Life Style

  • അടിമുടി മാറി ജ്യോതി കൃഷ്ണ; സെറ്റും മുണ്ടും ഉടുത്ത് വന്ന ദുല്‍ഖറിന്റെ ആ പഴയ നായിക തന്നെയാണോ ഇത്?

    വിരലിലെണ്ണാവുന്നത്ര സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, ജ്യോതി കൃഷ്ണ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാണ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളും, പുതിയ പുതിയ ഫോട്ടോകളും പങ്കുവച്ച് ജ്യോതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അങ്ങനെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് നടി പങ്കുവച്ച പുതിയ ഫോട്ടോ അല്പം ഗ്ലാമര്‍ ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ജ്യോതി കൃഷ്ണ പങ്കുവച്ചിരിയ്ക്കുന്നത്. ഈ മാറ്റം ആളുകള്‍ക്ക് കൗതുകമാണ്. ദുബായ് മാളില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ബോള്‍ഡ് ബ്യൂട്ടി, ബോള്‍ഡ് വിവന്‍ എന്നിങ്ങനെ ഹാഷ് ടാഗുകള്‍ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കണ്ട ആ നടി തന്നെയാണോ ഇതെന്നാണ് ആരാധകര്‍ക്ക് സംശയം. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ലാസ്റ്റ് ബെഞ്ച്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഡോള്‍സ്, ഇത് ലിസമ്മയുടെ വീട് എന്നിങ്ങനെ നിരവധി സിനിമകള്‍ ചെയ്തു. പക്ഷേ…

    Read More »
  • ദാമ്പത്യത്തില്‍ സംഭവിച്ചത് ആ സിനിമയില്‍ നടന്നതോ? മൂന്ന് വര്‍ഷം പിരിഞ്ഞു കഴിഞ്ഞു…

    മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, എസ്റ, ലൂസിഫര്‍, തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളില്‍ വിരിഞ്ഞവയാണ്. സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുജിത് വാസുദേവ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. നടി മഞ്ജു പിള്ളയായിരുന്നു സുജിത്തിന്റെ ഭാര്യ. ഈയ്യടുത്തായിരുന്നു ഇരുവരും വിവാഹമോചിതരാകുന്നത്. 2000 ലായിരുന്നു വിവാഹം. 2024ലാണ് വിവാഹ ബന്ധം വേര്‍പെടുത്തുന്നത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജിത് വാസുദേവ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. താന്‍ സംവിധാനം ചെയ്ത സിനിമയായ ജെയിംസ് ആന്റ് ആലീസ് ജീവിതത്തില്‍ പ്രതിഫലിച്ചുവോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുജിത് വാസുദേവ്. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”പ്രതിഫലിച്ചിരുന്നുവെങ്കില്‍ നേരെ തിരിച്ചായിരിക്കുമല്ലോ സംഭവിക്കുക. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹമോചിതരുമായി.…

    Read More »
  • ”ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായി”

    ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായെന്ന് ചലച്ചിത്രതാരം പത്മപ്രിയ. അഭിനയത്തില്‍നിന്ന് ഇടവേള എടുത്ത സമയമായിരുന്നു ഡബ്ല്യു.സി.സിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ ഡബ്യൂ.സി.സി അംഗത്വം കരിയറിനെ ബാധിച്ചോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. പക്ഷേ, ചുറ്റും പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ തന്നോടുള്ള കാഴചപ്പാട് മാറിയെന്നും അത് സെറ്റില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘സിനിമയും ജീവിതവും’ എന്ന വിഷയത്തില്‍ സരസ്വതി നാഗരാജനുമായി സംസാരിക്കുകായിരുന്നു പത്മപ്രിയ. സിനിമ, സാഹിത്യത്തിന്റെ തുടര്‍ച്ചയല്ല എന്നത് സത്യമാണ്. പക്ഷേ, സിനിമയും സാഹിത്യവും രണ്ട് വ്യത്യസ്ത മേഖലകളല്ല. ഒരു കഥ പറയാന്‍ ഒരുപാട് കലാരൂപങ്ങളില്‍ നിന്ന് പലതും സ്വീകരിക്കുന്ന മാധ്യമമാണ് സിനിമ. അത്, ചിലപ്പോള്‍ സംഗീതമാകാം, കലാസംവിധാനമാകാം, മേക്കപ്പാകാം. ഒരു കഥ പറയാനായി വിവിധ തരത്തിലുള്ള കലാരൂപങ്ങള്‍ ഒത്തുരുകയാണ് സിനിമയിലെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ കഥാപാത്രങ്ങളെ വളരെ ലളിതമായാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. സാരിയൊക്കെ ഉടുക്കുന്ന ആളേയല്ല ഞാന്‍. ഞാനൊരു നഗരവാസിയാണ്. സ്പോര്‍ട്‌സ് എനിക്ക് ഇഷ്ടമാണ്. കാഴ്ചയില്‍ ലക്ഷ്മിയുടെ…

    Read More »
  • വാഷിംഗ് മെഷീന്‍ ഈ ദിക്കില്‍ അല്ലാതെ മറ്റൊരിടത്തും വയ്ക്കരുതേ…

    വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും പ്രധാനമായും പരിഗണിക്കേണ്ട ഒന്നാണ് വാസ്തു. ഇന്നത്തെ കാലത്ത് നിരീശ്വരവാദികളില്‍ പോലും വാസ്തു വിശ്വസിക്കുന്നവരുണ്ട്. വാസ്തു പ്രകാരമല്ല വീട് പണിയുന്നതെങ്കില്‍ പല ദോഷങ്ങളും സംഭവിക്കാനിടവരാം. വീട്ടിലെ ഓരോ സാധനത്തിനും എന്നപോലെ വാഷിംഗ് മെഷീനും അലക്കുകല്ലിനും വാസ്തുപ്രകാരം സ്ഥാനമുണ്ട്. ഒരു വീടിന് പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, തെക്ക്-കിഴക്ക്, തെക്ക്- പടിഞ്ഞാറ്, വടക്ക്-കിഴക്ക്, വടക്ക്- പടിഞ്ഞാറ്. നാല് കോണുകളും ഉണ്ട്. വാഷിംഗ് മെഷീനോ അലക്ക് കല്ലോ വയ്ക്കാന്‍ പാടില്ലാത്ത ദിശകള്‍ നമ്മുടെ വീട്ടിലേയ്ക്ക് ശുദ്ധവായുവും സൂര്യപ്രകാശവും എല്ലാ അനുകൂല ഘടകങ്ങളും കടന്നുവരുന്ന കോണാണ് ഈശാനകോണ്‍ അഥവാ വടക്ക്- കിഴക്കേ മൂല. ഇവിടം ഏറ്റവും വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ വീട്ടില്‍ ഐശ്വര്യവും ഉയര്‍ച്ചയും അഭിവൃദ്ധിയും ധനവും സമ്പത്തും ആരോഗ്യവും ഉണ്ടാവുകയുള്ളൂ കന്നിമൂല (തെക്ക്-പടിഞ്ഞാറേ മൂല),അഗ്‌നികോണ്‍ (തെക്ക്- കിഴക്കേ മൂല) ലക്ഷ്മീവാസമുള്ള ഇവിടെ അഗ്‌നിയും ജലവും വരാന്‍ പാടില്ല. ഇവിടെ ജലം വന്നാല്‍ സര്‍വനാശം…

    Read More »
  • ലിപ് സ്റ്റഡ് വാങ്ങണം: 680 രൂപയ്ക്കായി അമ്മയുടെ 1.16 കോടിയുടെ ആഭരണങ്ങള്‍ വിറ്റ് മകള്‍

    തനിക്ക് ആവശ്യമായ 680 രൂപയ്ക്കായി ഷാങ്ഹായില്‍ കൗമാരക്കാരി അമ്മയുടെ 1.16 കോടിയുടെ ആഭരണങ്ങളെടുത്തു വിറ്റു. ലിപ് സ്റ്റഡും കമ്മലും വാങ്ങാനാണ് കോടികള്‍ വിലമതിയ്ക്കുന്ന ആഭരണങ്ങള്‍ അമ്മയറിയാതെ മകളെടുത്തു വിറ്റത്. കൗമാരക്കാരിയുടെ അമ്മയായ വാങ് മോഷണവിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ മകളായ ലീ താന്‍ അറിയാതെ ജെയ്ഡ് വളകള്‍, മാലകള്‍, രത്നക്കല്ലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന വിലയുള്ള ആഭരണങ്ങള്‍ വ്യാജ വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് വിറ്റതായാണ് വാങ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു മില്യണ്‍ യുവാന്‍ (1.16 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് ലീ എടുത്തുവിറ്റത്. വാങ്ങിനോട് മകള്‍ ലീ 60 യുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അറിയാതെ ആ പണത്തിനായി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നുമാണ് വാങ് പരാതിയില്‍ പറഞ്ഞത്. ലിപ് സ്റ്റഡ് കുത്തിയ ഒരാളെ താന്‍ കണ്ടുവെന്നും അത്തരത്തിലൊന്ന് തനിക്കും വാങ്ങിക്കണമെന്നും അതിനായി 30 യുവാന്‍…

    Read More »
  • ”ബോയ് ഫ്രണ്ട് ഇല്ല, ഇരുപതാം വയസില്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു; കേട്ടപാടെ അമ്മ പറഞ്ഞത്”

    ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ സുഹൃത്തുക്കളെയോ ഡോക്ടര്‍മാരെയോ വിളിച്ച് സംശയം തീര്‍ക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കനി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ‘അച്ഛനും അമ്മയും തന്നോട് ഒരു കൂട്ടുകാരിയോടെന്ന പോലെയാണ് പെരുമാറുന്നത്. ചെറുപ്പം മുതല്‍ക്കേ അങ്ങനെ തന്നെയാണ്. എന്നെ കൂടുതലും നോക്കിയിട്ടളളത് അച്ഛനാണ്. സ്‌കൂളില്‍ അയക്കുന്നതും ഭക്ഷണം വാരിതരുന്നതുമെല്ലാം അച്ഛനായിരുന്നു. വീട്ടില്‍ എനിക്ക് എല്ലാവിധത്തിലുമുളള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ബാക്കിയുളള കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴാണ് സ്വാതന്ത്ര്യം കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ അല്ല. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. എന്റെ ഇരുപതാമത്തെ വയസില്‍ ഗര്‍ഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. പിരിയഡ്‌സാകാന്‍ കുറച്ച് വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴുമെല്ലാം ഗര്‍ഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. അത് അമ്മയോട് പറഞ്ഞിരുന്നു. അമ്മയ്ക്ക് തൈറോയിഡിന്റെയും ഗര്‍ഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്ന സമയമായിരുന്നു. ആ സമയത്ത് ഞാന്‍…

    Read More »
  • ”എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്; ഭര്‍ത്താവിന്റെ മദ്യപാനവും സ്‌മോക്കിംഗും മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്…”

    മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. വലുതും ചെറുതുമായ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കാന്‍ സുമ ജയറാമിന് കഴിഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരില്‍ ഒരാളാണ് സുമ ജയറാം പിന്നീട് സിനിമകളില്‍ നിന്ന് ഇടവേളയെടുത്തു. മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ ജയറാം വിവാഹം ചെയ്തത്. നാല്‍പ്പത്തിയേഴാം വയസില്‍ സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളടക്കം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് സുമ ജയറാം പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മദ്യപാനവും പുകവലിയും താന്‍ വെറുക്കുന്നുവെന്നും അതിനു കാരണം ഭര്‍ത്താവിന്റെ ആ ദുശീലങ്ങളാണ് എന്നും സുമ പറയുന്നു. ”എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്‌മോക്കറാണ്.…

    Read More »
  • 75 ന്റെ നിറവില്‍ ശ്രീലത; പാടാന്‍ പോയി, വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങി!

    കെ.പി.എ.സിയുടെ നാടകത്തില്‍ പാട്ടുപാടാന്‍ പോയ പെണ്‍കുട്ടി അഭ്രപാളികളിലേക്കുയര്‍ന്ന വിസ്മയമാണ് ശ്രീലത നമ്പൂതിരിയുടെ ജീവിതം. ഫെബ്രുവരി നാലിനു 75 വയസ് തികയുന്ന ശ്രീലത ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു ശ്രീലത. പത്താംക്‌ളാസില്‍ പഠിക്കുമ്പോള്‍ യുദ്ധകാണ്ഡം, കൂട്ടുകുടുംബം എന്നീ നാടകങ്ങളില്‍ പാടാനാണ് കെ.പി.എ.എസിയില്‍ നിന്ന് ക്ഷണം ലഭിച്ചത്. രണ്ടിലും പാടുകയും അഭിനയിക്കുകയുംചെയ്തു. പ്രേംനസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള കുമാരി തങ്കം അച്ഛന്റെ സഹോദരിയാണ്. ‘വിരുതന്‍ ശങ്കു’വില്‍ അഭിനയിക്കാന്‍ അവര്‍ ക്ഷണിച്ചു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്രാസിലേക്ക് പോയി. നായകന്‍ അടൂര്‍ ഭാസിയാണന്നറിഞ്ഞതോടെ എനിക്ക് സങ്കടമായി. എന്റെ പ്രായം 16. അദ്ദേഹത്തിന് നാല്‍പ്പത്. മാത്രമല്ല കോമഡി വഴങ്ങില്ലെന്നൊരു തോന്നല്‍.അതിനാല്‍ അഭിനയിച്ചില്ല. അപ്പച്ചിയുടെ വീട്ടില്‍ താമസം തുടരവേ, ആശാചക്രം എന്ന സിനിമയില്‍ സത്യന്‍മാഷിന്റെ മകളായാണ് ആദ്യഅഭിനയം. എം.കൃഷ്ണന്‍നായര്‍ സാര്‍ സംവിധാനം ചെയ്ത ‘പഠിച്ച കള്ള’നിലേക്കായിരുന്നു അടുത്ത ക്ഷണം. ഭാസിച്ചേട്ടന്റെ കൂടെയായിരുന്നു അഭിനയം. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഭാസിച്ചേട്ടനായിരുന്നു ജോഡി. തുടര്‍ന്നങ്ങോട്ട് ചിരിക്കഥാപാത്രങ്ങളുടെ പൂരമായിരുന്നു. 1968 മുതല്‍ 1980 വരെ…

    Read More »
  • സുഹൃത്ബന്ധത്തില്‍ ഉലച്ചില്‍, പ്രമുഖ നടനുനേരെ പെണ്‍സുഹൃത്ത് വെടിയുതിര്‍ത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്‌റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത് ഹാസ്യ ശ്രേണിയില്‍ വ്യത്യസ്തമായതും കാലാതീതവുമായ മുഹൂര്‍ത്തങ്ങള്‍ നല്‍കി തന്റെതായ സിംഹാസനം അരക്കെട്ടുറപ്പിച്ച കുതിരവട്ടം പപ്പുവിനെക്കുറിച്ചാണ് അദ്ദേഹം തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. അസൂയ, കുശുമ്പ്, പാരവെപ്പ് തുടങ്ങിയവയൊന്നും പപ്പുവേട്ടന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ഒരു ശുദ്ധ ഹൃദയത്തിനുടമയും നല്ലൊരു ഭക്ഷണപ്രിയനുമായിരുന്നു പപ്പുവേട്ടനെന്ന് സംവിധായകന്‍ പറയുന്നു. ‘അധികമാരും അറിയാത്ത ഒരു കറുത്ത ഏട് പപ്പുവേട്ടന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഞാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരിക്കുമ്പോള്‍ മദ്രാസിലാണ് സംഭവം നടക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമൊക്കെയുള്ള പേപ്പറുകളില്‍ മുന്‍പേജ് വാര്‍ത്തയായി വന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ സംഭവം എന്താണെന്നുവച്ചാല്‍ പപ്പുവേട്ടന്റെ ഒരു പെണ്‍സുഹൃത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചുവെന്നതാണ്. തോക്കുപയോഗിച്ച് ഒന്നുരണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ പപ്പുവേട്ടന്റെ ചെവിയുടെ അരികിലൂടെ ഉണ്ടകള്‍…

    Read More »
  • രാത്രി ഉറങ്ങാന്‍ എസിയും ഫാനും ഓണ്‍ ചെയ്ത് വയ്ക്കുന്നവര്‍ സൂക്ഷിച്ചോ…

    വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന വേനലില്‍ വന്‍കൊയ്ത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. രാത്രികാല വൈദ്യുതിക്ക് 25 % അധികനിരക്ക് കൊടുക്കേണ്ടിവരും. കിടന്നുറങ്ങാന്‍ എ.സിയും ഫാനും കൂളറും ഓണ്‍ ചെയ്ത് വയ്ക്കുന്നവര്‍ സൂക്ഷിക്കേണ്ടിവരും. ഇല്ലെങ്കില്‍, പോക്കറ്റ് കാലിയാകും. നിലവില്‍ 500 യൂണിറ്റില്‍ കൂടുതല്‍ പ്രതിമാസം ഉപയോഗിച്ചാലാണ് ടൈം ഓഫ് ഡേ ബില്ലിംഗ് (ടി.ഒ.ഡി) സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.കഴിഞ്ഞ താരിഫ് പരിഷ്‌ക്കരണത്തില്‍ 250 യൂണിറ്റ് ഉപയോഗിക്കുന്നവരെയും ഈ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 30ലക്ഷം പേരും ഈ വിഭാഗത്തിലാകും. പുതുതായി ടി.ഒ.ഡി.യിലേക്ക് ഉള്‍പ്പെടുത്തുന്നവയില്‍ മൂന്നു ലക്ഷത്തോളം കണക്ഷനുകള്‍ക്ക് ബില്ലിംഗിന് അനുയോജ്യമായ മീറ്ററില്ല. 5.4 ലക്ഷം മീറ്ററിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന മുറയ്ക്ക് ടി.ഒ.ഡി വ്യാപിക്കും.ഏപ്രിലോടെ ആ പരിധിയില്‍ വരുന്ന എല്ലാ ഉപഭോക്താക്കളും ടി.ഒ.ഡിയിലാകും. പകല്‍ നിരക്ക് കുറയും രാത്രി വര്‍ദ്ധിക്കും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 10% നിരക്കിളവും വൈകിട്ട് 6 മുതല്‍ രാത്രി 10വരെ 25% അധികനിരക്കും രാത്രി…

    Read More »
Back to top button
error: