇറച്ചിക്കറി പോലെ കടച്ചക്ക കറി

ടച്ചക്ക അഥവാ ശീമച്ചക്ക ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ്.ഇത് എളുപ്പത്തിൽ പാചകം ചെയ്യാന്‍ കഴിയുന്നതും രുചികരവുമായ ഒരു വിഭവമാണ്.തേങ്ങ വറുത്തെടുത്ത് കടച്ചക്ക കറിവച്ചാൽ രുചി ഇരട്ടിയാകും.
ആവശ്യമുള്ള സാധനങ്ങൾ
  • കടച്ചക്ക  – ഒന്നിന്റെ പകുതി
  • ചെറിയ ഉള്ളി –  10 എണ്ണം
  • സവാള –  ഒരെണ്ണം
  • പച്ചമുളക്  – രണ്ടെണ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി –  4 അല്ലി
  • തക്കാളി –  1 എണ്ണം
  • നാളികേരം ചിരകിയത് –  ഒരു കപ്പ്
  • മഞ്ഞൾപ്പൊടി –  അര ടീസ്പൂൺ
  • മല്ലിപ്പൊടി  –  ഒരു ടേബിൾ സ്പൂൺ
  • മുളകുപൊടി  – രണ്ടു ടീസ്പൂൺ
  • ഗരം മസാല –  അര ടീസ്പൂൺ
  • നാളികേരക്കൊത്ത് –  ആവശ്യത്തിന്
  • വെളിച്ചെണ്ണ  – ആവശ്യത്തിന്
  • ഉപ്പ്  –  ആവശ്യത്തിന്
  • കറിവേപ്പില –  ആവശ്യത്തിന്
  • വറ്റൽ മുളക്  – 3  എണ്ണം

തയാറാക്കുന്ന വിധം 

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് വറുത്തെടുക്കുക.

Signature-ad

ഒരു ബൗളിലേക്കു കടച്ചക്ക, ചെറുതാക്കി മുറിച്ച ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, വറുത്തെടുത്ത മല്ലിപ്പൊടി, മുളകുപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇനി തേങ്ങാ വറുത്തെടുക്കണം. ഇതിനായി ഒരു ഫ്രൈയിങ് പാൻ വച്ച് ചൂടാക്കിയ ശേഷം പാനിലേക്കു നാളികേരം ചിരകിയതും രണ്ടു ചെറിയ ഉള്ളി മുറിച്ചതും ചേർത്ത് വറക്കുക. നാളികേരം ഒന്നു ഡ്രൈ ആയി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണകൂടി ഒഴിച്ച് നാളികേരം ബ്രൗൺ നിറമാകുന്നവരെ വറക്കുക.വറുത്തെടുത്ത നാളികേരം തണുക്കാൻ വയ്ക്കുക.

ഇനി ഒരു പാൻ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ നാളികേര കൊത്തു ചേർത്ത് ചെറുതായി ഫ്രൈയാക്കിയ ശേഷം നാളികേരം ഒരു വശത്തേക്ക് മാറ്റി വച്ച ശേഷം വെളിച്ചെണ്ണയിലേക്കു ചെറുതായി മുറിച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് സവാള മുറിച്ചതും പച്ചമുളകും കറി വേപ്പിലയും നാളികേരക്കൊത്തും കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്നു വരുമ്പോൾ നേരത്തെ തയാറാക്കി വച്ച കടച്ചക്ക ചേർത്ത് കൊടുക്കുക.

കടച്ചക്ക വേകാനുള്ള വെള്ളവും ചേർത്ത് മൂടി വച്ച് വേവിക്കുക. ഈ സമയത്തു നേരത്തെ വറത്തു വച്ച നാളികേരം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. കടച്ചക്ക വെന്തതിലേക്കു നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക. ഗ്രേവിക്ക്‌ വേണ്ടി ചെറു ചൂട് വെള്ളം ചേർത്തു ഒന്ന് തിളച്ചു വരുമ്പോൾ ഉപ്പു നോക്കുവാൻ മറക്കണ്ട. ഇനി ഗരം മസാല കൂടി ചേർത്തു യോജിപ്പിച്ചു കറി ഇറക്കി വയ്ക്കാം.

ഒരു ചീനചട്ടിയിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിമുറിച്ചത് ചേർത്ത് കൊടുക്കുക. ഉള്ളി മൂത്തു വരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു കടച്ചക്ക കറിയിലേക്കു ഒഴിച്ച് കൊടുക്കുക. ടേസ്റ്റി കടച്ചക്ക വറുത്തരച്ച കറി തയാർ.

കടച്ചക്ക തീയല്‍

ചേരുവകള്‍

  • ശീമച്ചക്ക – 1 ചെറുത്
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • ചുവന്നുള്ളി – 10-15 എണ്ണം
  • വെളുത്തുള്ളി – 3 അല്ലി
  • ഇഞ്ചി അരിഞ്ഞത് – 1 ടീസപൂണ്‍
  • പച്ചമുളക് – 1
  • വറ്റല്‍മുളക് – 6
  • മല്ലി – 2 ടീസ്പൂണ്‍
  • പെരുംജീരകം – 1/2 ടീസ്പൂണ്‍
  • കുരുമുളക് – 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • വാളൻപുളി – 1 നെല്ലിക്ക വലുപ്പത്തില്‍
  • കടുക് – 1 ടീസ്പൂണ്‍
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകിയത്, അല്പം ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, എന്നിവ ചുവക്കെ വറുക്കുക. മൂത്ത് വരുമ്ബോള്‍ വറ്റല്‍മുളക്, മല്ലി, പെരുംജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് വീണ്ടും അല്‍പസമയം കൂടി വറുക്കുക(കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക). ആറിയ ശേഷം അല്പം വെള്ളം ചേര്‍ത്ത് അരച്ച്‌ വെക്കുക.

ശീമചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങള്‍ ആക്കി വെക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്ബോള്‍ കടുക് പൊട്ടിച്ചു കറിവേപ്പില, നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. അരിഞ്ഞു വച്ചിരിക്കുന്ന ശീമചക്ക കൂടെ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് അരച്ച തേങ്ങാക്കൂട്ടും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് കൊടുക്കുക. പാകത്തിന് ഉപ്പും വെള്ളവും കൂടെ ചേര്‍ത്ത് വേവിക്കുക. കറി വെന്ത് മേലെ എന്ന തെളിഞ്ഞു വരുന്ന പരുവം ആകുമ്ബോള്‍ അടുപ്പില്‍ നിന്നും മാറ്റാം.

ശീമച്ചക്ക മസാല ഫ്രൈ

ചേരുവകള്‍

  • ശീമച്ചക്ക – 1
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • ഗരം മസാല – 1 ടീസ്പൂണ്‍
  • കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
  • അരിപ്പൊടി – 2 ടീസ്പൂണ്‍
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ശീമചക്ക തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞ് വെക്കുക. ഇഞ്ചി വെളുത്തുള്ളി അരച്ചത്, മഞ്ഞള്‍പ്പൊടി, മുളക്പൊടി, കുരുമുളക് പൊടി, ഗരം മസാല, അരിപ്പൊടി, ഉപ്പ് എന്നിവ അല്പം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ അരിഞ്ഞു വച്ചിരിക്കുന്ന ശീമച്ചക്കയില്‍ പുരട്ടി ചൂടായ എണ്ണയില്‍ ചെറുതീയില്‍ വറുത്തെടുക്കുക. വറുക്കുന്ന സമയം കറിവേപ്പില കൂടെ ചേര്‍ത്ത് കൊടുക്കാം.

Back to top button
error: