Life Style
-
ആദ്യരാത്രി ആ സത്യം മനസ്സിലാക്കി, 2 തവണ ഭര്‍ത്താവിനാല്‍ റേപ്പ് ചെയ്യപ്പെട്ടു, ഒടുവില്‍ കഞ്ചാവ് കേസും! ഞെട്ടിപ്പിക്കുന്ന ജീവിതകഥ പറഞ്ഞു ശോഭാ വിശ്വനാഥ്
ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ അവരുടെ കഥ പറയുവാനുള്ള ഒരു അവസരം ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ശോഭ വിശ്വനാഥ് ആണ് അവരുടെ ജീവിതകഥ പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഒരു സംരംഭക എന്ന നിലയിലാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് വേരുകള്‍ ഉള്ള കുടുംബത്തില്‍ നിന്നും ആണ് ഇവര്‍ വരുന്നത്. ഇളയ മകള്‍ ആയിട്ടായിരുന്നു ജനിച്ചത് എന്നതുകൊണ്ട് തന്നെ അതിന്റെ ധാരാളം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. ജാതകത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവരെ പെട്ടെന്ന് തന്നെ വിവാഹം ചെയ്തു വിട്ടത്. ഒരു ഓണക്കാലത്ത് തന്നെ വീട്ടില്‍ വിളിച്ചു വരുത്തി വിവാഹം നടത്തി വിടുകയായിരുന്നു എന്നാണ് ശോഭ പറയുന്നത്. എന്നാല്‍, ആദ്യരാത്രി ആയിരുന്നു താരം ആ സത്യം മനസ്സിലാക്കുന്നത്. ഭര്‍ത്താവ് മദ്യത്തിന് അടിമയായിരുന്നു. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കണം എന്നു പറഞ്ഞിരുന്നു. ഇതോടെ…
Read More » -
മുൻകാമുകിയുടെ മനംമുരുക്കാൻ കടുത്ത മഴയും തണുപ്പും സഹിച്ച് യുവാവ് മുട്ടുകുത്തി യാചിച്ചത് 21 മണിക്കൂർ!
പ്രണയത്തിന് വേണ്ടി ആളുകൾ ചിലപ്പോൾ എന്തും ചെയ്യാറുണ്ട്. എന്നാൽ, പ്രണയം തകർന്നാൽ അത് ഉൾക്കൊള്ളുക എന്നതും വളരെ പ്രധാനമാണ്. അല്ലാതെ നിരന്തരം പിന്നാലെ പോയി അവരെ ബുദ്ധിമുട്ടിക്കുക എന്നത് ചിലപ്പോൾ അംഗീകരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഒരാൾ തന്റെ മുൻകാമുകിയോട് തന്റെ ജീവിതത്തിലേക്ക് തിരികെ വരാൻ യാചിച്ചത് 21 മണിക്കൂർ. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ദാഷൗവിലാണ് സ്ത്രീയുടെ ഓഫീസ് കെട്ടിടം. അതിന്റെ കവാടത്തിന് പുറത്താണ് മാർച്ച് 28 -ന് ഉച്ചയ്ക്ക് 1 മണി മുതൽ അടുത്ത ദിവസം രാവിലെ 10 മണി വരെ ഇയാൾ ഒരു വലിയ കുല റോസാപ്പൂക്കളുമായി മുട്ടുകുത്തി നിന്നത്. ആളുടെ പേരോ വിവരമോ ഒന്നും പുറത്ത് വന്നിട്ടില്ല. ഓഫീസിന്റെ പുറത്ത് കടുത്ത മഴയും തണുപ്പും സഹിച്ചാണ് ഇയാൾ ഇത്രയും മണിക്കൂർ ചെലവഴിച്ചത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട്…
Read More » -
”കാമുകന് എന്നേക്കാള്‍ പ്രായം കുറവാണ്; കല്യാണം നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കുന്നു!!!”
മലയാള സിനിമയില്‍ ആമുഖങ്ങള്‍ ആവശയമില്ലാത്ത താരമാണ് ഷക്കീല. ഒരു കാലത്ത് സൂപ്പര്‍ താര ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ കരസ്ഥമാക്കാന്‍ ഷക്കീല ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. സോഫ്റ്റ് പോണ്‍ സിനിമകളിലൂടെയാണ് ഷക്കീല ആരാധകരെ സമ്പാദിക്കുന്നത്. ഒരു കാലത്ത് തകര്‍ച്ചയില്‍ എത്തിയ കേരള തീയറ്റര്‍ മേഖലയെയും സിനിമ മേഖലയെയും പിടിച്ചു നിര്‍ത്തിയത് ഷക്കീലയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലും തകര്‍ന്ന് അടിഞ്ഞ് തീയറ്ററുകള്‍ നഷ്ടത്തിലേക്ക് എത്തിയപ്പോള്‍ ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു മലയാള സിനിമ വ്യവസായത്തെയും തീയറ്റര്‍ മേഖലയെയും പിടിച്ച് നിര്‍ത്തിയത്. സോഫ്റ്റ് പോണ്‍ സിനിമകള്‍ വിട്ട ശേഷം സീരിയലുകളും ടിവി ഷോകളുമായി മുന്നോട്ട് പോവുകയാണ് താരം. ഷക്കീലയ്ക്ക് വയസ് അന്‍പതിലേക്ക് അടുക്കുകയാണെങ്കിലും താരം വിവാഹിതയല്ല. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് ഷക്കീല സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നേരത്തെ ഫ്ളവേഴ്സ് ടിവിയിലെ ഒരു പരിപാടിയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ്സുതുറന്നത്. ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും…
Read More » -
”ഞാന്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ല”
ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ജഗദീഷ്.താന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ എന്ന് നടന്‍ ജഗദീഷ്.ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല. എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ഉറപ്പായും തേടി വരും എന്നവള്‍ക്ക് ഉറപ്പായിരുന്നു” എന്നും ജഗദീഷ് പറഞ്ഞു. ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും.സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല എന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കൃഷാന്ദ് സംവിധാനം ചെയ്ത ‘പുരുഷ പ്രേതം’ എന്ന ചിത്രമാണ് ജഗദീഷ് അവസാനം അഭിനയിച്ചത്. ദിലീപേട്ടന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടന്‍ എത്തുന്നത്. കഥാപാത്രത്തിന് മികച്ച പ്രതികരണം ആണ് ജഗദീഷ് നേടുന്നത്. ചിത്രത്തില്‍ ജഗദീഷ്,…
Read More » -
”പതിനെട്ടാം വയസ്സിലായിരുന്നു കല്യാണം, കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റാതായത് അജിത്തിന്റെ മരണശേഷം”
ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളായ നടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത വ്യക്തിത്വം. മദ്യപാനശീലമടക്കമുള്ള തുറന്ന പറച്ചിലുകളിലൂടെ വിവാദനായികയുമായി. സഹതാര വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ദേവി തന്റേതായ സ്ഥാനം നേടിയെടുത്തത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുള്ള ദേവി സീരിയലുകളിലും സജീവമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയ ദേവി തന്റെ ഭര്‍ത്താവിനെ കുറിച്ചും കല്യാണത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയുണ്ടായി. പതിനെട്ടാം വയസില്‍ കല്യാണം ലോ കൊളജ് സ്റ്റുഡന്റ് ആയിരുന്നു ദേവി. വിവാഹത്തിന് മുന്‍പ് ആണ് ആദ്യം കോളജിലെത്തിയത്. അപ്പോള്‍ ഭയങ്കര റാഗിങ് ഒക്കെ നേരിട്ടിരുന്നുവത്രെ. പിഡിഗ്രി കഴിഞ്ഞതിന് ശേഷം ലോ കോളജില്‍ അഞ്ച് വര്‍ഷത്തെ കോഴ്സിന് ജോയിന്‍ ചെയ്യുകയായിരുന്നു. പിന്നീട് കോഴ്സ് ഒരു വര്‍ഷം കൊണ്ട് നിര്‍ത്തേണ്ടി വന്നു. അതിന് ശേഷമായിരുന്നു കല്യാണം. പതിനെട്ട് വയസ്സിലാണ് അജിത്തുമായുള്ള വിവാഹം. ലോ കോളജ് ജീവിതം വിവാഹ…
Read More » -
നടന്‍ സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ട് ലേഡീസ് ബാഗ് വില്‍പ്പന നിര്‍ത്തി…
മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായിരുന്ന നടന്‍ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല. നിര്‍മ്മാതാവ്, രാഷ്ട്രീയക്കാരന്‍, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് മലയാള താരലോകമിന്ന്. സിനിമാ ലോകത്തേക്കുള്ള തന്റെ വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സാധാരണ സിനിമ മോഹികള്‍ ചെയ്യുന്നത് പോലെ തന്നെ മദ്രാസിനേക്കാണ് ഇന്നസെന്റും വണ്ടി കയറിയത് ദിവസക്കൂലിയായി ലഭിക്കുന്ന പതിനഞ്ച് രൂപയ്ക്കും ഭക്ഷണത്തിനും വേണ്ടി അന്ന് അവിടെ ഷൂട്ട് ചെയ്ത പല സിനിമകളുടെയും ചെറിയ ഭാഗമായി. രണ്ട് വര്‍ഷം ഈ സ്ഥിതി തുടര്‍ന്നപ്പോള്‍ പച്ച പിടിക്കില്ലെന്ന് തോന്നി നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടിലെത്തി, പല ബിസിനസുകളും ചെയ്തു നോക്കിയെങ്കിലും പലതും പരാജയപ്പെട്ടു. അങ്ങനെ ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ചെന്ന് ലേഡീസ് ബാഗ് വാങ്ങി നാട്ടില്‍ ഹോള്‍സെയിലായി വില്‍ക്കുന്ന ബിസിനസ് ആരംഭിച്ചു. ഇങ്ങനെ ബിസിനസ് ആവശ്യത്തിന് പള്ളാത്തുരുത്തിയിലൂടെ പോവുകയായിരുന്ന ഇന്നസെന്റ് ഒരു നടനെ…
Read More » -
തീരുമാനങ്ങള്‍ തെറ്റി; വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ശിഖര്‍ ധവാന്‍
മുംബൈ: തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഭാര്യ ഐഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിവാഹബന്ധത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ പരാജയപ്പെട്ടതായി ധവാന്‍ പറഞ്ഞു. മറ്റാരുടെയും നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോ വ്യക്തിയുടേതുമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മയാണ് തന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ വിവാഹമോചനക്കേസ് തുടരുകയാണ്. നാളെ മറ്റൊരു വിവാഹബന്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഞാനെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചായിരിക്കും. എങ്ങിനെയുള്ള പെണ്‍കുട്ടിയാണ് എനിക്ക് ആവശ്യമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു’- ധവാന്‍ പറഞ്ഞു. ബന്ധങ്ങളിലേക്ക് കടക്കുന്ന യുവാക്കള്‍ അവരുടെ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങള്‍ അസ്വദിക്കുന്നുണ്ടോ എന്ന് തിരിച്ചറിയണം. തിടുക്കത്തില്‍ വൈകാരികമായ തീരുമാനമെടുത്ത് വിവാഹത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
ഏകാന്തത മൂലം ഒരാൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ
ഒറ്റപ്പെടൽ അനുഭവിക്കുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. മാനസിക പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരിയോടുള്ള ആസക്തി, രോഗങ്ങൾ തുടങ്ങി പലതിലേക്കും ഇത് നയിക്കാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരബന്ധിതമാണെന്ന് വിദഗ്ധർ പറയുന്നതിനാൽ സാമൂഹികമായി ഒറ്റപ്പെടുകയോ ഏകാന്തത അനുഭവപ്പെടുകയോ ചെയ്യുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. ഏകാന്തത എല്ലാ കാരണങ്ങളാലും അകാല മരണത്തിലേക്ക് നയിച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു. നിങ്ങൾ ഏകാന്തതയിലാണെങ്കിൽ അത് ഹൃദ്രോഗം, വിഷാദം, ഉത്കണ്ഠ, പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയ്ക്കും കാരണമാകും. പ്രായമാകുന്തോറും ആളുകൾക്ക് ഏകാന്തത അനുഭവപ്പെടാം. വളരെയധികം സുഹൃത്തുക്കളെ ഉണ്ടാക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് പോലും ഏകാന്തതയെ മറികടക്കാൻ കഴിയും. ചില ജോലികളിലോ ഹോബിയിലോ ഏർപ്പെടുന്നത് ഏകാന്തത കുറയ്ക്കാൻ ഒരാളെ സഹായിക്കും. ‘ഏകാന്തത പല രോഗങ്ങൾക്കും ഒരു കാരണവും ലക്ഷണവുമാകാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പല രോഗികളും ആശുപത്രികൾ സന്ദർശിക്കുന്നത് സൈക്കോസോമാറ്റിസേഷൻ മൂലമാണ്. സാമൂഹികവും വൈകാരികവും സാഹചര്യപരവും പ്രധാന ആശങ്കകൾ കാരണം ഏകാന്തത ഉണ്ടാക്കാം…’ – റൂബി ഹാൾ…
Read More » -
റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം; സമയ പരിധി നീട്ടി
ദില്ലി: ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ. അതിനാൽ തന്നെ റേഷൻ കാർഡ് ഒരു നിർണായക രേഖയാകുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുകയും അര്ഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പുകയും ചെയ്യാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും. ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും. ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആധാറും റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ. ആധാർ കാർഡും റേഷൻ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യാനുള്ള മാർഗം കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ…
Read More » -
നിങ്ങൾ കാറിൽ സ്ഥിരമായി ഏസി ഉപയോഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങൾക്ക് മാരകരോഗങ്ങള്‍ വന്നേക്കാം
ചൂടുകാലം കടുത്തുതുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളിൽ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാണ് ഇത്. ചൂടുകാലത്ത് വാഹനങ്ങളിൽ ഏസി പ്രവർത്തിപ്പിക്കുമ്പോൾ അതീവ ശ്രദ്ധവേണം. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങൾ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുകാലത്ത് യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്നർ എന്നിവയിൽ നിന്നു പുറപ്പെടുന്ന ബെൻസൈം എന്ന വിഷ വാതകം മാരകമായ കാൻസർ രോഗത്തിനു കാരണമാകും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കുന്ന ആൾക്ക് ഉയർന്ന തോതിൽ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ബൈൻസൈമിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയിൽ ബെൻസൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയർഫീറ്റാണ്. ബെൻസൈം വാതകം…
Read More »