LIFELife Style

എ.ആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു

ചെന്നൈ: സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എ.ആര്‍ റഹ്‌മാനുമായി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ബന്ധം തുടര്‍ന്നുപോകുന്നതിലെ വൈകാരിക സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. പരസ്പരം അഗാധമായ സ്നേഹമുണ്ടായിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും മൂലമാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദര്‍ഭത്തില്‍ സൈറയുടെ സ്വകാര്യത മാനിക്കണമെന്നും വന്ദനാ ഷാ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

1995ലായിരുന്നു സൈറയും റഹ്‌മാനും വിവാഹിതരായത്. ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

 

 

Back to top button
error: