Life Style
-
ആരെയും വിശ്വാസമില്ലാതെയായി! സൂപ്പര് നായികയായിട്ടും കനക വീട്ടില്നിന്നു പുറത്തിറങ്ങാതെ ജീവിക്കുന്നതിന് കാരണം
സൂപ്പര് നായികയായി തിളങ്ങി നിന്നിട്ടും നടി കനകയുടെ ജീവിതം ദുരിതത്തിലായ കഥ മുന്പ് പലപ്പോഴായി വാര്ത്തകളില് നിറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്, വിയറ്റ്നാം കോളനി തുടങ്ങി മലയാളത്തില് ഹിറ്റ് സിനിമകളില് നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. നടിയുടെ ജീവിതത്തില് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ എഎല്എസ് പ്രൊഡക്ഷന്സിന്റെ ജയന്തി കണ്ണപ്പന് ഒരു അഭിമുഖത്തില് സംസാരിക്കവേ നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിച്ചു. അവരുടെ കാര്യത്തില് വളരെ ആശങ്കയുണ്ടെന്നും കനകയെ ബന്ധപ്പെടാന് ശ്രമിച്ചപ്പോഴുണ്ടായ കാര്യമെന്താണെന്നും ജയന്തി പറഞ്ഞിരിക്കുകയാണ്. ‘എനിക്ക് കനകയെ കുട്ടിക്കാലം മുതല് നന്നായി അറിയാം. കനക ഒരു തകര്ന്ന കുടുംബത്തില് നിന്നുമാണ് വളര്ന്ന് വന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം, ഓര്മ വെച്ച നാള് മുതല് അവളുടെ കൂടെ അമ്മയോ അച്ഛനോ ഇല്ലായിരുന്നു എന്നതാണ്. അങ്ങനെ സന്തോഷകരമായ ഒരു കൗമാരം അവള്ക്ക് ഒറ്റയ്ക്ക് ചെലവഴിക്കേണ്ടതായി വന്നു. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കില് അവള് തീര്ച്ചയായും…
Read More » -
ഓണാഘോഷത്തിനൊപ്പം പുതിയൊരു സന്തോഷവും! പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് ലിന്റു റോണി
വ്ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ലിന്റു റോണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കുഞ്ഞതിഥിയുടെ വരവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ലിന്റു വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. ജനിച്ചിട്ട് 12 മാസമാവുമ്പോഴേക്കും 12 രാജ്യങ്ങള് ലെവിക്കുട്ടന് സന്ദര്ശിച്ച് കഴിഞ്ഞു. കുഞ്ഞിനെയും വെച്ച് യാത്ര സാധ്യമാണോയെന്ന തരത്തില് വരെ ചിലര് ചോദിക്കാറുണ്ട്. അവന് വേണ്ട കാര്യങ്ങളെല്ലാം സെറ്റാക്കി എടുത്താണ് യാത്ര ചെയ്യുന്നതെന്ന് ലിന്റു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണാഘോഷത്തെക്കുറിച്ചുള്ള ലിന്റുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ബെസ്റ്റ് ഇന്ഫ്ളുവന്സര് അവാര്ഡ് മൂന്നാമതും ലിന്റുവിനെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ ഓണത്തിന് ഈയൊരു സന്തോഷവും കൂടെയുണ്ട്. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ച് ദൈവം എപ്പോഴും കൂടെയുണ്ട്. വാക്കുകളിലൂടെ ആ സ്നേഹം വിവരിക്കാനാവില്ല. എന്റെ അച്ചുവാണ് എന്നെ എല്ലാത്തിനും സപ്പോര്ട്ട് ചെയ്യുന്നത്. പിന്നെ എന്റെ ഫാമിലിയും. അവര്ക്കും കൂടി അര്ഹതപ്പെട്ടതാണ് ഈ പുരസ്ക്കാരം. അമ്മയാവുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആ ഫീലിംഗ്സിനൊപ്പം തന്നെ ഈ നേട്ടം ലെവിക്കുട്ടനൊപ്പം ആഘോഷിക്കാന് കഴിയുന്നതില് സന്തോഷം എന്നുമായിരുന്നു ലിന്റു…
Read More » -
ചിന്തയെ ആദ്യം പ്രപ്പോസ് ചെയ്തത് മാങ്കൂട്ടത്തില്! തനിക്ക് വന്ന എല്ലാ പ്രപ്പോസലും ഓര്മ്മയുണ്ടെന്നു ചിന്തയും; ഒരു അപൂര്വ്വ പ്രപ്പോസലിന്റെ കഥ
പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള് പിന്തുടരുന്നവരാണ് രാഹുല് മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര് തമ്മില് പ്രപോസ് ചെയ്താലോ?പരിണിതഫലം എന്തായാലും അത്തരത്തില് ഒരു സംഭവം 7 വര്ഷങ്ങള്ക്ക് മുന്പ് നടന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാല് 2017 രാഹുല് മാങ്കുട്ടത്തില് ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്.ഇരുവരുടെയും തുറന്നു പറച്ചിലിന്റെ വീഡിയോ ആണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ഉള്പ്പടെ തരംഗമാകുന്നത്. റിപ്പോര്ട്ടര് ടിവിയുടെ ഓണത്തല്ല് എന്ന പരിപാടിയില് വെച്ചാണ് ചിന്തയെ രാഹുല് പ്രൊപ്പോസ് ചെയ്ത സംഭവത്തെക്കുറിച്ച് ഇരുവരും സംസാരിച്ചത്. എന്താണ് ആ സംഭവത്തിന് പിന്നിലെ വാസ്തവം എന്ന് രാഹുല് പറയുന്നുണ്ട്.2017 ലെ ആ സംഭവത്തെക്കുറിച്ച് രാഹുല് വിശദമാക്കുന്നത് ഇങ്ങനെ..’ അന്ന് ചിന്തയുടെ വീട്ടില് ആരോ ചിന്തയുടെ പ്രൊപ്പോസല് ഏതൊ ഒരു കമ്യൂണിറ്റി മാട്രിമോണിയില് ഇട്ടിരുന്നു.ഞാന് വളരെ രസമായി അതിനെ ട്രോള് ചെയ്തതായിരുന്നു.പക്ഷേ അന്ന് ഈ ട്രോളിന്റെ ഭാഷ ആളുകള്ക്ക് അത്ര പരിചതമായിരുന്നില്ല. എന്റെ ലൈഫിലെ ആദ്യത്തെ സൈബര് അറ്റാക്ക്…
Read More » -
സംവിധായകനുമായുള്ള ബന്ധത്തില് ഗര്ഭിണിയായി; ഗര്ഭച്ഛിദ്രം നടത്താന് 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്…
തെന്നിന്ത്യയില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന നടിമാരില് ഒരാളാണ് രമ്യ കൃഷ്ണന്.പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.1967 ല് ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര് കുടുംബത്തില് ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. തമിഴിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ അരങ്ങേറ്റം. 1983ല് പുറത്തിറങ്ങിയ വെള്ളൈ മനസ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ 1986ല് പുലരുമ്പോള് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. അതേ വര്ഷം പുറത്തിറങ്ങിയ ഭലേ മിത്രുലു ആയിരുന്നു ആദ്യ തെലുങ്ക് സിനിമ. കൃഷ്ണ രുക്മിണിയായിരുന്നു ആദ്യ കന്നഡ സിനിമ. യാഷ് ചോപ്ര സിനിമയായ പരമ്പരയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും പലപ്പോഴും ചര്ച്ചയാവാറുണ്ട്. സംവിധായകന് കെഎസ് രവികുമാറുമായുള്ള രമ്യയുടെ പ്രണയം തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളില് ഒന്നായിരുന്നു. 1999 കെഎസ് രവികുമാര് സംവിധാനം ചെയ്ത പടയപ്പയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.പാട്ടാലി, പഞ്ചതന്ത്രം എന്ന സിനിമകളിലും ഇരുവരും ഒരുമിച്ച്…
Read More » -
എപ്പോഴും വഴക്ക് കൂടുന്നവര് എങ്ങനെ പ്രേമിക്കുന്നെന്ന് വീട്ടുകാര് പോലും ചിന്തിച്ചു! ബിജുവും സംയുക്തയും പറഞ്ഞത്
മെയ്ഡ് ഫോര് ഈച്ച് അദര്, മാതൃക ദമ്പതികള് എന്നീ വിശേഷണങ്ങള് ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്മയും. ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടുപിടിച്ച് തരണമെന്ന് ഇളയമ്മ ഊര്മിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവില് മുഖത്ത് കട്ടത്താടിയും കട്ടി മീശയുമുള്ള ബിജുവിനെ സംയുക്ത തന്നെ കണ്ടെത്തി പ്രണയിച്ചു. ഇരുവരും പ്രണയത്തിലാണെന്ന വാര്ത്ത വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് ഊര്മിള ഉണ്ണി തന്നെ ഒരിക്കല് പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലന്, സഹനടന്, നായകന് തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുന്നിര നടനാണ് ഇന്ന് ബിജു മേനോന്. അഭിനയം നിര്ത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വര്മ അഭിമുഖങ്ങളില് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിള് ഇന്റര്വ്യു മഷിയിട്ട് നോക്കിയാല് പോലും കാണാനാവില്ല. എന്നാല് വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക്…
Read More » -
ഭര്ത്താക്കന്മാര് വഴിതെറ്റുന്നത് തടയാന് ഭാര്യമാര്ക്ക് ‘സെക്സ് അപ്പീല്’ പരിശീലനം! ക്യാമ്പിന് വന് സ്വീകാര്യത
ചൈനയിലെ മധ്യവയസ്കരായ ഭാര്യമാര്ക്ക് സെക്സ് അപ്പീല് പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ചൈനീസ് അക്കാദമി. മധ്യവയസ്കരായ ദമ്പതികള്ക്കിടയില് വേര്പിരിയലുകള് വ്യാപകമാവുകയും പുരുഷന്മാര് ഭാര്യമാരെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്ന സംഭവങ്ങള് നിരവധി റിപ്പോര്ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സെക്സ് അപ്പീല് പരിശീലന ക്യാമ്പ് എന്ന ആശയവുമായി ഒരു ചൈനീസ് അക്കാദമി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നതനുസരിച്ച് മധ്യവയസ്കരായ സ്ത്രീകള്ക്കിടയില് വലിയ സ്വീകാര്യതയാണ് ഈ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. പുരുഷന്മാര് മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാര്ഗങ്ങള് ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അക്കാദമി വക്താക്കള് പറയുന്നത്. ജൂലൈയില്, ഷെജിയാങ് പ്രവിശ്യയിലെ കിഴക്കന് നഗരമായ ഹാങ്ഷൗവില് ആണ് പരീക്ഷണാര്ത്ഥത്തില് നടത്തിയ അക്കാദമിയുടെ ആദ്യ ക്യാമ്പ് നടന്നത്. നിരവധി സ്ത്രീകളാണ് ഈ ക്യാമ്പില് പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് ക്യാമ്പില് പങ്കെടുക്കുന്നതിനുള്ള ഫീസ്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന് സുവര്ണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.…
Read More » -
വാര്ത്താവതാരകയില്നിന്നു നടിയായി മാറി, മിശ്രവിവാഹത്തോടെ ദുരിതം; ഇത് ‘മുണ്ടക്കല് ശേഖരന്റെ ഭാര്യ’യുടെ കഥ
വാര്ത്താവതാരകയില് നിന്നു ചലച്ചിത്ര നടിയായി മാറിയ താരമാണ് ഫാത്തിമ ബാബു. ഒരു കാലത്ത് ഫാത്തിമയെ കാണാന് വേണ്ടി മാത്രം വാര്ത്ത കണ്ടിരുന്ന തമിഴ് യുവാക്കളുടെ ആരാധനാപാത്രമായിരുന്ന ഫാത്തിമ ബാബു പുതുച്ചേരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ഡിഡി പൊതികൈ, ജയ ടിവി തുടങ്ങി നിരവധി ടെലിവിഷന് ചാനലുകളില് വാര്ത്താ അവതരിപ്പിച്ചായിരുന്നു താരത്തിന്റെ കരിയര് തുടങ്ങുന്നത്. ഫാത്തിമ ടീവിയില് ഉണ്ടെങ്കില് അവരുടെ സാരിയും ആക്സസറികളും ഹെയര്സ്റ്റൈലും കാണാന് മാത്രം അക്കാലത്ത് വാര്ത്ത കാണുന്നവര് നിരവധിയായിരുന്നു. വാര്ത്ത കാണാന് അല്ല ഫാത്തിമയെ കാണാന് വന്നതാണെന്ന് അക്കാലത്ത് പലരും അടക്കം പറഞ്ഞിരുന്നു. കരിയറില് തിളങ്ങി നില്ക്കുമ്പോഴാണ് തമിഴ് ചിത്രമായ കല്ക്കിയില് പ്രകാശ് രാജിനൊപ്പം അഭിനയിച്ചത്. പിന്നീട് പാസമുള്ള പാണ്ടിയാരെ, വിഐപി, ഉലത്തുറ, തുള്ളിത്തിരിണ്ട കാലം, സൊല്ലമലെ, കല്യാണ ഗലാട്ട, ദേഹിമു രസിച്ചേന്, തിതിക്കുടെ, ലേസ ലേസ തുടങ്ങി എഴുപതിലധികം ചിത്രങ്ങളിലും ഫാത്തിമ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും വിവിധ വേഷങ്ങളിലെത്തി.ഇതിന് പുറമെ ചില…
Read More » -
സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങള്ക്കനുസരിച്ച് വിവാഹം! പെണ്കുട്ടികളായാല് ഇങ്ങനെ വേണം
നടന് കൃഷ്ണ കുമാറിന്റെ മകളും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യല് മീഡിയയില് ഏറെ ചര്ച്ചയായിരുന്നു. വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷന് ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്പ്പെടെ കുറച്ച് അതിഥികള് മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില് നടന്ന ചടങ്ങില് പങ്കെടുത്തത്. ഇപ്പോഴിതാ ലളിതമായ വിവാഹത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിയ. യുട്യൂബില് പങ്കുവെച്ച വ്ളോഗിലാണ് വിവാഹത്തെ കുറിച്ചും ഒരുക്കത്തെ കുറിച്ചുമെല്ലാം ദിയ സംസാരിക്കുന്നത്. സിംപിളാണെന്ന് കാണിക്കാനല്ല സാരിയും മേക്കപ്പും കുറച്ചതെന്നും തനിക്ക് അതെല്ലാം ചെയ്യാന് മടിയായിട്ടാണെന്നും ദിയ കൃഷ്ണ പറയുന്നു. ‘മേക്കപ്പ് ആര്ട്ടിസ്റ്റ് വിളിച്ചിട്ടാണ് രാവിലെ എഴുന്നേറ്റത്. എന്റെ വീട്ടിലെ ബാക്കി എല്ലാവരും നന്നായി ഒരുങ്ങുന്നവരാണ്. മുടിയൊക്കെ സ്റ്റൈല് ചെയ്യുന്നവരാണ്. എന്നാല് എനിക്ക് ഇതിലൊന്നും വലിയ താത്പര്യമില്ല. ഞാന് സിംപിളാണെന്ന് കാണിക്കാനല്ല. എനിക്ക് ഇതെല്ലാം ചെയ്യാന് മടിയായതുകൊണ്ടാണ്. കണ്ണാടിയില് നോക്കുമ്പോള് ബെറ്റര് എന്ന ഫീലേ വരാന് പാടുള്ളൂ. അതിനപ്പുറം എനിക്ക് ഇഷ്ടമല്ല’-ദിയ…
Read More » -
മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്; ഐശ്വര്യയുടെ പ്രണയലേഖനം പൊക്കി മനീഷ
ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില് രണ്ടു പേരാണ് ഐശ്വര്യ റായും മനീഷ കൊയിരാളയും. എക്കാലത്തും ഓര്ത്തുവെക്കാന് സാധിക്കുന്ന നിരവധി സിനിമകള് സമ്മാനിച്ചവര്. ഓണ് സ്ക്രീനില് ഐശ്വര്യയും മനീഷയും ഒരുമിച്ചിട്ടില്ലെങ്കിലും ജീവിതത്തില് ഇരുവര്ക്കും പലപ്പോഴും കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ രണ്ട് ഐക്കണുകളായ മനീഷയും ഐശ്വര്യയും തമ്മിലുള്ള പിണക്കത്തിന്റെ കഥ സിനിമയേക്കാള് നാടകീയമാണ്. മനീഷയുടെ കാമുകനുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു ഇരുവര്ക്കുമിടയിലെ വഴക്കിന്റെ കാരണം. 1994 ലാണ് സംഭവം നടക്കുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുല്ചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ ഗോസിപ്പ് കോളങ്ങള് ആഘോഷിച്ച വാര്ത്തയായിരുന്നു ഇത്. ഈ സംഭവം നടക്കുമ്പോള് ഐശ്വര്യ ബോളിവുഡിലെത്തിയത് പോലുമുണ്ടായിരുന്നില്ല. മോഡല് മാത്രമായിരുന്നു ഐശ്വര്യ.അതേസമയം, മനീഷ ബോളിവുഡിലെ മുന്നിര നായികനടിയാണ്. ഈ സംഭവത്തെക്കുറിച്ച് അഞ്ച് വര്ഷങ്ങള് കഴിഞ്ഞ് 1999 ല് നല്കിയ അഭിമുഖത്തില് ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. ‘1994 ന്റെ തുടക്കത്തില് ഒരു പ്രമുഖ മാഗസിന് ഒരു റെഡ് ഹോട്ട് സ്കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക്…
Read More » -
”രജിനികാന്തിന് സൈഡ് ഡിഷ് വേണ്ട, മദ്യപിച്ചാലും അതിരാവിലെയുള്ള വ്യായാമം കമലിന് നിര്ബന്ധം”
സിനിമാ രംഗത്തെ പ്രമുഖരെ കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തനായ നടനും മാധ്യമപ്രവര്ത്തകനുമാണ് ബയില്വാന് രംഗനാഥന്. നയന്താര, തൃഷ, ധനുഷ്, ഗൗണ്ടമണി, വടിവേലു തുടങ്ങിയ താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ള ബയില്വാന് രംഗനാഥന് പലപ്പോഴും അതിന്റെ പേരില് വിവാദങ്ങളിലും ഉള്പ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില് രജിനികാന്തിന്റെയും കമല്ഹാസന്റെയും മദ്യപാനശീലങ്ങളെ കുറിച്ച് ബയില്വാന് രംഗനാഥന് വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യന് അഭിനയ ഇതിഹാസങ്ങളായ സൂപ്പര്സ്റ്റാര് രജിനികാന്തുമായും കമല്ഹാസനുമായും സമയം ചെലവഴിക്കാന് അവസരം കിട്ടിയിട്ടുള്ള വ്യക്തി കൂടിയാണ് ബയില്വാന് രംഗനാഥന്. സിനിമാ താരങ്ങളുടെ ഇഷ്ടങ്ങള് എന്നും ആരാധകര്ക്ക് താല്പര്യമുളള കാര്യമാണ്. വ്യായാമമുറകളൊക്കെ ഉണ്ടെങ്കിലും ഇഷ്ടഭക്ഷണം എത്തിയാല് ഭക്ഷണ നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് കഴിച്ച് രസിക്കാന് താരങ്ങള്ക്ക് മടിയില്ല. ചിലര് ഭക്ഷണപ്രിയരാണ് എന്നതിനൊപ്പം തന്നെ ഒന്നാന്തരം പാചകക്കാരും കൂടിയാണ്. തങ്ങളുടെ സിനിമകളുടെ ചിത്രീകരണം പൂര്ത്തിയാകുമ്പോള് സ്വന്തം കൈകൊണ്ട് യൂണിറ്റിന് മുഴുവന് ഭക്ഷണം പാചകം ചെയ്ത് നല്കാറുണ്ട് ചിലര്. സ്ക്രീനിന് കാണുന്നത് പോലെയല്ല താരങ്ങളുടെ ഭക്ഷണ രീതിയെന്നും ബയില്വാന് അടുത്തിടെ ഒരു…
Read More »