Life Style
-
ഏത് വേഷം കെട്ടലിനും തയ്യാറായ നയന്താര, ഭാര്യയും മക്കളുമുള്ളയാളെ പ്രണയിച്ചു! വിവാദങ്ങള്ക്കിടെ 40-ാം പിറന്നാളും
വളരെ സാധാരണക്കാരിയായി മലയാളത്തിലെ ടെലിവിഷന് ചാനലുകളില് അവതാരകയായി തുടങ്ങി ഇന്ന് ഇന്ത്യന് സിനിമ കണ്ടതില് വെച്ച് ഏറ്റവും വലിയ താരറാണിയായി മാറിയ നയന്താരയുടെ കഥ എല്ലാവര്ക്കും സുപരിചിതമാണ്. ജയറാമിന്റെ നായികയായി മനസ്സിനക്കരെയില് അഭിനയിച്ച നയന്താര ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്സ്റ്റാര് ആയിട്ടാണ് അറിയപ്പെടുന്നത്. നവംബര് 18ന് ജന്മദിനം ആഘോഷിക്കുന്ന നയന്താരയ്ക്ക് സോഷ്യല് മീഡിയയിലൂടെ ആശംസ പ്രവാഹമാണ് ഉണ്ടാവാറുള്ളത്. ഇത്തവണ നാല്പതാം പിറന്നാള് ആഘോഷിക്കുന്നതിനാല് മുന്കൂട്ടി ഒരുക്കിയ ഡോക്യുമെന്ററി അടക്കം പിറന്നാള് സ്പെഷ്യലാക്കാന് നടി ശ്രമിച്ചു. പക്ഷേ ഇതുവരെ ഉണ്ടായിരുന്ന നല്ല ഇമേജിന് കോട്ടം വരുന്ന തരത്തില് വിവാദങ്ങളിലാണ് നയന്സിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. ഇത്തവണ പതിവില് നിന്ന് വ്യത്യസ്തമായി പിറന്നാളിന് മൂന്ന് ദിവസം മുന്പ് മുതല് നടി വിവാദങ്ങളില് മാത്രം നിറഞ്ഞു നില്ക്കുകയാണ്. മലയാളത്തില് നിന്നും തമിഴിലേക്ക് എത്തിയതോടെയാണ് നയന്താരയുടെ കരിയറില് വളര്ച്ചയുണ്ടാവുന്നത്. എന്നാല് ഗ്ലാമറസ് റോളുകളില് അഭിനയിച്ചതോടെ നടി വന് വിമര്ശനം നേടി. ബിക്കിനി ധരിക്കാന് മടിക്കാണിക്കാതെയും ഹോട്ട് വേഷങ്ങളും ഐറ്റം…
Read More » -
”മകന് അനിമലിലെ രണ്ബീറിനെപോലെ, എനിക്കുവേണ്ടി എന്തും ചെയ്യും”
ബോളിവുഡ് നടന് രണ്ബീര് കപൂര് തനിക്കേറെ പ്രിയപ്പെട്ട നടനാണെന്ന് തെലുഗു സൂപ്പര് സ്റ്റാര് അല്ലു അര്ജുന്. നടന് നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോ അണ്സ്റ്റോപ്പബിള് വിത് എന്.ബി.കെയില് പങ്കെടുക്കവേയാണ് താന് ഏറെ ഇഷ്ടപ്പെടുന്ന താരമാണ് രണ്ബീര് എന്ന് അല്ലു പറഞ്ഞത്. മാത്രമല്ല, അനിമല് എന്ന ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ പോലെയാണ് തന്റെ മകനെന്നും അല്ലു അര്ജുന് കൂട്ടിച്ചേര്ത്തു. ബോളിവുഡിലെ മികച്ച നടന്മാരില് ഒരാളാണ് രണ്ബീര്. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവാണ് അദ്ദേഹം. രണ്ബീറിനെ വളരെ അധികം ഇഷ്ടമാണ്, അല്ലു പറഞ്ഞു. ഇതിന് പിന്നാലെയാണ് തന്റെ മകന് ആര്യന് അല്ലു, അനിമല് എന്ന ചിത്രത്തിലെ രണ്ബീറിന്റെ കഥാപാത്രത്തേ പോലെയാണെന്നും നടന് പറഞ്ഞത്. അവന് (മകന്) എനിക്കു വേണ്ടി എന്തുംചെയ്യും. എന്നാല് അവന്റെ അമ്മയുടെ നേര്ക്ക് എന്തെങ്കിലും തെറ്റായത് സംഭവിച്ചാല് അവന് എന്നെ വെറുതെ വിടില്ല, അല്ലു പറഞ്ഞു. ബ്ലോക്ക്ബസ്റ്റര് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ: ദ റൈസ് ആണ് അല്ലുവിന്റെ റിലീസിനൊരുങ്ങുന്ന…
Read More » -
അനാരോഗ്യവും മാനസിക പ്രശ്നങ്ങളും മൂലം മരണം ആവശ്യപ്പെട്ട് അലഞ്ഞത് നാലുവര്ഷം; കുടുംബത്തെയും നിയമ സംവിധാനങ്ങളെയും ബോധ്യപ്പെടുത്തിയത് ഏറെ കഷ്ടപ്പെട്ട്; എല്ലാം ശരിയായപ്പോള് മരണത്തിന് തൊട്ടുമുന്പ് മനസ് മാറിയ യുവതിയുടെ കഥ
ലണ്ടന്: ദയാവധത്തിന് ഒരുങ്ങുകയും എന്നാല് മാരകമായ കുത്തിവയ്പ്പ് നല്കുന്നതിന് നിമിഷങ്ങള്ക്ക് മുമ്പ് മനസ്സ് മാറുകയും ചെയ്ത ഒരു ഡച്ച് സ്ത്രീയുടെ കഥ ഇപ്പോള് ലോകമെങ്ങും ചര്ച്ചയാകുകയാണ്. അനാരോഗ്യവും മാനസിക പ്രശ്നങ്ങളും കാരണമാണ് യുവതി ദയാവധത്തിന് അപേക്ഷ നല്കിയത്. സ്വന്തം കുടുംബത്തേയും നിയമസംവിധാനങ്ങളയും തന്റെ ദുരവസ്ഥ ബോധ്യപ്പെടുത്താന് യുവതി അലഞ്ഞുതിരിഞ്ഞത് നാല് വര്ഷമായിരുന്നു. എന്നാല് ഒടുവില് എല്ലാം ശരിയായി മരണം എത്തുന്നതിന് തൊട്ട് മുമ്പ് യുവതിയുടെ മനസ് മാറുകയായിരുന്നു. ദയാവധം നടപ്പിലാക്കാനുള്ള കുത്തിവെയ്പ് എടുക്കുന്നതിന് തൊട്ടുമുമ്പാണ് യുവതി മരിക്കാനുള്ള തീരുമാനം മാറ്റിയത്. ബ്രിട്ടനില് ദയാവധത്തിന് അനുമതി നല്കാനുള്ള ബില് ചര്ച്ച ചെയ്യാനിരിക്കുന്ന വേളയിലാണ് ഇത്തരമൊരു വാര്ത്ത പുറത്ത് വരുന്നത്. കുട്ടിക്കാലത്തുണ്ടായ പീഡനത്തിന്റെ ഫലമായി യുവതി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു. കൂടാതെ ഭക്ഷണകാര്യങ്ങളില് താല്പ്പര്യം ഇല്ലാതായതും എല്ലാം യുവതിയെ വല്ലാത്ത മാനസികാവസ്ഥയില് കൊണ്ട് ചെന്നെത്തിച്ചു. റോമി എന്ന ഈ 22 കാരി പതിനെട്ടാമത്തെ വയസ് മുതല് തന്നെ ദയാവധത്തിനായി അപേക്ഷ നല്കി അതിന് പിന്നാലെ…
Read More » -
ശിവാജി റാവു മുതല് വെങ്കിടേഷ് പ്രഭു വരെ… സിനിമയില് എത്തിയശേഷം പേര് മാറ്റിയ തമിഴ് സൂപ്പര് താരങ്ങള്!
രജിനികാന്ത്, ശിവാജി ഗണേശന്, വിജയകാന്ത്, സൂര്യ… ആഹാ… പറയാന് തന്നെ എന്തൊരു സുഖമാണ്. ഒരു സൂപ്പര് താരത്തെ തന്നെയാണ് വിളിക്കുന്നതെന്ന തോന്നലും രോമാഞ്ചവും എല്ലാം വരും. ഇവരൊക്കെ നാളെ സൂപ്പര് താരങ്ങളായി മാറിയേക്കാമെന്ന് കരുതി മുന്കൂട്ടി മാതാപിതാക്കള് നല്കിയ പേരുകളാണ് ഇതെന്ന് തെറ്റിദ്ധരിക്കേണ്ട. സിനിമയില് എത്തിപ്പെട്ടശേഷം പലരും പേരുകള് മാറ്റിയിട്ടുണ്ട്. സംവിധായകരുടെ നിര്ബന്ധപ്രകാരവും ഭാഗ്യം വരാനും എല്ലാം വേണ്ടിയാണ് താരങ്ങളില് പലരും പേരുകള് മാറ്റിയതും ചുരുക്കിയതും. അത്തരത്തില് പേരുകള് മാറ്റി പുതിയ സ്ക്രീന് നെയിം സ്വീകരിച്ച ചില തമിഴ് നടന്മാരെ പരിചയപ്പെടാം… ഇന്ത്യന് സിനിമയുടെ സ്റ്റൈല് മന്നനാണ് എന്നേക്കും രജിനികാന്ത്. ചെറുപ്പം മുതലെ സിനിമയായിരുന്നു രജിനിയുടെ സ്വപ്നം. കഠിനമായ പരിശ്രമത്തിലൂടെ സൂപ്പര് താരമായി മാറിയ നടന്റെ യഥാര്ത്ഥ പേര് ശിവാജിറാവു ഗെയ്ക്ക്വാദ് എന്നാണ്. സഹനടനായി സിനിമാ മേഖലയിലേക്കെത്തിയ വിജയ് സേതുപതി ഇന്ന് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. മക്കള് സെല്വമെന്ന വിളിപ്പേരുള്ള താരത്തിന്റെ യഥാര്ത്ഥ പേര് വിജയ ഗുരുനാഥ സേതുപതി കാളിമുത്തു…
Read More » -
ഹോട്ടല് ലോബിയിലിട്ട് കണ്ണ് തല്ലിപ്പൊട്ടിച്ചിട്ടും ഒരാളും തടഞ്ഞില്ല; ഭര്ത്താവില്നിന്ന് സീനത്ത് അമന് നേരിട്ട കൊടുംക്രൂരത
സ്ക്രീനിലെ സ്വപ്ന നായികയായിരുന്നു സീനത്ത് അമന്. ഹിറ്റുകള്ക്ക് പിന്നാലെ ഹിറ്റുകള് സമ്മാനിച്ച് ബോളിവുഡിലെ നമ്പര് വണ് നായികയായി മാറിയ താരം. ശക്തമായ കഥാപാത്രങ്ങള് അവതരിപ്പിച്ച് കയ്യടി നേടിയ സീനത്ത് ഗ്ലാമറസ് ആകാനും തയ്യാറായിരുന്നു. സൂപ്പര് നായികയായി നിറഞ്ഞു നിന്ന സീനത്തിന്റെ വ്യക്തി ജീവിതം പക്ഷെ പ്രശ്നഭരിതമായിരുന്നു. രാജ്യം മൊത്തം ആരാധിക്കുന്ന സൂപ്പര് നായികയായിരുന്നു സീനത്ത്. എന്നാല് വ്യക്തി ജീവിതത്തില് സീനത്തിന് പ്രണയം അനുഭവിക്കാന് പോലും സാധിച്ചിരുന്നില്ലെന്നതാണ് വസ്തുത. രണ്ട് തവണ വിവാഹിതയായ സീനത്തിന്റെ രണ്ട് വിവാഹ ബന്ധങ്ങളും പ്രശ്നഭരിതമായിരുന്നു. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടമായ സീനത്തിന്റെ ബാല്യവും കഷ്ടതകള് നിറഞ്ഞതായിരുന്നു. ജീവിതത്തില് ഒരിക്കലും താന് സ്നേഹം അറിഞ്ഞിട്ടില്ലെന്നാണ് മുമ്പ് സീനത്ത് പറഞ്ഞിട്ടുള്ളത്. 1978 ലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നടന് സഞ്ജയ് ഖാനെയാണ് സീനത്ത് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. സഞ്ജയ് നേരത്തെ തന്നെ വിവാഹിതനായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. എന്നാല് ആ വിവാഹം…
Read More » -
യാത്രക്കാരെ സന്തോഷിപ്പിക്കാന് വിമാനത്താവളത്തില് ‘ലാമ തെറാപ്പി’യുമായി അമേരിക്ക
ഇത് എന്താ എയര്പോര്ട്ടോ മൃഗശാലയോ എന്നായിരിക്കും ഇത് കാണുമ്പോള് തോന്നുക. ലാമ, അല്പാക്ക വിഭാഗത്തില് പെട്ട മൃഗങ്ങളാണ് ഇവിടെ ഉള്ളതും. എന്നാല് എന്തിനാണ് ഈ മൃഗങ്ങളെ ഇത്തരത്തില് വിമാനത്താവളങ്ങളില് നിര്ത്തുന്നതെന്ന് അറിയാമോ? യാത്രക്ക് മുന്പ് ആളുകള് നേരിടുന്ന സമ്മര്ദ്ദം കുറയ്ക്കാനാണ് ഇത്തരത്തില് വിമാനത്താവളങ്ങളില് ലാമ തെറാപ്പി കൊണ്ടുവന്നതെന്നാണ് പോര്ട്ട്ലാന്ഡ് ഇന്റര്നാഷണല് എയര്പോര്ട്ട് അധികൃതര് പറയുന്നത്. വാഷിംഗ്ടണ് ആസ്ഥാനമായുള്ള ഫാം, മൗണ്ടന് പീക്ക്സുമായി സഹകരിച്ചാണ് അമേരിക്കയിലെ ഈ എയര്പോര്ട്ട് ഇത്തരത്തില് ഒരു ആശയം മുന്നോട്ട് വെച്ചത്. യാത്രക്കാര്ക്കുണ്ടാവുന്ന ആശങ്കകള് കുറയ്ക്കുന്നതിനും അവര്ക്ക് യാത്ര പുറപ്പെടുന്നതിന് മുന്പ് ആശ്വാസം നല്കുന്നതിനുമാണ് ഓരോ ആഴ്ച്ചയിലും ഇത്തരത്തില് മൃഗങ്ങളെ കൊണ്ടുവരുന്നത്. ‘ഐ ലവ് പിഡിഎക്സ്’ എന്ന വസ്ത്രം ധരിച്ചാണ് ലാമകള് ഇവിടെ എത്തുന്നത്. യാത്രക്കാരെ സന്തോഷിപ്പിക്കാനും യാത്രക്ക് മുന്പുള്ള അവരുടെ ഭയത്തെ മാറ്റാനുമാണ് ഇത്തരത്തില് ലാമ തെറാപ്പി നടത്തുന്നത്. ഏകദേശം $650 ആണ് ഒരു മണിക്കൂറിന് ഒരു ലാമക്ക് ഈടാക്കുന്നത്. മരങ്ങളും പച്ചപ്പും പ്രകൃതിദത്ത വെളിച്ചം വരുന്ന…
Read More » -
”വാത്സല്യം നിറഞ്ഞ വിളികളില്ല… അന്ന് ഞാന് കേള്ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകള്, ആ സംഭവം ജീവിതം തകര്ത്തു”
ഏറ്റവും കൂടുതല് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില് മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളില് ആരംഭിച്ചപ്പോഴും ബിഗ് ബോസിന് മികച്ച സ്വീകാര്യത ലഭിച്ചു. തമിഴില് ബിഗ് ബോസ് വലിയ വിജയമായശേഷമാണ് മലയാളത്തിലും ആരംഭിച്ചത്. തമിഴില് അടുത്തിടെയാണ് ബിഗ് ബോസ് സീസണ് എട്ട് ആരംഭിച്ചത്. കഴിഞ്ഞ സീസണ് വരെ നടന് കമല്ഹാസനായിരുന്നു ഷോയുടെ അവതാരകന്. എന്നാല് ഈ സീസണ് മുതല് മക്കള് സെല്വന് വിജയ് സേതുപതിയാണ് അവതാരകന്. സിനിമ തിരക്കുകള് കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്ഹാസന് മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര് ഷെഫ് തമിഴിന്റെ അവതാരകനായിരുന്നു അദ്ദേഹം. മത്സരാര്ത്ഥികളില് ഏറെയും യുവതി യുവാക്കളാണ്. അതിലൊരാള് മലയാളത്തില് നിരവധി സീരിയലുകള് ചെയ്ത് ശ്രദ്ധനേടിയ യുവതാരം അന്ഷിത അക്ബര്ഷായാണ്. മലയാളത്തില് കബനി, കൂടെവിടെ സീരിയലുകളാണ് അന്ഷിതയ്ക്ക് ആരാധകരെ നേടി കൊടുത്തത്. തമിഴില് ചെല്ലമ്മ സീരിയലില് നായികയായശേഷമാണ് തമിഴ് ഓഡിയന്സിനേയും അന്ഷിതയ്ക്ക്…
Read More » -
സല്മാന് ഐശ്വര്യയുടെ തോളെല്ല് തല്ലി തകര്ത്തു; തല്ലു കൊണ്ട് താന് കിടപ്പിലായെന്ന് മുന് കാമുകി
ബോളിവുഡിന്റെ സൂപ്പര് താരമാണ് സല്മാന് ഖാന്. താരത്തിന്റെ ഓണ് സ്ക്രീന് ജീവിതത്തേക്കാള് ചര്ച്ചയായി മാറാറുണ്ട് ഓഫ് സ്ക്രീന് ജീവിതം. സല്മാന്റെ പ്രണയങ്ങളും പ്രണയ തകര്ച്ചകളുമൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിച്ചവയാണ്. ഐശ്വര്യ റായ്, കത്രീന കൈഫ്, സംഗീത ബിജ്ലാനി, സോമി അലി തുടങ്ങിയ സല്മാന്റെ മുന് പ്രണയങ്ങളൊക്കെ വലിയ ചര്ച്ചകളായിരുന്നു. സല്മാന്റെ മുന് കാമുകിമാരില് നിരന്തരം താരത്തിനതെിരെ പ്രസ്താവനകള് നടത്തുന്ന താരമാണ് സോമി അലി. സല്മാനും സോമിയും പിരിഞ്ഞിട്ട് നാളുകളായി. എന്നാല് ഇപ്പോഴും സോമി സല്മാനെതിരെ നിരന്തരം തുറന്ന് പറച്ചിലുകള് നടത്താറുണ്ട്.സല്മാന് തന്നെ മര്ദ്ദിച്ചതായാണ് സോമിയുടെ ആരോപണം. ഇപ്പോഴിതാ സല്മാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോമി. കഴിഞ്ഞ കുറച്ചുകളായി ഭീഷണികളുടെ പേരില് സല്മാന് ഖാന് വാര്ത്തകളില് നിറഞ്ഞു നില്ക്കുകയാണ്. എന്നാല് ആ ഗുണ്ടകളേക്കാളും മോശമാണ് സല്മാന് ഖാന് എന്നാണ് സോമി പറയുന്നത്. തന്നെ സല്മാന് നിരന്തരം മര്ദ്ദിക്കുമായിരുന്നുവെന്നും സോമി പറയുന്നുണ്ട്. ”എന്നോട് കാണിച്ചത് പോലെ സല്മാന് ഖാന് ആരോടും കാണിച്ചിട്ടില്ല. സംഗീതയേയും കത്രീനയേയും എന്നെ ഉപ്രദവിച്ചതിന്റെ…
Read More » -
”അച്ഛാ എന്ന് അവസാനം വിളിച്ചതെപ്പോഴെന്ന് ഓര്മയില്ല; ആ അകല്ച്ചയുണ്ട്, ചേട്ടനോടും അദ്ദേഹം അങ്ങനെയാണ്”
സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് ധ്യാന് ശ്രീനിവാസന്. അടുത്ത കാലത്തായി ഒന്നിന് പിറകെ ഒന്നായി ധ്യാനിന്റെ സിനിമകള് റിലീസ് ചെയ്യുകയാണ്. നടന്റെ കരിയര് ഗ്രാഫ് ഇതിനോടകം ചര്ച്ചയായിട്ടുണ്ട്. പുറത്തിറങ്ങുന്ന പല സിനിമകളും പരാജയപ്പെട്ടെങ്കിലും ധ്യാനിന്റെ ജനപ്രീതി നിലനില്ക്കുന്നു. നടന് ശ്രീനിവാസന്റെ ഇളയ മകനായ ധ്യാന് പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാഗം സിനിമകളും ചെയ്യാന് ധ്യാന് തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാന്. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടന് മനസ് തുറന്നത്. സിനിമാ കരിയറിനെ താന് പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷന് കൊണ്ട് ഈ രംഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാന് പറയുന്നു. പാഷന് കൊണ്ട് സിനിമയില് വന്ന ആളല്ല. ഒരു അവസരം കിട്ടി, അതില് നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആള്ക്കാരെ കൂടെ നിര്ത്തുകയാണ് താന് ചെയ്യാറെന്നും ധ്യാന് ശ്രീനിവാസന്…
Read More » -
”ഭാര്യ മരിച്ചതോ പ്രായമുള്ളതോ ആരായാലും കുഴപ്പമില്ലായിരുന്നു! 14 വര്ഷം അടിയും തൊഴിയും കൊണ്ടാണ് ജീവിച്ചത്”
മിനി സ്ക്രീന് താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സീരിയല് ലൊക്കേഷനില് വച്ച് പരിചയപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്, വിവാഹത്തിനുശേഷം ദമ്പതിമാര്ക്ക് വലിയ രീതിയില് വിമര്ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈ പ്രായത്തില് വീണ്ടും വിവാഹം കഴിക്കാന് നാണമില്ലേ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും പരിഹാസവും ഉയര്ന്നു. എന്നാല് ഇതിനു മുന്പുള്ള ബന്ധത്തില് നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യയിപ്പോള്. ഒറിജിനല്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരദമ്പതിമാര്. വിവാഹത്തിന് തൊട്ടുമുന്പ് ഞങ്ങള് സംസാരിച്ചപ്പോള് ദിവ്യയ്ക്ക് തീര്ത്ഥാടനത്തിന് പോകണമെന്ന ആഗ്രഹം പറഞ്ഞിരുന്നതായി ക്രിസ് പറയുമ്പോള് അതെന്ത് കൊണ്ടാണെന്നു പറയാമെന്നായി ദിവ്യ… ‘എനിക്കിപ്പോള് 40 വയസ്സായി, എത്രകാലം ഈ ഫീല്ഡില് തന്നെ നിന്ന് പോകാന് പറ്റുമെന്ന് പറയാന് സാധിക്കില്ല. മുന്പ് ഞാന് ബ്യൂട്ടീഷന് ആയിരുന്നു. അതും മുന്നോട്ട് പോകുമോന്ന് അറിയില്ല. മക്കളെ എങ്ങനെയും സേഫ്…
Read More »