Breaking NewsHealthIndiaKeralaLead NewsLocalNEWSNewsthen Special

സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക ; വഴിനീളെ തെരുവുനായ്ക്കളുണ്ടേ ; അവറ്റകള്‍ക്കറിയില്ല തെരഞ്ഞെടുപ്പാണെന്ന് ; വീടുകളില്‍ കയറുമ്പോള്‍ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടോ എന്ന് ചോദിക്കണേ

തൃശൂര്‍: വോട്ടു ചോദിച്ചും വോട്ടര്‍പട്ടിക പുതുക്കാനുള്ള ജോലിക്കുമൊക്കെയായി സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക – വഴിനീളെ തെരുവുനായ്ക്കളുണ്ട്.
ഏതു നിമിഷവും അവ പിന്നാലെയോടി ചാടിവീണ് കടിച്ചൂകീറാന്‍ അവ പാഞ്ഞെത്താം.
സ്ഥാനാര്‍ത്ഥിക്കും അണികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം നടന്നിരുന്നു.
തെരുവുനായ ശല്യം കേരളത്തിലെ സകല ജില്ലകളിലുമുള്ളതിനാല്‍ വോട്ടു തേടിയിറങ്ങുന്ന സംസ്ഥാനത്തെ സകലരും സൂക്ഷിക്കുന്നത് നന്നായിരിക്കും.
തെരുവുനായയെ സൂക്ഷിക്കുന്നതോടൊപ്പം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേയും സൂക്ഷിക്കണം. നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് നോക്കിയും കണ്ടും വേണം വീട്ടിനകത്തു കയറാന്‍. നായയുണ്ടോ എന്ന് ചോദിച്ചറിഞ്ഞു മാത്രം അകത്തു കയറുക. അല്ലെങ്കില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിക്ക് സംഭവിച്ച പോലെ ഉണ്ടാകും.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വോട്ടു ചേദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്. രാവിലെ പ്രചാരണത്തിന് ഇറങ്ങിയ ജാന്‍സിയും കൂട്ടരും എത്തിയ ഒരു വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായ ജാന്‍സിയെ കടിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ജാന്‍സി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അടിമാലി ആശുപത്രിയിലെത്തിയ ജാന്‍സി പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് എടുത്തു.
പത്തനംതിട്ടയില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും വളര്‍ത്തുനായയുടെ കടിയേറ്റു. തിരുവല്ല കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിക്ക് ആണ് കടിയേറ്റത്. മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ ആണ് സംഭവം. ബിഎല്‍ഒ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തെരുവുനായ്ക്കളേക്കാള്‍ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളാണ് ഇപ്പോള്‍ അക്രമകാരികളായി സ്ഥാനാര്‍ത്ഥികള്‍ക്കും അണികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നേരെ കുരച്ചു ചാടുന്നത്. അതിനാല്‍ ഏവരും ജാഗ്രതൈ!!

Back to top button
error: