LIFE
-
പോണ്‍താരം കൈലി പേജിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലും വേഷമിട്ടു; മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് പുറത്ത്
രതിചിത്രങ്ങളിലെ നായിക കൈലി പേജിന്റെ മരണം അമിത ലഹരി ഉപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്. ലൊസാഞ്ചലസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസാണ് മരണ കാരണം സ്ഥിരീകരിച്ചത്. ജൂണ്‍ 25നാണ് കൈലി പേജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊക്കെയ്നിന്‍റെയും ഫെന്റാനിലിന്‍റെയും അമിത ഉപയോഗമാണ് താരത്തിന്‍റെ മരണത്തിന് കാരണമായത്. പോൺ ഇൻഡസ്ട്രിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയിൽ അഭിനയിച്ച താരമാണ് 28 കാരിയായ കൈലി പേജ്. പരമ്പരയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള പോരാട്ടങ്ങളെക്കുറിച്ചും കൈലി തുറന്നു സംസാരിച്ചിരുന്നു. ലഹരിയില്‍ നിന്ന് മോചിതയാകാനുള്ള ശ്രമങ്ങളും ചികില്‍സകളും കൈലി നടത്തിവരിയായികുന്നു എന്നായിരുന്നു വിവരം. എന്നാല്‍ ലൊസാഞ്ചലസിലെ വസതിയിൽ നിന്ന് കൊക്കെയ്നിന്‍റെയും ഫെന്റാനിലിനും കണ്ടെത്തുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മരിക്കുന്നതിന് മുമ്പ് കൈലി കൊക്കെയ്നിന്‍റെയും ഫെന്റാനിലിനും അമിതമായി ഉപയോഗിച്ചിരുന്നു. ഓക്‌ലഹോമയിലെ തുൾസ സ്വദേശിനിയായ കൈലിയുടെ യഥാര്‍ഥ പേര് കൈലി പൈലന്റ് എന്നാണ്. 2016ലാണ് കൈലി പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. 2017ല്‍ അഡൾട്ട് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം പറയുന്ന…
Read More » -
നൊബേലിനു ശിപാര്‍ശ ചെയ്യണമെന്നു ട്രംപ്; പറ്റില്ലെന്നു മോദി: ഒറ്റ ഫോണ്‍ കോളില്‍ ഇടഞ്ഞ ഇന്ത്യ-യുഎസ് ബന്ധം! ജര്‍മന്‍ ദിനപത്രത്തിന്റെ വാദം സ്ഥിരീകരിച്ച് ന്യൂയോര്‍ക്ക് ടൈംസ്; 50 ശതമാനം തീരുവ വന്ന വഴിയിങ്ങനെ
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെപ്പറ്റി ഇറങ്ങുന്ന കഥകള്‍ നിരവധിയാണ്. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’ എന്നു വിശേഷിപ്പിച്ചു ട്രംപിനുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയ മോദിയെ ഞെട്ടിച്ചാണ് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത്. ട്രംപിന്റെ വ്യക്തി വിരോധമാണ് യുഎസ് ഇന്ത്യയ്ക്ക് എതിരാകാന്‍ കാരണമെന്നായിരുന്നു യു.എസ് സാമ്പത്തിക സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഫോണ്‍ നിരസിച്ചെന്നും നേരത്തെ ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. ജൂണ്‍ 17 നുള്ള ട്രംപിന്റെ ഫോണ്‍ കോളിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോള്‍ നടന്നത് ജൂണ്‍ 17 നായിരുന്നു. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ഫോണ്‍ ചെയ്തത്. 35 മിനുട്ട് സംഭാഷണം…
Read More » -
കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍; കോണ്‍ഗ്രസ് ബന്ധമെന്നു സിപിഎം; അനൂപ് കുമാര്‍ പേരുമാറ്റിയത് തിരിച്ചറിയാതിരിക്കാന്‍
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി പിടിയില്‍. അനൂപ് മാലിക്ക് പിടിയിലായത് കാഞ്ഞങ്ങാട് നിന്നാണ്. കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഉല്‍സവത്തിന് പടക്കങ്ങള്‍ ഉണ്ടാക്കി നല്‍കാറുള്ള മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ അനൂപ് മാലിക് 2016ലെ പുഴാതി പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയാണ്. നാടുമുഴുവന്‍ വിറച്ച അത്യുഗ്ര സ്‌ഫോടനമാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് കണ്ണപുരം കീഴറയില്‍ സംഭവിച്ചത് . വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഉഗ്രശേഷിയുള്ള ഗുണ്ട് ആണ് പൊട്ടിയത്. വീട്ടില്‍ പടക്ക നിര്‍മ്മാണമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ കഴിഞ്ഞാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ആഷാമും പ്രതി അനൂപ് മാലിക്കും ബന്ധുക്കള്‍ ആണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അലവില്‍ വീണവിഹാറില്‍ അനൂപ്കുമാര്‍ എന്ന…
Read More » -
പുതുതായി കണ്ടെത്തിയ കിഴങ്ങുവര്‍ഗത്തിന് ഡിവൈഎസ്പിയുടെ പേര്; ഡയസ്‌കോറിയ ബാലകൃഷ്ണനി; ജൈവവൈവിധ്യ ഗവേഷണത്തോടുള്ള ആദരവ്
കാസര്‍ഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയ തദ്ദേശീയ ഇനം കിഴങ്ങ് കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജൈവവൈവിധ്യ ഗവേഷകനും, ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരും നല്‍കി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു ആദ്യത്തെ അപൂർവ്വ ഇനം. പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച്, പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്…
Read More » -
‘ട്രംപ് മരിച്ചു’ എന്ന ഹാഷ്ടാഗ് എക്‌സില്‍ ട്രെന്‍ഡിംഗ് ; സോഷ്യല്‍മീഡിയയില്‍ അമേരിക്കന്‍ പ്രസിഡന്റിലെ എല്ലാവരും ചേര്‍ന്ന് വീണ്ടും കൊന്നു ; വൈറലായ ആ പോസ്റ്റുകള്‍ വന്നത് ഈ വഴിയേ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സില്‍ ട്രെന്‍ഡിങ്ങാണ്. പക്ഷേ, അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ നീക്കങ്ങളോ, താരിഫ് പ്രഖ്യാപനങ്ങളോ, അപ്രതീക്ഷിത പ്രസ്താവനകളോ കാരണമല്ല. ‘ട്രംപ് മരിച്ചു’ എന്ന വാക്യം ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ പ്ലാറ്റ്ഫോമില്‍ നിറഞ്ഞു, എന്തുകൊണ്ടാണ് ഇത് വൈറലായതെന്ന് ഡിജിറ്റല്‍ ലോകം സ്ഥിരീകരണത്തിനായി തിരഞ്ഞു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളാണോ, അതോ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെയും ‘ദി സിംപ്‌സണ്‍സ്’ എന്ന കാര്‍ട്ടൂണ്‍ സീരീസിന്റെ നിര്‍മ്മാതാവ് മാറ്റ് ഗ്രോയിങ്ങിന്റെയും സമീപകാല പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഓഗസ്റ്റ് 27-ന് ‘യുഎസ്എ ടുഡേ’ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ‘ഭയങ്കരമായ ഒരു ദുരന്തം’ സംഭവിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് വാന്‍സിനോട് ചോദിച്ചു. 79 വയസ്സുള്ള ട്രംപ് ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട്, അപ്രതീക്ഷിത സംഭവങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് വാന്‍സ് പറഞ്ഞു. ‘രാത്രിയില്‍ അവസാനമായി ഫോണ്‍ വിളിക്കുന്നത് അദ്ദേഹമാണ്. രാവിലെ ഏറ്റവും ആദ്യം എഴുന്നേല്‍ക്കുന്നതും ഫോണ്‍ വിളിക്കുന്നതും അദ്ദേഹമാണ്.’ വാന്‍സ് ‘യുഎസ്എ ടുഡേ’യോട്…
Read More » -
ഹൈദരാബാദില്‍ കൃത്രിമ ബീച്ച് നിര്‍മ്മിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ; 225 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; 35 ഏക്കര്‍ സ്ഥലത്ത് മണല്‍പ്പരപ്പും വലിയ തടാകവും ഫ്‌ളോട്ടിംഗ് വില്ലകളും വരും
ഹൈദരാബാദ്: ഹൈദരാബാദ്‌ന നഗരത്തില്‍ കൃത്രിമദ്വീപ് ഒരുക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. 35 ഏക്കര്‍ സ്ഥലത്തായി മണല്‍പ്പരപ്പും കൃത്രിമതടകവും ഫ്‌ളോട്ടിംഗ് വില്ലകളും എല്ലാം ഉള്‍പ്പെടെ ഒരു കുടുംബത്തിന് ഒരു വാരാന്ത്യം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പാക്കേജ് വരുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് തത്തുല്യമായ ചുറ്റുപാടുകള്‍ കിട്ടുന്ന കൃത്രിമ തടാകം, ഫ്‌ലോട്ടിങ് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബങ്ങള്‍ക്ക് വേണ്ടി വേവ് പൂളുകള്‍, സൈക്കിളിങ് ട്രാക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍, തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമുണ്ടാകും. ബംഗീ ജമ്പിംഗ്, കപ്പലോടിക്കല്‍ പോലുള്ള സാഹസിക വിനോദങ്ങളും ഉണ്ടാകും. ഇത് വെറും മണല്‍പരപ്പ് മാത്രമല്ലാത്ത, ആളുകള്‍ക്ക് വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഒരു കേന്ദ്രമായിട്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഹൈദരാബാദി നെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ…
Read More » -
ഉരുട്ടിക്കൊലയ്ക്ക് ആര് ഉത്തരം പറയും? തുടയില്‍ 22 മുറിവുകള്‍, ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും… ഉദയകുമാര്‍ കസ്റ്റഡിക്കൊലയുടെ ചരിത്രം
‘ഒരു കോടതിക്കും ഹൃദയമില്ല, ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു..കോടതിക്ക് കണ്ണുകണ്ടുകൂടേ..അവന്റെ തുടയില്‍ 22 മുറിവുകളുണ്ടായിരുന്നു..ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും..അപ്പോഴാണ് കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്…’ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരെയും വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയറിഞ്ഞ് നെഞ്ചുപൊട്ടി കരയുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരച്ഛനും ഇതുപോലെ നെഞ്ചുപൊട്ടി ഒരു ചോദ്യം കേരളത്തിലെ അധികാരവര്‍ഗത്തോട് ചോദിച്ചിട്ടുണ്ട്, ആ അച്ഛന്റെ പേര് ഈച്ചരവാര്യര്‍ എന്നാണ്, ചോദ്യം ഇങ്ങനെയായിരുന്നു,’; എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?’ ആ ചോദ്യം വീണ്ടും കോടതിമുറികളില്‍ പ്രതിധ്വനിക്കുകയായിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വിധിയോടെ. ഉരുട്ടല്‍, കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് സ്വീകരിക്കുന്ന കൊടുക്രൂരമായ മൂന്നാംമുറ..ആ മൂന്നാംമുറയ്ക്കിരയായവരില്‍ വിഎസ് അച്യുതാനന്ദന്‍ മുതല്‍ ഉദയകുമാര്‍ വരെയുള്ളവരുണ്ട്..മരിച്ചെന്നുകരുതി കാട്ടില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിഎസിന് ഒരു കള്ളന്റെ കാരുണ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെങ്കില്‍ പി.രാജനെന്ന വിദ്യാര്‍ഥിക്കും, പാലക്കാട് വീട്ടമ്മയെകൊലപ്പെടുത്തി മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്തിനും ഉദയകുമാറിനും അങ്ങനെയൊരു തിരിച്ചുവരവുണ്ടായില്ല.…
Read More » -
‘ഇനി നിയമവഴിയില്‍’; എല്‍എല്‍ബി വിദ്യാര്‍ഥിനിയായി സാന്ദ്ര തോമസ്; ‘പുതിയ തുടക്കം, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്നു തെളിയിക്കും’
ബംഗളുരു: നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു. സാന്ദ്രയുടെ കുറിപ്പിങ്ങനെ: ‘ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍. നിയമം എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന്…
Read More »

