LIFELife Style

ചാണകം ചെറിയ വളമല്ല, ഉത്തമ ജൈവവളമാക്കി മാറ്റാൻ മാർഗങ്ങൾ പലത്, അറിയാം ഈ കാര്യങ്ങൾ

ന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ജൈവവളമാണ് ചാണകം. ചാണകപ്പൊടിയെ കടത്തിവെട്ടാന്‍ വേറൊരു വളവുമില്ല. പശുവിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് പോയ ജൈവാവശിഷ്ടങ്ങളും ദഹന രസങ്ങളെ അതിജീവിച്ച കൊടിക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ചണകത്തിലടങ്ങിയിരിക്കുന്നത്. ഈ അണുക്കള്‍ മണ്ണിലെത്തി, മണ്ണിലേ മൂലകങ്ങളെ വിഘടിപ്പിച്ച് അയൊണിക്ക് രൂപത്തിലാക്കിയെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവയേ ആഗിരണം ചൈയ്ത്, വളര്‍ച്ചയും വിളവും വര്‍ദ്ധിപ്പിക്കാനാകൂ. അതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ശാസ്ത്രീയമായ രീതിയിലൂടെ വളമാക്കുകയും വേണം. എങ്കിൽ മാത്രമേ ചാണകം കൊണ്ടുള്ള യഥാർത്ഥ ഫലം വിളവെടുക്കുമ്പോൾ ലഭിക്കൂ.

ചാണകം എങ്ങനെ ഉണക്കണം

Signature-ad

ചാണകം നേരിട്ട് വെയിലത്തിട്ടുണക്കരുത്. പച്ചചാണകം വെയിലത്തിട്ടുണക്കിയാല്‍ ചാണകപ്പൊടിയാകില്ല. നേരിട്ട് വെയില്‍ കൊള്ളുന്ന ചാണകത്തിന്റെ ജലാംശം 20 ശതമാനത്തില്‍ താഴുമ്പോള്‍, എല്ലാ സൂക്ഷാണുക്കളും ചത്ത് പോകുകയും ചാണകത്തിന്റെ സാന്ദ്രത നഷ്ടപ്പെടുകയും അത് അറക്കപ്പൊടിപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും വെള്ളത്തിലൂടെ ഒലിച്ചു പോകുകയും ചെയ്യും. ചാണകം തണലത്ത് കൂട്ടിയിട്ട് രണ്ടാഴ്ച്ച് ഉണക്കിയെടുത്താല്‍ ഉത്തമ ചാണകപ്പൊടിയുണ്ടാക്കാം.

ശാസ്ത്രീയമായ ചാണകകുഴി, മണ്ണില്‍ കുഴിയെടുത്തല്ല ഉണ്ടാക്കേണ്ടത്. തറനിരപ്പില്‍ നിന്നും മുകളിലേക്ക് കല്ലടുക്കിക്കെട്ടി, മേല്‍ക്കൂരയോട് കൂടിവേണം ഉണ്ടാക്കാന്‍. ഒരുകാരണവശാലും മഴവെള്ളം ചാണകക്കുഴിക്കുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. ചാണകം ഇടും തോറും ചാണകത്തിലുള്ള അധിക വെള്ളം കല്ലടുക്കിനിടയിലൂടെ പുറത്ത് വരുകയും അങ്ങനെ ഉണങ്ങിയ ചാണകം എപ്പോഴും ലഭിക്കുകയും ചെയ്യും.

ജൈവസമ്പുഷ്ടീകരണം

ചാണകത്തെ സമ്പുഷ്ടീകരിച്ച് ഉത്തമ ജൈവവളമാക്കുവാനുള്ള പക്രിയയാണ് കമ്പോസ്റ്റിങ്ങ്. മൂന്ന് തരം കമ്പോസ്റ്റിങ്ങ് പക്രിയ നിലവിലുണ്ട്.

  • 1. അനൈറൊബിക്ക് (വായുരഹിത ) കമ്പോസ്റ്റിങ്ങ്
  • 2. എയിറൊബിക്ക് കമ്പോസ്റ്റിങ്ങ്
  • 3. വെര്‍മി കമ്പോസ്റ്റിങ്ങ്.

അനൈറൊബിക്ക് (വായുരഹിത ) കമ്പോസ്റ്റിങ്ങ്

വായുകടക്കാതെ ചാണകത്തേ 60 മുതല്‍ 90 ദിവസത്തോളം ഹ്യൂമിഫിക്കേഷന്‍ പക്രിയക്ക് വിധേയമാക്കി പലതരം ഫങ്ഷണല്‍ ഗ്രൂപ്പുകളുണ്ടാക്കിയെടുക്കുകയാണു ചെയ്യുന്നത്. ഇതിന് മണ്ണില്‍ കുഴിയെടുത്ത്, ചാണകം നിറച്ച്, പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മൂടിയും തറയില്‍ കൂട്ടിയിട്ട് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിയും അതിന് മുകളില്‍ മണ്ണിട്ട് വായുസഞ്ചാരവും വെയിലും കൊള്ളാതെ 60 മുതല്‍ 90 ദിവസത്തോളം സൂക്ഷിക്കണം. ഉത്തമ ജൈവവളമുണ്ടാക്കുവാന്‍ 10 കിലോ ചാണകത്തിന് ഒരു ലിറ്റര്‍ ഗോമൂത്രവും 5 കിലോ കരിയിലയുമിട്ട് കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അനൈറൊബിക്ക് ബാക്റ്റീരിയയുടെ പ്രവര്‍ത്തനഫലമായി ചാണകം പൂര്‍ണമായും അഴുകുകയും അതിലുള്ള ജലാംശം മണ്ണില്ലേക്ക് വലിഞ്ഞ് പൂര്‍ണ്ണമായും പൊടി രൂപത്തിലായിത്തീരുകയും ചെയ്യും. ഇതാണ് സമ്പുഷ്ടീകരിച്ച ഉത്തമമായ ജൈവവളം. ഇതിന്റെ നിറം കറുപ്പായിരിക്കും. ഇതൊരിക്കലും വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയില്ല. പെട്ടെന്ന് തന്നേ മണ്ണില്‍ അലിഞ്ഞ് ചേരുകയും ചെയ്യും. മണ്ണും ഈ ജൈവവളവും സമാസമം കൂട്ടികലര്‍ത്തിയാണ് ചെടിച്ചട്ടികള്‍ നിറയ്ക്കേണ്ടത്. ഇതിന് മണ്ണില്‍ ജലാംശം പിടിച്ചു നിര്‍ത്താന്‍ പ്രത്യേക കഴിവുണ്ട്.

എയിറൊബിക്ക് കമ്പോസ്റ്റിങ്ങ്

ഇത് വായു കടക്കുന്ന ബിന്നുകളിലാണ് ഉണ്ടാക്കുന്നത്. ബിന്നുകള്‍ മഴയും വെയിലും കൊള്ളാത്ത സ്ഥലത്ത് വേണം സ്ഥാപിക്കാന്‍. ഇതിലുപയോഗിക്കുന്ന എല്ലാവസ്തുകള്‍ക്കും 50% താഴെ മാത്രമേ ജലാംശം ഉണ്ടാകാന്‍ പാടുള്ളൂ. ആദ്യ ലയറായി ചാണകം നിരത്തുക, അതിന് മുകളില്‍ കരിയില നിരത്തുക, അതിന് മുകളില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ, പച്ചക്കറി വെയിസ്റ്റൊ നിരത്തുക. ഇങ്ങനെ ബിന്ന് നിറക്കുക. രണ്ടാഴ്ചകൂടുമ്പോള്‍ ഇത് മൊത്തത്തില്‍ ഇളക്കിക്കൊടുക്കണം. ബിന്നിനുള്ളില്‍ 65 p¦ വരെ ചൂടുണ്ടാകുകയും അത് തന്മാത്രകളെ വിഘടിപ്പിച്ച് 45 ദിവസം കൊണ്ട് ഉത്തമ ജൈവവളമാകുകയും ചെയും.

വെര്‍മി കമ്പോസ്റ്റ്

ജൈവവസ്തുക്കളെ യൂഡ്രിലിസ് എന്ന ഇനത്തില്‍പ്പെട്ട മണ്ണിര ഭക്ഷിച്ചു പുറംതള്ളുന്ന ജൈവവളമാണ വെര്‍മി കമ്പോസ്റ്റ്. രാസവളത്തെ അപേക്ഷിച്ച് 10-12% അധിക വിളവ് നല്‍കാന്‍ വെര്‍മികമ്പോസ്റ്റിന് സാധിക്കും. ചെടികള്‍ പൂക്കാനും കായ്ക്കാനും ആവശ്യമായ ഹൊര്‍മോണുകള്‍ ഇതിലടങ്ങിയിരിക്കുന്നു. മണ്ണിരയുടെ ആമാശയത്തില്‍ നടക്കുന്ന ദഹനത്തില്‍ പലതരം വിഷ വസ്തുക്കള്‍ ഇല്ലാതാകുന്നു. ചാണകം കമ്പോസ്റ്റ് ടാങ്കില്‍ നിക്ഷേപിച്ചും, മണ്ണില്‍ കൂട്ടിയിട്ടും വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കാം. ഒരു ഏക്കറിന് 500 കിലോ എന്ന തോതിലുപയൊഗിക്കാം.

Back to top button
error: