Life Style

    • പാദങ്ങൾ സുന്ദരമാക്കാൻ ഫിഷ് പെഡിക്യൂർ; അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും

      ഫിഷ് പെഡിക്യൂർ ഇന്ത്യയൊട്ടാകെ ഇപ്പോൾ പ്രചാരത്തിലുണ്ട്. അവയെ ഫിഷ് സ്പാ, ഗരാ റൂഫ ഫിഷ് തെറാപ്പി, ഡോക്ടർ ഫിഷ് തെറാപ്പി എന്നും വിളിക്കുന്നു. സാധാരണ പെഡിക്യൂർ ചെയ്യുന്നതിനെക്കുറിച്ചും സ്പാകളിൽ എങ്ങനെ ചെയ്യുമെന്നും വീട്ടിൽ എങ്ങനെ ചെയ്യുമെന്നും നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മറ്റ് പെഡിക്യൂറിനെ താരതമ്യം ചെയ്യുമ്പോൾ ഫിഷ് പെഡിക്യൂറിന് ഉപകരണങ്ങളൊന്നും ആവശ്യമില്ല, ക്രീമുകളും ആവശ്യമില്ല, ഫിഷ് അഥവാ മത്സ്യത്തിനെ ഉപയോഗിച്ചാണ് ഫിഷ് പെഡിക്യൂർ ചെയ്യുന്നത്. എന്നാൽ ഫിഷ് പെഡിക്യൂർ വളരെ രസകരമായി തോന്നുമെങ്കിലും, അത് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും അറിയേണ്ടത് പ്രധാനമാണ്. എന്താണ് ഫിഷ് പെഡിക്യൂർ? ഫിഷ് പെഡിക്യൂർ മത്സ്യം നിറച്ച ഒരു ടാങ്കിൽ ഒരാൾ തന്റെ പാദങ്ങൾ വയ്ക്കുകയും മത്സ്യങ്ങൾ പാദങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഫിഷ് തെറാപ്പി. സാധാരണയായി ഗരാ റൂഫ എന്ന പ്രത്യേകതരം മത്സ്യമാണ് പെഡിക്യൂറിനായി ഉപയോഗിക്കുന്നത്. അവയ്ക്ക് 500 രൂപ മുതൽ 800 രൂപ വരെ വിലയുണ്ട്. ഫിഷ് പെഡിക്യൂർ…

      Read More »
    • ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ, അറി‍ഞ്ഞിരിക്കാം അതി​ന്റെ പാർശ്വഫലങ്ങളും

      നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്, അത് തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ എന്നത് പ്രശ്നമല്ല. ജലാംശം കൂടാതെ, ചൂടുവെള്ളം കുടിക്കുന്നതിന് മറ്റ് ചില ഗുണങ്ങളുണ്ട്. കാലാവസ്ഥ വളരെ തണുപ്പുള്ളപ്പോഴോ തൊണ്ട വേദനയോ ദഹനക്കേട് ഉണ്ടാകുമ്പോഴോ, ശാരീരികമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ ചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തന്നേയുമല്ല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഉത്തമം. ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ 1. മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്തുന്നു ഏത് ചൂടുള്ള പാനീയവും, അത് ചൂടുവെള്ളമാണോ ചൂടുള്ള ചായയാണോ എന്നത് പ്രശ്നമല്ല, ജലദോഷമോ പനിയോ ഉള്ളപ്പോൾ മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു പഠനത്തിൽ, ഒരു ചൂടുള്ള പാനീയം കുടിക്കുന്നത് മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. 2. നമ്മെ ജലാംശം നിലനിർത്തുന്നു നല്ല ആരോഗ്യത്തിന് എപ്പോഴും ശരീരത്തിൽ ജലാശം നിലനിർത്തേണ്ടത് അനിവാര്യമാണ്. സാധാരണഗതിയിൽ, ഒരു പുരുഷന് ഒരു…

      Read More »
    • കുട്ടികളെ ഏതെങ്കിലുമൊരു സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനം! അറിയാം ​ഗുണങ്ങൾ

      പതിവായി പാട്ട് കേൾക്കുന്നത് ആരോ​ഗ്യകരമായ ചില ​ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകാരിക ആരോഗ്യം, ദൈനംദിന പ്രകടനം, ഉറക്കം എന്നിവയ്ക്കുള്ള ചികിത്സാ ഉപകരണമാണ് സംഗീതം. ‍സംഗീതം തലച്ചോറിൽ ചെലുത്തുന്ന നല്ല ഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സംഗീതം മാനസികാവസ്ഥയ്ക്കും സമ്മർദ്ദത്തിനും സഹായിക്കുകയും തലച്ചോറിന്റെ മറ്റ് സെൻസറി മേഖലകളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുമ്പോൾ ഒരു സംഗീത ഉപകരണം പഠിക്കുന്നത് തലച്ചോറിനെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. കുട്ടികളെ ഏതെങ്കിലുമൊരു സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് ഒരു പഠനം കണ്ടെത്തി. ഒരു ഉപകരണം വായിക്കുന്നത് തലച്ചോറിന്റെ ആരോ​​ഗ്യത്തെ സംരക്ഷിക്കുക ചെയ്യുന്നതിലൂടെ ചെറുപ്പവും ശ്രദ്ധയും നിലനിർത്താൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ബെയ്ജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജിയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ദീർഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിർത്താനുമുള്ള സ്വാഭാവികവും പ്രായവുമായി…

      Read More »
    • പ്രായത്തെ വെല്ലും ഐശ്വര്യ റായുടെ സൗന്ദര്യത്തിൻ്റെ രഹസ്യം

      വിശ്വസുന്ദരി ഐശ്വര്യ റായുടെ സൗന്ദര്യത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഐശ്വര്യയുടെ സൗന്ദര്യത്തില്‍ മയങ്ങിയവരാണ്. അവരുടെ കണ്ണുകളില്‍ നിന്ന് സൗന്ദര്യം പ്രതിഫലിക്കുന്നു. ഇന്നും ഐശ്വര്യ റായ് ആളുകള്‍ക്ക് മുന്നില്‍ വരുമ്പോള്‍, ഒരാള്‍ക്ക് ഇത്രയും സുന്ദരിയാകാന്‍ കഴിയുമോയെന്ന് ചിന്തിച്ചുപോകും. ഒരു മകളുടെ അമ്മയായ ശേഷവും ഐശ്വര്യ അവരുടെ സൗന്ദര്യം നന്നായി പരിപാലിക്കുന്നു. 49ാം വയസ്സിലും വളരെ ഫിറ്റായ ശരീരം നിലനിര്‍ത്തുന്നു. എന്നാല്‍ ഫിറ്റ്‌നസിനായി ജിമ്മില്‍ പോകുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ജിമ്മില്‍ പോകാതെ തന്നെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും ഫിറ്റാകാന്‍ കഴിയുമോ എന്ന് ചിന്തിച്ചേക്കാം. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും ഐശ്വര്യ തന്റെ ശരീരം വളരെ ഭംഗിയായി തടി കുറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ഐശ്വര്യ. നിങ്ങള്‍ക്കും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ആഷിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാ. ആരോഗ്യകരമായ ഭക്ഷണക്രമം കൂടാതെ ഐശ്വര്യ ശരിയായി വ്യായാമം ചെയ്യുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല,…

      Read More »
    • വീണ്ടും അച്ഛനാകുന്നു; കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നെയ്മര്‍

      റിയോ ഡി ജനീറോ: ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും ഇക്കാര്യം അറിയിച്ചത്. നെയ്മറും ബ്രൂണയും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി ബ്രസീല്‍ സൂപ്പര്‍താരം പങ്കുവെച്ചിട്ടുണ്ട്. 2021 മുതല്‍ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ 2023-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇന്‍ഫ്ളുവന്‍സറുമാണ് ബ്രൂണ. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.

      Read More »
    • പ്രേതത്തെ വിവാഹം ചെയ്ത ഗായിക വിവാഹമോചനത്തിന്!

      ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡിന്റെ വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡിനെയാണ് ബ്രോക്കാര്‍ഡ് വിവാഹം ചെയ്തത്! ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പള്ളിയില്‍ നടന്ന വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. എഡ്വാര്‍ഡിന്റെ ആത്മാവ് അപ്രതീക്ഷിതമായി തന്റെ കിടപ്പമുറിയില്‍ എത്തിയെന്നും അങ്ങനെയാണ് താന്‍ ഇഷ്ടത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും എന്നുമായിരുന്നു ബ്രോക്കാര്‍ഡി(38)ന്റെ അവകാശവാദം. അങ്ങനെ വിവാഹവും ഹണിമൂണുമെല്ലാം ആഘോഷപൂര്‍വം നടന്നു. എന്നാല്‍, ഇപ്പോള്‍ ഗായിക തന്റെ പ്രേത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, എന്താണ് എന്നല്ലേ? ഒരു ആത്മാവിനെ വിവാഹം ചെയ്താല്‍ മുന്നോട്ടുള്ള ജീവിതം വിചാരിച്ചത്ര നല്ലതായിരിക്കില്ല എന്നാണ് ബ്രോക്കാര്‍ഡ് പറയുന്നത്. മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദമുണ്ടാക്കി നിരന്തരം ബുദ്ധിമുട്ടിക്കുകയാണത്രെ. ആത്മാവ് തന്നെ വിടാതെ പിന്തുടരുകയാണെന്നും ഗായിക പരാതി പറയുന്നു. മനുഷ്യരെയാണ് വിവാഹം ചെയ്തത് എങ്കില്‍ കോടതിയില്‍ പോയി വിവാഹമോചനം നേടാം. എന്നാല്‍, പ്രേതക്കേസ് മന്ത്രവാദിയെക്കൊണ്ടുവന്ന് ഒഴിപ്പിക്കാനാണ് തീരുമാനം. തോല്‍വി സമ്മതിക്കാനൊന്നും തനിക്ക്…

      Read More »
    • പിന്നില്‍ക്കൂടി കടന്നു പിടിച്ചു, 10 മിനിട്ട് മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാം എന്നുപറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി മാളവിക ശ്രീനാഥ്

      മധുരം, സാറ്റര്‍ഡൈ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് മാളവിക ശ്രീനാഥ്. ഒരു സിനിമയുടെ ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എത്തിയപ്പോള്‍ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മാളവിക, ഒരു ചാനല്‍ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒന്നു മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് മാളവിക പറയുന്നു. മൂന്നു കൊല്ലം മുമ്പ് എന്നെ വിളിച്ച് മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയാണ്. മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല. ജെനുവിന്‍ ആണോന്ന് അറിയില്ല, എങ്കിലും ഓഡിഷന് വരാമെന്ന് സമ്മതിച്ചു. ഇവര്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടെയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍, എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്നു പറഞ്ഞു. ഞാന്‍ ഡ്രസിംഗ് റൂമില്‍ പോയ…

      Read More »
    • ”നീലച്ചിത്ര നടിയെന്ന് വിളിച്ചു; ശാരീരികമായി ഉപദ്രവിച്ചവരില്‍ അച്ഛനും”

      മുംബൈ: കുട്ടിക്കാലത്ത് കടുത്ത മാനസിക ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. പതിനഞ്ചു വയസില്‍ ഫെയ്‌സ്ബുക്കിലിട്ട പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയും ഇത് കുടുംബത്തിലും നാട്ടിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്റെ പേരില്‍ അച്ഛനും കുടുംബക്കാരും മാനസികവും ശാരീരികവുമായി തന്നെ ഉപദ്രവിച്ചു. രതിചിത്ര നായികയെന്ന് ആക്ഷേപിച്ചു. വീഡിയോ എവിടെയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ രതിചിത്ര നടിയെന്ന് മുദ്രകുത്തുകയായിരുന്നു. ബോധം പോകുന്നത് വരെ തന്നെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും യൂട്യൂബ് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. പോണ്‍സൈറ്റില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനായി 50 ലക്ഷം രൂപ ചോദിക്കുന്നതായി അച്ഛന്‍ ബന്ധുക്കളോട് പറഞ്ഞുനടന്നു. എന്നെ നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഇതില്‍ പ്രതികരിക്കാന്‍ പോലും എനിക്കായില്ല. ഇവിടെ ഇരയായത് ഞാനാണ്. പക്ഷേ ആരും അത് വിശ്വസിക്കാന്‍ തയാറായില്ല. രണ്ട് വര്‍ഷത്തെ നിരന്തര പീഡനത്തിനുശേഷം ഞാന്‍ 17 ാം വയസില്‍ വീടുവിട്ടിറങ്ങി. ലഖ്‌നൗവിലേക്കാണ് പോയത്. അവിടെ ട്യൂഷന്‍ എടുത്ത് ജീവിച്ചു. പിന്നീട്…

      Read More »
    • 10 വര്‍ഷം ഞാന്‍ ഒന്നും ചെയ്യാതെ ഇരുന്നാലും മലയാളികള്‍ എന്നെ മറക്കില്ല: ഡോ. റോബിന്‍

      ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലൂടെയാണ് റോബിന്‍ പ്രശസ്തനായത് തന്നെ. അടുത്തിടെ താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം ട്രോളുകളും. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍. ഒരു പത്ത് വര്‍ഷം താന്‍ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളില്‍ അധികം പേരും എന്നെ മറക്കാന്‍ പോകുന്നില്ലെന്നും, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ യുട്യൂബില്‍ ഉണ്ടെന്നുമാണ് റോബിന്റെ വാദം. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു റോബിന്റെ പ്രതികരണം. ”ഞാന്‍ ട്രോളുകള്‍ കാണാറുണ്ട്. ഹാഷ് ടാഗ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ എത്രമാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാന്‍ പറ്റും. നമ്മള്‍ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവ്. അത് നിങ്ങള്‍ മനസിലാക്കണം. എന്റെ റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാല്‍ നിങ്ങള്‍ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിര്‍ത്തുന്നത് അന്നേ അത് കുറയത്തുള്ളൂ. നിങ്ങളുടെ…

      Read More »
    • ഞങ്ങള്‍ ഇപ്പോള്‍ ‘കട്ട പ്രണയ’ത്തിലാണ് ! കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടി അസ്ല മാര്‍ലി

      അസ്ല മാര്‍ലി എന്ന ഹിലയെ മലയാളികള്‍ക്ക് എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ സുപരിചിതമാണ്. നിരവധി ടിപ്‌സുമായി എത്തുന്നതാണ് യൂട്യൂബിലൂടെ അസ്ല. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് അധികവും യൂട്യൂബിലൂടെ സംസാരിക്കാറുള്ളത്. പലരും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ മറ്റുള്ളവരോട് ചോദിക്കാന്‍ മടിയും ഉള്ള കാര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് അസ്ല അധികവും സംസാരിക്കാറ്. അസ്ല തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെ കുറിച്ചും സംസാരിച്ചിട്ടുണ്ടായിരുന്നു. വരനെ അന്വേഷിക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകും എന്നും അസ്ല ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അസ്ല തന്റെ ലൈഫിലെ ഒരു ടേര്‍നിങ്ങ് പോയിന്റിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അസ്ല വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് തന്റെ പെണ്ണുകാണല്‍ വിശേഷത്തെ കുറിച്ചായിരുന്നു. വിവാഹത്തെക്കുറിച്ച് അസ്ല പറഞ്ഞത് ഇത് ഒരു അറേഞ്ച്ഡ് മേരേജ് ആണെന്നാണ്. പെണ്ണു കാണുവാന്‍ വേണ്ടി ചെറുക്കന്‍ വന്നിട്ടില്ലെന്നും അദ്ദേഹം ജോലി സ്ഥലത്താണെന്നും പറഞ്ഞു. വളരെയധികം സന്തോഷം ആണെന്നും പറഞ്ഞു.…

      Read More »
    Back to top button
    error: