‘ കോൺഗ്രസ് തയ്യാർ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിപ്പട്ടിക വരും; ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല; അന്തിമ തീരുമാനം പാർട്ടിയെടുക്കും‘: രമേശ് ചെന്നിത്തല

തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുര ഹൈക്കമാൻഡാണ്. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഇതുവരെയും മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തയതു സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലവിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയ്ക്കുവരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കുന്ന ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അതേസമയം, തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് ഇടത് മന്ത്രിസഭ അനവധി തീരുമാനങ്ങൾ എടുക്കുകയാണ്. ഇക്കഴിഞ്ഞ പത്തുവർഷമായിട്ട് ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ഒന്നും നടപ്പിലാക്കേണ്ടി വരില്ലെന്ന് അവർക്ക് തന്നെ അറിയാം. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പൊലീസിന്റെ നിർവീര്യതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.






