LIFE
-
വ്യാജ ആധാര്‍ കാര്‍ഡുമായി തിരുവനന്തപുരം ബ്രഹ്‌മോസില്‍ നിര്‍മാണ ജോലി; ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍
തിരുവനന്തപുരം: വ്യാജ ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം ബ്രഹ്‌മോസ് എയ്‌റോസ്‌പേസില്‍ നിര്‍മാണ ജോലിചെയ്ത ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. ഗെര്‍മി പ്രണോബ്(31) എന്ന ബംഗ്‌ളാദേശ് സ്വദേശിയാണ് പേട്ട പൊലീസിന്റെ പിടിയിലായത്. പ്രനോയ് റോയ് എന്ന പേരിലായരന്നു വ്യാജ ആധാര്‍കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും ഇയാള്‍ സംഘടിപ്പിച്ചത്. ബംഗാള്‍ അതിര്‍ത്തി വഴിയാണ് ഗെര്‍മി ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. 7000 രൂപ നല്‍കിയാണ് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. ബ്രഹ്‌മോസില്‍ നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ എടുത്ത ആള്‍വഴിയാണ് ജോലിക്ക് കയറിയത്. വേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിക്കു സമീപമുള്ള ലേബര്‍ ക്യാംപിലായിരുന്നു ഇയാളുടെ താമസം. മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്.ഇയാളുടെ പക്കല്‍ നിന്നും ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഇയാളെ ചോദ്യം ചെയ്തു.
Read More » -
ട്രംപിന്റെ ഉടക്കില്‍ ക്വാഡ് ഉച്ചകോടിയും പൊളിയുന്നു; ഇന്ത്യയിലേക്ക് ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൊബേല്‍ സമ്മാനത്തിനു ശിപാര്‍ശ ചെയ്യാത്തത് താരിഫ് ചുമത്താന്‍ കാരണമെന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് ടൈംസ്; നിഷേധിക്കാതെ പ്രസിഡന്റിന്റെ ഓഫീസ്
ന്യൂയോര്‍ക്ക്: താരിഫ് പ്രശ്‌നത്തില്‍ ഇടഞ്ഞതിനു പിന്നാലെ ഇന്ത്യയിലേക്ക് ഈ വര്‍ഷം അവസാനം നടത്തേണ്ടിയിരുന്ന യാത്രയും മാറ്റിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്വാഡ് ഉച്ചകോടിക്കുവേണ്ടിയാണ് ട്രംപ് ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്. നേരത്തേ, ഇന്ത്യയിലേക്ക് എത്തുമെന്നു നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും വേണ്ടെന്നു വച്ചെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ട്രംപ് ഭരണകൂടം വിളിച്ചുകൂട്ടിയിരുന്നു. ഓസ്‌ട്രേലി്യ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ് ഇന്ത്യയും ട്രംപും തമ്മിലുള്ള ഇടച്ചില്‍ തുടങ്ങിയത്. യുദ്ധം നിര്‍ത്താന്‍ ഇടപെട്ടെന്ന ആരോപണം ഇന്ത്യ വളഞ്ഞ വഴിയിലൂടെ നിഷേധിച്ചിരുന്നു. ഒരിക്കല്‍ പോലും ട്രംപിന്റെ പേരു പറഞ്ഞില്ലെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്ന് മോദി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപിനോടള്ള മൃദു സമീപനത്തില്‍ മോദിയുടെ ക്ഷമ നശിക്കുന്ന ഘട്ടത്തിലേക്ക് ഇതെത്തിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’…
Read More » -
മാനസികാരോഗ്യം കളിച്ചകളിയല്ല! ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’കിട്ടുന്നത് ഹൃദയത്തിന്
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 1.7 കോടി പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ?ഗോളതലത്തില്‍ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ?ഗങ്ങളാണ്. ഇപ്പോഴിതാ, ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദ്രോഗസാധ്യത 50 മുതല്‍ 100% വരെ വര്‍ധിപ്പിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ‘ദി ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ചു. ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിഷാദം, ഉത്കണ്ഠ, സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ഡി) തുടങ്ങിയ അവസ്ഥകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ഇതിനകം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍, ഈ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും, അപകടസാധ്യത 60 മുതല്‍ 170 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പറയുന്ന കാര്യങ്ങള്‍: കടുത്ത വിഷാദരോഗം അപകടസാധ്യത 72% വര്‍ധിപ്പിക്കുന്നു. പി.ടി.എസ്.ഡി അപകടസാധ്യത…
Read More » -
വയനാട് തുരങ്ക പാതയ്ക്ക് ഇന്നു തറക്കല്ലിടും; മലബാറിന്റെ വികസനത്തിനു കുതിപ്പേകും; താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താം
കല്‍പ്പറ്റ: മലബാറിന്റ വ്യവസായിക വികസനത്തിന് കുതിപ്പേകുന്ന വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. പാത തുടങ്ങുന്ന കോഴിക്കോട്ടെ ആനക്കാംപൊയിലെ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉള്‍പ്പടെ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍മിക്കുന്നത്. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താനുള്ള എളുപ്പവഴിക്ക് 2134 കോടിയാണ് നിര്‍മാണ ചെലവ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിന്റേയും സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലേക്ക് 7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും അധികം സഞ്ചരിക്കേണ്ടി വരും. പക്ഷെ ഹെയര്‍പിന്‍ വളവുകളൊന്നുമില്ലാത്തതുകൊണ്ട് ഇപ്പോഴെടുക്കുന്നതിനേക്കാള്‍ പകുതി സമയമേ വേണ്ടിവരൂ ലക്ഷ്യസ്ഥാനത്തെത്താന്‍. മലബാറിന്‍റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാത നല്‍കുന്നത് . താമരശേരി…
Read More » -
നികുതിയടച്ചു മുടിഞ്ഞു; ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ലണ്ടന്‍ ഉപേക്ഷിച്ച് മടങ്ങുന്നെന്ന് ഇന്ത്യക്കാരി
ലണ്ടന്‍: പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്‌ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു.…
Read More » -
ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതികളുടെ എല്ലാ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന; വധിക്കപ്പെട്ടത് പ്രധാനമന്ത്രിയടക്കം 12 മന്ത്രിമാരും സൈനിക ജനറല്‍മാരും; വിവരങ്ങള്‍ പുറത്തുവിട്ട് ചാനല്‍ 12; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്
സനാ: ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആരംഭിച്ച ആക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന. കൃത്യമായ സോഴ്‌സുകളെ ഉദ്ധരിച്ചല്ല റിപ്പോര്‍ട്ടെങ്കിലും റഹാവിയും 12 കാബിനറ്റ് മന്ത്രിമാരും കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫിന്റെ നിഗമനം. ചാനല്‍ 12 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെങ്കിലും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നാണു വിവരം. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ…
Read More » -
‘എംഎല്‍എ എന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണം’; രാജസ്ഥാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; രാജിവച്ച് ഒരുമാസം കഴിഞ്ഞിട്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ ബിജെപി നേതാവ്; രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി ഊഹാപോഹങ്ങളും ശക്തം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദവി രാജിവച്ചശേഷം പൊതുരംഗത്തുനിന്നു വിട്ടു നില്‍ക്കുന്ന ജഗ്ദീപ് ധന്‍കര്‍ മുന്‍ നിയമസഭാംഗമെന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. 1993 നും 1998 നും ഇടയില്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച ധന്‍കറിന്റെ പെന്‍ഷന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായതിനെത്തുടര്‍ന്നു 2019ല്‍ നിര്‍ത്തലാക്കിയിരുന്നു. 1989ല്‍ ജുന്‍ജുനുവില്‍നിന്ന് ജനതാദള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം 74 കാരനായ ധന്‍ഖര്‍ 1993ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംഎല്‍എ ആയി. 2003ല്‍ അദ്ദേഹം ബിജെപിയിലേക്കും കളം മാറി. ഉപരാഷ്ട്രപദവി രാജിവച്ച് ഒരു മാസത്തിനുശേഷമാണ് മുന്‍ എംഎല്‍എ എന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശപ്പെട്ടു ധന്‍കര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നു സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച തീയതി മുതല്‍ ശ്രീ ധന്‍ഖറിന് നല്‍കേണ്ട പെന്‍ഷന്‍ ബാധകമാകും. ജൂലൈ 21ന് ‘ആരോഗ്യപ്രശ്‌നങ്ങള്‍’ ചൂണ്ടിക്കാട്ടി അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനിലെ…
Read More » -
ഇസ്രയേലുമായുള്ള വാണിജ്യ സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ച് തുര്‍ക്കി; വ്യോമ പാത അടച്ചു; കപ്പലുകള്‍ക്ക് വിലക്ക്; ലക്ഷ്യം ഇസ്രയേലിലേക്കുള്ള ആയുധ നീക്കം തടയലെന്നു സൂചന; ഗാസയ്ക്കു പിന്തുണ
ഇസ്താംബുള്‍: ഇസ്രയേലുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിച്ച് തുര്‍ക്കി. ഇസ്രയേല്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നതിനും തുര്‍ക്കി കപ്പലുകള്‍ ഇസ്രയേല്‍ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഗാസയില്‍ നടക്കുന്ന യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിക്കുകയാണ്. ‘ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണമായും വിച്ഛേദിച്ചു. തുര്‍ക്കി കപ്പലുകളെ ഇസ്രായേല്‍ തുറമുഖങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുമതിയുണ്ടാകില്ല’ എന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞത്. ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യ ഉടനീളം സംഘര്‍ഷത്തില്‍ മുങ്ങുമെന്നും ഹക്കന്‍ ഫിദന്‍ പറഞ്ഞു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നടപടി വേണമെന്നും ലോകശക്തികള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇസ്രായേലുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധം തുര്‍ക്കി വിച്ഛേദിച്ചിരുന്നു. 2023ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. അസര്‍ബൈജാനിലെ രാജ്യാന്തര സബ്മിറ്റില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച…
Read More » -
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത രാജി; സ്ഥിരീകരിച്ച് ടീം മാനേജ്‌മെന്റ്; ഫ്രാഞ്ചൈസി വിടുന്ന രണ്ടാമത്തെ പരിശീലകന്‍; ടീമില്‍ സഞ്ജുവിന്റെ ഭാവിയെന്ത്?
ന്യൂഡല്‍ഹി: ഐപിഎല്‍ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ചു രാഹുല്‍ ദ്രാവിഡിന്റെ രാജി. കുറഞ്ഞത് ആറോ ഏഴോ മാസമെങ്കിലും ടീമുകള്‍ക്കു തയാറെടുപ്പ് ആവശ്യമാണ്. ഇതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ബോംബ് പൊട്ടിച്ചത്. പരിശീലക സ്ഥാനത്തുനിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയെന്നാണ് പ്രഖ്യാപനം. അപ്രതീക്ഷിത രാജിയില്‍ ടീം മാനേജ്‌മെന്റിനും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിനെ ഒഴിയാബാധ പോലെ വേട്ടയാടുന്ന സാഹചര്യത്തില്‍ ദ്രാവിഡിന്റെ പുറത്തുപോകല്‍ ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനമല്ലെന്നു വേണം കരുതാന്‍. ഇന്നോ നാളെയോ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരാധകര്‍ കരുതിയിരുന്നു. 2024 സെപ്റ്റംബര്‍ ആറിന് പരിശീലക സ്ഥാനത്ത് നിയമിതനായതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പടിയിറങ്ങുകയാണു ദ്രാവിഡ്. മുമ്പ് ക്യാപ്റ്റനും പരിശീലകനുമായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാഞ്ചൈസിയിലേക്ക് ദ്രാവിഡിന്റെ തിരിച്ചുവരവ് കൂടുതല്‍ ദൈര്‍ഘ്യമേറിയതാവും എന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ ഇതോടെ തെറ്റി. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാജസ്ഥാനുവേണ്ടി വേണ്ടി 46 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, ദേശീയ ടീമിലെ തന്റെ…
Read More »
