Life Style
-
വരാനുള്ള ഭാഗ്യം വഴിയിൽത്തങ്ങില്ല, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത ലോട്ടറിക്ക് അടിച്ചത് കോടികൾ
വാഷിംഗ്ടണ്‍: ലോട്ടറി എടുക്കാന്‍ താല്‍പര്യമില്ലാത്ത യുവതി സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഭാഗ്യം പരീക്ഷിച്ചു , അടിച്ചത് കോടികൾ ! അമേരിക്കയിലെ ലൂയിസ് വില്ലെ സ്വദേശിനി ലോറി ജെയിന്‍സിനാണ് തുക സമ്മാനമായി അടിച്ചിരിക്കുന്നത്. ഇവര്‍ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയാണ് എടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഹോളിഡേ പാര്‍ട്ടിക്കായി വരികയും, അതില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ യുവതിയെ തേടി ഭാഗ്യമെത്തിയത്. കെന്റക്കി ലോട്ടറിയാണ് ഇവര്‍ എടുത്തത്. വൈറ്റ് എലഫെന്റ് ഗിഫ് എക്‌സ്‌ചേഞ്ചിലാണ് താന്‍ പങ്കെടുത്തതെന്ന് ലോറി ജെയിന്‍സ് പറയുന്നു. ഇവരുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പാർട്ടി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് എല്ലാം മാറി മറിഞ്ഞത്. ഇവര്‍ ലോട്ടറിയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ടിജെ മാക്‌സ് ലോട്ടറിയില്‍ ഇവരുടെ സുഹൃത്തിന് 25 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് കിട്ടിയതാണ് ലോട്ടറിയെടുക്കാന്‍ കാരണം. “സുഹൃത്തുക്കളെല്ലാം എന്നെ ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. പാര്‍ട്ടിയിലെ ആവേശത്തിലാണ് ടിക്കറ്റെടുത്ത് പോയത്. ആദ്യത്തെ സ്‌ക്രാച്ച് കാര്‍ഡില്‍ 50 ഡോളറാണ് എനിക്ക് സമ്മാനമായി അടിച്ചത്. ആ…
Read More » -
നായ്ക്കളെ വളർത്താനും വിൽക്കാനുമുള്ള നിയമങ്ങൾ കർശനമാക്കി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് നായ്ക്കളോടുള്ള ക്രൂരത വർധിച്ചുവരുന്നതു കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ആ മേഖലയിലെ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. ആർക്കും നായ്ക്കളെ വാങ്ങാനും വളർത്താനും വിൽക്കാനുമൊക്കെ കഴിയുമെങ്കിലും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (നായ പ്രജനനവും വിപണനവും) ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് (നായ പ്രജനനവും വിപണനവും) 2017, എന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നവർക്കും വഴിയിൽ ഉപേക്ഷിക്കുന്നവർക്കും കൊല്ലുന്നവർക്കും കടുന്ന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പുതിയ ഭേദഗതി പ്രകാരം, നായ്ക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഓരോ ബ്രീഡറും താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം 1. എട്ടാഴ്ചയിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ വിൽക്കുന്നില്ല. 2. ആറ് മാസത്തിലധികം പ്രായമുള്ള നായ്ക്കളെ ലൈസൻസുള്ള മറ്റൊരു ബ്രീഡർക്കല്ല വിൽക്കുന്നതെങ്കിൽ, വന്ധ്യംകരണം ചെയ്യാതെ വിൽക്കാൻ പാടുളളതല്ല. 3. നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം രൂപീകരിച്ചിട്ടുള്ള മൃഗങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനും വേണ്ടിയുള്ള കമ്മിറ്റിയിൽ(CPCSEA) രജിസ്റ്റർ ചെയ്തിട്ടുളള സ്ഥാപനങ്ങൾക്കോ ബ്രീഡർക്കോ…
Read More » -
സ്വവർഗ ലൈംഗികത ഇനി കുറ്റമല്ല; നിയമത്തിൽ ഇളവ് വരുത്തി കരീബിയൻ രാഷ്ട്രമായ ബാർബഡോസ്
സ്വവർഗാനുരാഗികളോടും ഭിന്നലിംഗക്കാരോടുമുള്ള സമീപനത്തിൽ ലോകമെമ്പാടും മാറ്റങ്ങൾ വരികയാണ്. ആ പാത പിന്തുടരാനാണ് കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, രാജ്യത്തു നിലനിന്നിരുന്ന കടുത്ത നിയമങ്ങളില്‍ ബാർബഡോസ് തിരുത്തലുകള്‍ വരുത്തുകയാണ്. യൂറോപ്യന്‍ സദാചരത്തിന്‍റെ നിയമാവലികളാല്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു, ഒരു കാലത്ത് കോളനി രാഷ്ട്രമായിരുന്ന ബാര്‍ബഡോസിലെ നിയമങ്ങളും. എന്നാല്‍, പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി 56 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിമയങ്ങളില്‍ ചിലത് ബാര്‍ബഡോസ് തിരുത്തി എഴുതുകയാണ്. സ്വവര്‍ഗ്ഗ ലൈംഗികതയെ കുറ്റമായി കണ്ട കൊളോണിയൽ കാലഘട്ടത്തിലെ നിയമമാണ് ബാർബഡോസിലെ ഹൈക്കോടതി റദ്ദാക്കിയത്. അപൂര്‍വ്വമായാണ് ഈ നിയമം ബാര്‍ബഡോസില്‍ പ്രയോഗിച്ചിട്ടുള്ളതെങ്കിലും സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമത്തോടെ കോളോണിയല്‍ നിയമങ്ങള്‍ തിരുത്തി എഴുതുന്ന മൂന്നാമത്തെ കരീബിയന്‍ രാജ്യമായി ബാര്‍ബറോസ് മാറി. പുതിയ നിയമത്തിനായി പോരാട്ടിയ എല്‍ജിബിടിക്യൂ+ കൂട്ടായ്മയിലെ അംഗങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു, പുതിയ നിയമം സ്വകാര്യതയും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതായി സംഘടന അവകാശപ്പെട്ടു. വിധി എല്ലാ…
Read More » -
ബസിലും ജീവിതത്തിലും ഡബിൾബെൽ; 50 വയസുകാരൻ ഡ്രൈവറെ പ്രേമിച്ചു കെട്ടിയ യുവതി കണ്ടക്ടറുടെ റോളിൽ !
ലാഹോർ: സാദിഖിന്റെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ ഷെഹ്സാദി ഡബിൾ ബെൽ കൊടുക്കണം, കാരണം ഡ്രൈവറായ സാദിഖിന്റെ ബസിലെ കണ്ടക്ടറും ഭാര്യയും ഒരാൾ തന്നെയാണ് – 24 വയസുകാരിയായ ഷെഹ്സാദി! പാകിസ്താനിലെ ലാഹോറിലാണ് സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ. 50 കാരനായ ബസ് ഡ്രൈവർ സാദിഖിന്റെ ഡ്രൈവിംഗ് സ്റ്റൈലാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി. നേരത്തെ സാദിഖ് ഓടിച്ചിരുന്ന ബസിലാണ് സ്വദേശമായ ചന്നുവിൽനിന്ന് പാകിസ്താനിലെ പഞ്ചാബിലെ ലാഹോറിലേക്ക് അവൾ യാത്ര ചെയ്തിരുന്നത്. പഴയ പാട്ടുകൾ കേട്ടു കൊണ്ടാണ് സാദിഖ് ബസോടിച്ചിരുന്നത്. അങ്ങനെ അയാൾ ഡ്രൈവ് ചെയ്യുന്ന രീതി തനിക്കിഷ്ടപ്പെട്ടു എന്ന് ഷെഹ്സാദി പറഞ്ഞു. മൃദുവായി സംസാരിക്കുന്ന, നന്നായി പെരുമാറുന്ന ആളാണ് അദ്ദേഹം എന്നും യുവതി പറഞ്ഞു. ഷെഹ്സാദിയാണ് സാദിഖിനോട് ആദ്യം തന്റെ പ്രണയം തുറന്നു പറയുന്നത്. ‘എന്റെ സ്റ്റോപ്പ് ഏറ്റവും അവസാനമാണ്. അതിനാൽ മിക്കവാറും അവസാനമാകുമ്പോൾ ഞാനും അദ്ദേഹവും തനിച്ച് മാത്രമേ പാട്ടും കേട്ട്…
Read More » -
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു, വധു കെഎസ്‍യു നേതാവ്; ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി
കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു. ഫർസീനിന്റെ മട്ടന്നൂരിലെ വീട്ടിൽ ശനിയാഴ്ചയാണ് വിവാഹം. മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ഫർസീന്റെ വധു പയ്യന്നൂർ സ്വദേശി നഫീസതുൽ മിസ്രിയയാണ്. പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്രിയ. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തും. ദമ്പതിമാർക്ക് ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും ഫർസീനെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി താഴെയിട്ടതും വലിയ ചർച്ചയായിരുന്നു. വിമാനത്തിലെ കയ്യാങ്കളിക്ക് പിന്നാലെ ഇ.പി. ജയരാജനെയും ഫർസീൻ മജീദിനെയും താൽക്കാലികമായി വിമാനയാത്രയിൽ നിന്നും ഇൻഡിഗോ വിലക്കിയിരുന്നു. ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്ന ശപഥം ചെയ്തായിരുന്നു വിലക്കിനെ ഇ.പി. ജയരാജൻ നേരിട്ടത്. പിന്നീട് ഇതുവരെ…
Read More » -
“ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിയുന്നത് ആരോഗ്യത്തിന് നല്ലതല്ല”; സത്യമെന്ത് ?
ഭക്ഷണസാധനങ്ങൾ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തിൽ നിങ്ങൾ കേൾക്കാൻ സാധ്യതയുള്ളൊരു വാദമാണ് അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയരുത് എന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറഞ്ഞുകേട്ടിരിക്കാം. എന്നാൽ എന്താണ് ഈ വാദത്തിന് പിന്നിലെ യാഥാർത്ഥ്യമെന്നത് പലർക്കും അറിയില്ല. ധാരാളം പേർ ഭക്ഷണം സൂക്ഷിക്കുന്നതിന് അലുമിനിയം ഫോയിൽ ഉപയോഗിക്കാറുമുണ്ട്. സത്യത്തിൽ ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യാമെങ്കിൽ പിന്നെ അലൂമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിച്ചാലെന്ത് എന്ന സംശയവും ഇതോടെ നിങ്ങളിൽ വരാം. എന്നാൽ കേട്ടോളൂ, അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും അത്ര നല്ലതല്ല. അലൂമിനിയം ഫോയിലിൽ ഭക്ഷണം വയ്ക്കുമ്പോൾ ഇതിൽ നിന്ന് അലൂമിനിയം മെറ്റൽ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങൾ, സ്പൈസിയായ ഭക്ഷണം എന്നിവ. അതുപോലെ തന്നെ അലൂമിനിയം ഫോയിൽ ചൂടാക്കുന്നതും…
Read More » -
എന്റെ ദൈവം മമ്മൂട്ടി: ശ്രീദേവി
മമ്മൂട്ടി എന്ന പേരു കേള്‍ക്കുമ്ബോള്‍, അദ്ദേഹം അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളുടെ മുഖമാവും മലയാളികള്‍ക്ക് ഓര്‍മ്മവരിക. എന്നാല്‍ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേള്‍ക്കുമ്ബോഴെല്ലാം ഓര്‍മവരിക, ദൈവത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച്, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി. ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്ബരിച്ച നിലയില്‍ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട ചോരകുഞ്ഞായ ശ്രീദേവിയെ എടുത്തുവളര്‍ത്തിയത് നാടോടിസ്ത്രീയായ തങ്കമ്മയാണ്. എന്നാല്‍ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കള്‍ മൂന്നു വയസ്സുമുതല്‍ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു തുടങ്ങി. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിതജീവിതം നയിക്കുന്നതിനിടെ ആറാം വയസ്സില്‍ മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് ശ്രീദേവിയുടെ തലവര മാറ്റിയെഴുതിയത്. വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. “സാറേ.. എനിക്ക് വിശക്കുന്നു,” എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. അദ്ദേഹം എന്നോട് കാര്യങ്ങള്‍ തിരക്കി.…
Read More » -
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടകുട്ടികൾ
മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു ആണ്‍ കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. “ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു,” റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. “ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു” പ്രസ്താവനയില്‍ പറയുന്നു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകൻ ആനന്ദ് പിരാമലും 2018 ൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. വിവാഹ…
Read More » -
ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല…! തിളങ്ങുന്ന ചര്‍മ്മത്തിനും സൗന്ദര്യത്തിനും കുറുക്കുവഴികൾ തേടേണ്ട, സ്വാഭാവികമായ പ്രകൃതിദത്തമായ പരിഹാരങ്ങൾ ഇതാ
ഏതൊരു സ്ത്രീയും ഏറ്റവും സുന്ദരിയായി കാണാന്‍ ഇഷ്ടപ്പെടുന്നു. ഇതിനായി പല ശ്രമങ്ങളും നടത്താറുണ്ട്. ചര്‍മ്മത്തിന്റെ പുതുമയ്ക്കും തിളക്കത്തിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം മറ്റ് ചില കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം കുറയാന്‍ തുടങ്ങുന്നു. എന്നാല്‍ എപ്പോഴും ചെറുപ്പവും തിളക്കവുമുള്ളവരായി കാണുന്നതിന് പല സ്ത്രീകളും നൈറ്റ് ക്രീമും ഡേ ക്രീമും പുരട്ടാട്ടുമുണ്ട്. ക്രീം നമ്മുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയെ പ്രകാശിപ്പിക്കുന്നു. ചര്‍മ്മം ഉള്ളില്‍ നിന്ന് തിളങ്ങണമെങ്കില്‍ അതിന് സ്വന്തം വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുക മുഖം തിളങ്ങാന്‍ സ്ത്രീകൾ മേക്കപ്പും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമാണ് ഉപയോഗിക്കുക. എന്നാല്‍ ഇത് ശരിയായ രീതിയല്ല. ഉള്ളില്‍ നിന്ന് ജലാംശം ഇല്ലെങ്കില്‍ ചര്‍മ്മത്തിന് തിളക്കം കാണില്ല. തിളങ്ങുന്ന ചര്‍മ്മത്തിന് പൂര്‍ണ്ണമായും ജലാംശം ഉണ്ടായിരിക്കണം. ഇതിനായി നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പേ തന്നെ ആവശ്യത്തിന് വെള്ളം കുടിച്ച് ഉറങ്ങണം. തേങ്ങാവെള്ളവും കുടിക്കാം. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. കാരറ്റ്…
Read More » -
കുളിയും നനയുമില്ലാതെ അര നൂറ്റാണ്ട്; ഒടുവില്‍ ലോകത്തിലെ ഏറ്റവും ‘വൃത്തി’കെട്ട മനുഷ്യന്‍ 94 ാം വയസില്‍ വിടവാങ്ങി
ടെഹ്‌റാന്‍: അരനൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച മനുഷ്യന്‍ 94 ാം വയസില്‍ അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയെ ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍’ എന്നാണു ലോകം വിശേഷിപ്പിച്ചിരുന്നത്. 50 ലേറെ വര്‍ഷമായി ഇയാള്‍ കുളിക്കാതെ ജീവിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങള്‍ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്. പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014 ല്‍ ടെഹ്‌റാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറയുന്നുണ്ട്! ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനില്‍നിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വര്‍ഷങ്ങളായി…
Read More »