LIFELife Style

പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരം, പക്ഷേ പ്രമേഹത്തിന് ഉത്തമം; അറിയാം മധുരതുളസിയെക്കുറിച്ച്

തുളസി എന്ന ഔഷധം നമുക്ക് ചിരപരിചിതമാണ്. പൂജയ്ക്കും ചടങ്ങുകൾക്കും മാത്രമല്ല അത്യാവശ്യം ചെറുരോഗങ്ങൾക്കൊക്കെയുള്ള സ്വന്തം വീട്ടിലെ ദിവ്യ ഔഷധം കൂടിയാണത്. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നായും തുളസിയെ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. എന്നാല്‍ അല്‍പ്പം വ്യത്യസ്തമായ നല്ല മധുരമുള്ള ഇനം തുളസിയുണ്ട് മധുര തുളസി. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നു ഇനമാണിത്.

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമിട്ടാല്‍ നല്ല മധുരമുണ്ടാകും. ഇതിലടങ്ങിയിരിക്കുന്ന സ്റ്റീവിയോള്‍ ഗ്ലൈക്കോസിഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തും.

Signature-ad

പൊണ്ണത്തടി കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും മധുര തുളസി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കാലോറി പൂജ്യമാണ്. കുടവയര്‍ ഉള്ളവര്‍ക്കൊക്കെ ധൈര്യമായി പരീക്ഷിക്കാം. താരന്‍ മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങള്‍ സഹായിക്കും. കൂടാതെ രക്ത സമര്‍ദം നിയന്ത്രിക്കാനും ക്യാന്‍സറിനെ പ്രതിരോധിക്കാനും മധുര തുളസിയുടെ ഉപയോഗം നല്ലതാണ്. ഇത്രയധികം ഔഷധ ഗുണങ്ങളുള്ളതിനാല്‍ ഇതിനെ മാജിക് ലീഫ് എന്നും വിളിക്കുന്നു.

വീട്ടുമുറ്റത്ത് വളർത്താം

നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ മധുര തുളസി നന്നായി വളരും. വേരുകളാണ് നടാന്‍ ഉപയോഗിക്കുക. ഇപ്പോള്‍ പല നഴ്‌സറികളിലും മധുര തുളസിയുടെ തൈകള്‍ ലഭിക്കും. നട്ട് രണ്ടു മാസത്തിനുള്ളില്‍ ചെടി പൂര്‍ണ വളര്‍ച്ച കൈവരിക്കും. ചെടികളില്‍ വെള്ള നിറത്തിലുള്ള പൂക്കളുണ്ടാകാന്‍ തുടങ്ങിയാല്‍ ഇലകള്‍ പറിക്കാം. ഇല ഉണക്കിപ്പൊടിച്ച ശേഷം ഉപയോഗിക്കാം.

Back to top button
error: