Life StyleNEWS

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി, രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. അഞ്ജു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിവാഹിതയായ വിവരം അറിയിച്ചത്. ഐശ്വര്യ ലക്ഷ്മി, ആര്യ, മിയ, അശ്വതി ശ്രീകാന്ത്, വീണാ നായര്‍, സാധിക, ജുവല്‍ മേരി അടക്കം നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

നവംബര്‍ 28നായിരുന്നു വിവാഹം എന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. കേരള സാരിയാണ് അഞ്ജുവിന്റെ വേഷം. വളരെ സിമ്പിള്‍ ലുക്കിലാണ് അനുവിനെ കാണാന്‍ സാധിക്കുന്നത്. ഇന്നുനടന്ന വിവാഹ റിസപ്ഷന്‍ വീഡിയോകളും സമൂഹമാദ്ധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നാണ് ചിത്രം പങ്കുവച്ച് അഞ്ജു കുറിച്ചത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.

Signature-ad

‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും ചുവടുവച്ചു. അഞ്ജുവിന്റെ കവര്‍ സോങ്ങുകള്‍ വലിയ ഹിറ്റാണ്. അവതാരകയായി പല ചാനലുകളിലും അഞ്ജു സജീവമാണ്. സോഷ്യല്‍ മീഡിയയിലും അഞ്ജു ജോസഫ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം അവര്‍ക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. സ്റ്റേജ് പെര്‍ഫോര്‍മന്‍സ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: