പതിനെട്ടുകാരന്‍ കുത്തേറ്റു മരിച്ചു ; സംഭവം തിരുവനന്തപുരം നഗരത്തില്‍ ; കുത്തേറ്റത് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്‌ക്കെത്തിയപ്പോള്‍ ; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി ചെങ്കല്‍ചൂള ( രാജാജി നഗര്‍) വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്താണ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.






