LIFELife Style

രണ്ടരവര്‍ഷം കാത്തിരുന്നു! മര്‍ച്ചന്റ് നേവിക്കാരന്‍; വീടിന്റെ അടുത്തുള്ള പെണ്‍കുട്ടിയെ കണ്ടു ഇഷ്ടമായി വിവാഹവും

AKHIL NRDയുടെ വീഡിയോ ഒരു വട്ടം എങ്കിലും കണ്ടിട്ടുള്ളവര്‍ ആയിരിക്കും നമ്മളൊക്കെ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ടന്റുകളുടെ ഒരു ബഹളമയം ആണ് അഖിലിന്റെ വീഡിയോസ് ഒക്കെയും. ഇന്‍സ്റ്റാഗ്രാം റീല്‍സ്, യുട്യൂബ് വീഡിയോസ് മോജ് വീഡിയോസ് എന്നിങ്ങനെ പല വീഡിയോസ് കൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍.

ആലപ്പുഴ, നൂറനാട് സ്വദേശി ആണ് അഖില്‍ താരത്തിന്റെ പുത്തന്‍ വിശേഷം അദ്ദേഹത്തിന്റെ വിവാഹം തന്നെയാണ്. മര്‍ച്ചന്റ് നേവിയിലെ ജോലിക്കാരന്‍ ആയിരുന്ന അഖില്‍ വീഡിയോ ക്രിയേറ്റിങ്ങിലേക്ക് ഇറങ്ങുന്നതും പിന്നീട് പേരും പ്രശസതിയും കിട്ടുന്നതും എല്ലാം തീര്‍ത്തും അപ്രതീക്ഷിതം ആണ്.

Signature-ad

ടിക് ടോക് കാലം മുതല്‍ക്കേ പ്രേക്ഷകര്‍ക്ക് അറിയുന്നതാണ് അഖിലിനെ. ഒറ്റയാള്‍ പോരാട്ടമായിരുന്നു തുടക്ക സമയത്ത് പിന്നീട് കൂട്ടുകാരും അദ്ദേഹത്തിന്റെ ജീവിത സഖി ആയ മേഘയും ഒപ്പമുണ്ട്. ഇപ്പൊ വിവാഹ ശേഷം പ്രതികരിക്കുകയാണ് ഇരുവരും. പ്രണയ വിവാഹം ആയിരുന്നില്ല എന്നാണ് അഖില്‍ പറഞ്ഞത്.

സന്തോഷം ഉണ്ട്. പ്രേക്ഷകര്‍ ആണ് ഞങ്ങള്‍ക്ക് എല്ലാം. വിശേഷങ്ങള്‍ എല്ലാം പിന്നെ പറയാം. ലവ് മാര്യേജ് അല്ല വീടിന്റെ അടുത്തുള്ള കുട്ടി ആണെന്നും അഖില്‍ പ്രതികരിച്ചു. രണ്ടര മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആണ് വിവാഹം എന്നും വിവാഹശേഷമുള്ള പ്ലാനിങ് എല്ലാം പിന്നീട് അറിയിക്കും എന്നും അഖിലും മേഘയും പറഞ്ഞു.

ചെറുപ്പം മുതല്‍ക്കേ വീഡിയോ ക്രിയേറ്റിങ് ഇഷ്ടമുള്ള ആളാണ് താനെന്നും അങ്ങനെയാണ് മര്‍ച്ചന്റ് നേവിയിലെ ജോലി വിട്ട ശേഷം ഈ മേഖലയിലേക്ക് എത്തിയതെന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞിരുന്നു .

ടിക് ടോക് വീഡിയോകളിലൂടെയാണ് തുടക്കം. മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്യുന്ന സമയത്താണ് ടിക് ടോക് ബാന്‍ ആകുന്നതും. ടിക് ടോക് ബാന്‍ ആയപ്പോള്‍ എല്ലാവരെയും പോലെ ചെറിയ വിഷമം ഉണ്ടായ അഖില്‍ പക്ഷെ തോറ്റുകൊടുക്കാന്‍ റെഡി ആയിരുന്നില്ല. നിരവധി ഫോളോവേഴ്‌സ് അപ്പോള്‍ തന്നെ അഖിലിന് ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടായിരുന്നു. കോവിഡ് സമയത്ത് നാട്ടില്‍ ലീവിന് വന്നതോടെ ഇന്‍സ്‌റാഗ്രാമിലേക്കും പിന്നാലെ യുട്യൂബ് കണ്ടന്റ് വീഡിയോകളിലേക്കും അഖില്‍ തിരിയുകയായിരുന്നു.

Back to top button
error: